മരണാനന്തരം ആണ് നേത്രദാനം ചെയ്യുന്നത് . മനുഷ്യന്‍റെ ഏറ്റവും വിലപ്പെട്ട ഒരു അവയവം ആണ് കണ്ണ്‍ (നേത്രം ). ആ അമൂല്യമായ അവയവത്തെ മരണാനന്തരം ദഹിപ്പിച്ചു കളയുവാന്‍ അനുവദിച്ചുകൂടാ . നേത്രദാനത്തില്‍ കൂടി രണ്ടു ജീവനാണ് വെളിച്ചം എകുന്നത് .
Eyes are a precious gift to a person But the same eyes bring misery when misused or when they are lost.
A wisw man utilize that gift while alive and an death too .
നേത്രദാനത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട് .മതപരമായ എതിര്‍പ്പുകളും ബന്ധുക്കളുടെ വൈകാരികമായ അറിവിലാഴ്മയും ആണ് .നേത്രദാനമെന്നാല്‍ കണ്ണുകളാകെ പറിച്ചെടുത്ത് ദാനംചെയ്യുന്നതാണെന്ന തെറ്റിദ്ധാരണയുമാണ് കൂടുതല്‍ പേരെ നേത്രദാനത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.എന്നാല്‍, നേത്രപടലം മാത്രമാണ് ദാനമായി നല്‍കുന്നത്. ഇതുവഴി കാഴ്ചയില്ലാത്ത രണ്ടുപേര്‍ നമ്മുടെ കണ്ണുകളില്‍ക്കൂടി ഈ ലോകം കാണുന്നു എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. ഇതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരണത്തിനായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ രാജ്യം ദേശീയ നേത്രദാന ദിനമായി ആചരിക്കുന്നു . (National Fort Night from August 25 to September 8, Under the National Programme For Control of Blindness ). ലോകാരോഗ്യസംഘടന നടത്തിയ പഠനപ്രകാരം ലോകത്ത് 285 കോടി ജനങ്ങള്‍ കാഴ്ചസംബന്ധമായ പ്രശ്നങ്ങളാല്‍ ജീവിക്കുന്നു. ഇതില്‍ 246 കോടി ജനങ്ങള്‍ കാഴ്ച കുറവുള്ളവരും 36 കോടി പേര്‍ പൂര്‍ണ അന്ധരുമാണ്.എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ 20 സെക്കന്‍ഡിലും ഒരാള്‍ അന്ധനാകുന്നു. എല്ലാ നാലു മിനിറ്റിലും ഒരു കുട്ടി അന്ധനായി ജനിക്കുന്നു. ഇന്ത്യയില്‍ ദിവസം ശരാശരി 62,389 ആളുകളാണ് വിവിധ കാരണങ്ങളാല്‍ മരണമടയുന്നത്. ഓരോ ദിവസവും മരിക്കുന്ന മുഴുവന്‍ ആളുകളുടെയും കണ്ണുകള്‍ ദാനംചെയ്താല്‍ വളരെ കുറച്ച് ദിവസത്തിനകം നമ്മുടെ രാജ്യത്തുനിന്ന് അന്ധത ഏറെകുറെ ഇല്ലാതാക്കാന്‍ കഴിയും. അന്ധത പൂര്‍ണമായും തുടച്ചുനീക്കുന്നതിന് Vision 2020 എന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.നേത്രദാനത് തിനുള്ള സമ്മതപത്രം എല്ലാ ബ്ലോക്ക് പി.എച്ച.്‌സികളിലും സി എച്ച് സി, താലൂക്ക് ആസ്പത്രികള്‍, ജില്ലാ ആസ്പത്രികള്‍, മെഡിക്കല്‍ കോളേജ്, ചില സ്വകാര്യ ആസ്പത്രികള്‍ സന്നദ്ധ സംഘടനകള്‍, നേത്ര ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച് ഒപ്പിട്ട സമ്മത പത്രം തിരിച്ചേല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന കാര്‍ഡ് വീട്ടിലെ പ്രധാന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കണ്ണ് ദാനം ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കണം.
സമ്മതപത്രം
നേത്രദാന സമ്മത പത്രം നല്‍കിയയാള്‍ മരിച്ചുകഴിഞ്ഞാല്‍ ബന്ധുക്കള്‍ ഉടന്‍ സമ്മതപത്രം നല്‍കിയ സ്ഥലത്ത് അറിയിക്കണം. തുടര്‍ന്ന് നേത്രബാങ്കില്‍ നിന്ന് വിദഗ്ധരെത്തി മരണ വീട്ടില്‍ വെച്ച് തന്നെ നേത്രപടലം നീക്കം ചെയ്ത് കൊള്ളും. കണ്‍പോളകള്‍ക്ക് കേടുവരാതെ നേത്രഗോളങ്ങള്‍ നീക്കം ചെയ്യുകയും തല്‍സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണുകള്‍ സ്ഥാപിച്ച് കണ്ണുകള്‍ അടച്ചുവെക്കുകയും ചെയ്യുന്നതിനാല്‍ മൃതദേഹത്തിന് വൈരൂപ്യമൊന്നും തോന്നുകയില്ല. ഈ പ്രക്രിയയെല്ലാം 10-15 മിനുട്ടിനുള്ളില്‍ കഴിയുകയും ചെയ്യും. സമ്മത പത്രം നല്‍കാത്തവര്‍ മരിച്ചുകഴിഞ്ഞാലും ബന്ധുക്കള്‍ക്ക് സമ്മതമാണെങ്കില്‍ നേത്രം ദാനം ചെയ്യാനാവും. 1919 എന്ന സൗജന്യ നമ്പറില്‍ വിളിച്ചാല്‍ രാജ്യത്തെവിടെയും തൊട്ടടുത്ത നേത്രബാങ്കുമായി ബന്ധപ്പെടാന്‍ കഴിയും.
ഈ ലോകത്ത് ആരും സ്ഥിരം ആയി ജീവിക്കുന്നില്ല പക്ഷെ നേത്രദാനത്തിലൂടെ നമ്മുടെ കണ്ണുകള്‍ ദീര്‍ഘകാലം ജീവിക്കുന്നു . നേത്രദാനത്തിനു വയസ്സ് ഒരു പ്രശനം അല്ല .കൂടാതെ Diabetics, Hypertension, systemic disorders ( Asthma, Tuberculosis), തിമിരം ഓപ്പറേഷന്‍ കഴിഞ്ഞവര്‍ക്കും ഈ മഹത്ദാനം ചെയ്യാം .എന്നാല്‍ Aids/Hepatitis B, Septicemia / Sepsia, Leukemia, Rabies, Cancer with metastasis to head and neck, Encephalitis ( inflammation of the brain ) ഈ രോഗം ഉള്ളവരില്‍ നിന്നും നേത്രദാനം പാടില്ല .
എല്ലാ അന്ധതയ്ക്കു നേത്രദാനം പ്രയോജനം ആകതില്ല. ആരോഗ്യം ഉള്ള കണ്ണും cornea യും ഉള്ളവര്‍ക്കാണ് ഈ നേത്രദാനം കൊണ്ട് പ്രയോജനം ആകുന്നതു .അപകടം കൊണ്ടും മൂര്‍ച്ചയുള്ള സാധനങ്ങള്‍ (പെന്‍ ,പെന്‍സില്‍ , അന്പും വില്ലും )കൊണ്ട് കുട്ടികള്‍ കളിക്കുപ്പോള്‍ അത് കണ്ണില്‍ കൊള്ളുവാനും അത് corneaയെ അന്ധതയിലേക്കു നയിക്കും .കൂടാതെ chemical burns, flying debris or raod accident കൊണ്ടും corneal blind ഉണ്ടാകാറുണ്ട്. അണുബാധയാലും vaitamin defency മൂലവും corneal blind ഉണ്ടാകാം . അങ്ങനെ cornea ക്ക് മാത്രം അന്ധത ബാധിച്ചവര്‍ക്കാന്(ഈ ചിത്രത്തില്‍ കാണുന്നതുപോലെ ) നേത്രദാനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നതു
Corneal blind എങ്ങനെ പരിഹരിക്കാം
Damaged ആയ cornea നീക്കം ചെയ്യിതും ആരോഗ്യമുള്ള cornea ഓപ്പറേഷന്‍ മുഖാന്തരം മാറ്റിവെച്ചും ഇതിനു പരിഹാരം കാണാം .ഇന്നു വരെയും artificial cornea പ്രാബല്യത്തില്‍ വന്നിട്ടില്ല . corneal transplant മാത്രം ആണ് ഒരേ ഒരു പോംവഴി.ആദ്യമായി corneal transplant നടന്നത് 1905-ല്‍ ആണ് .Eye Bank എന്നു പറഞ്ഞാല്‍ അത് ഒരു charitable organization ആണ് ഇത് ഒരു ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതല്ല മറിച്ചു സമൂഹത്തിനു വേണ്ടി മാത്രമാണ് . Eye Bank -ല്‍ കണ്ണ് എടുക്കുവാനും ആവിശ്യനുസരണം അത് കൊടുക്കുവാനുമുള്ള സംവിധാനം ഉണ്ട് . Eye Bank സ്ഥാപിച്ചിരിക്കുന്നത് Transplantation of Human Organs Act പ്രകാരം ആണ്.ആയതിനാല്‍ കണ്ണ് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് ശിക്ഷാര്‍ഹം ആണ് .നേത്രദാനം ചെയ്യുവാന്‍ ആര് താല്പ്പര്യപ്പെടുന്നുവോ അവര്‍ കുടുംബാഗങ്ങളോടു ഇതിനെപ്പറ്റി പറയുകയും ഇതിന്റെ മേന്മയെകുറിച്ച് ബോധവല്കരിക്കുകയും വേണം .അന്നെങ്കില്‍ മാത്രമേ അവര്‍ക്ക് മരണാന്തരം അടുത്തുള്ള Eye Bank-ല്‍ വിവരം അറിയിക്കുവാന്‍ കഴിയൂ .
നേത്രദാനം : അനുവര്‍ത്തിക്കാവുന്ന രണ്ടു രീതികള്‍
1 . അടുത്തുള്ള EYE BANK ല്‍ നിന്നും സമ്മതപത്രം കിട്ടും അത് ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ ഒപ്പ് സഹിതം പൂരിപ്പിച്ചു അവിടെ കൊടുക്കുക .അങ്ങനെ കൊടുത്ത സമ്മത പത്രത്തിന്‍റെ ഒരു കോപ്പി വീട്ടില്‍ സൂക്ഷിച്ചാല്‍ മരണാനന്തരം ഇവര്‍ക്ക് eye bank-ല്‍ വിവരം അറിയിക്കാം
2 . മരണാനന്തരം അടുത്തുള്ള ബന്ധുവിനോ ആര്‍കാണോ കണ്ണ് വേണ്ടത അവരുടെ ബന്ധുവോ കൂട്ടുകാരോ അടുത്തുള്ള Eye Bank ലേക്ക് വിവരം അറിയിക്കാവുന്നതാണ് .
പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തെല്ലാം
1 .മരണാനന്തരം എത്രയുംവേഗം ( 6 മണിക്കൂറിനുള്ളില്‍) അടുത്തുള്ള Eye Bank -ല്‍ വിവരം അറിയിക്കുക
2 . ഫാനിന്‍റെ അടുത്ത് deadbody വെക്കരുതേ ac ഉണ്ടാക്കില്‍ അത് പ്രവര്‍ത്തിക്കാം
3.മൃദുവായി കണ്പോള് അടക്കുക അന്നിട്ട് മൃദ്തുലത്യുള്ള തുണി കൊണ്ട് കവര്‍ ചെയ്യാവുന്നതാണ്
4 .തലയിണ കൊണ്ട് തല പൊക്കിവെക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 .ഏതു പ്രായക്കാര്‍ക്കും ആണും പെണ്ണും വ്യത്യാസമില്ലാതെ നേത്രദാനം ചെയ്യാം
2 .ഓപ്പറേഷന്‍ നടത്തിയവര്‍ക്കും കണ്ണട ഉപയോഗിക്കുന്നവര്‍ക്കും നേത്രദാനം ചെയ്യാം .
3 .മരണാനന്തരം 6 മണിക്കുറിനുള്ളില്‍ നേത്രദാനം ചെയിതിരികണം .
4.ഇതിനു യാതൊരുവിധമായ ഫീസ് ഇല്ല
5. നേത്രദാനം കൊണ്ട് മുഖത്ത് യാതൊരുവിധമായ വികൃതം(disfigured ) ഉണ്ടാകുന്നില്ല .കണ്ണിന്‍റെ കറുത്ത ചെറിയ ഭാഗം ( cornea) മാത്രം ആണ് എടുക്കുന്നത് .അതിനാല്‍ മുഖത്തിന് യാതൊരുവിധമായ ഭാവവ്യത്യാസം ഉണ്ടാകുന്നില്ല .
6 .ജീവിച്ചിരിക്കുന്ന സമയത്ത് സമതപത്രം ഒപ്പിട്ടു കൊടുക്കാതവര്‍ക്കും അവരുടെ മരണാനന്തരം ബന്ധുക്കള്‍ക്കോ കുടുംബാഗങ്ങള്‍ക്കോ Eye Bank -ല്‍ വിവരം അറിയിച്ചു (6 മണിക്കൂറിനുള്ളില്‍ ) ഈ മഹത്ദാനം നടത്താവുന്നതാണ് .
7 . ഇന്ത്യയില്‍ ഏതു Eye Bank -ലും നേത്രദാനം നടത്താവുന്നതാണ് പക്ഷേല്‍ ഏറ്റവും അടുത്തുള്ള Eye Bank -യില്‍ നേത്രദാനം നടത്തിയാല്‍ സമയ പരിധിയില്‍ നിന്നും ഒഴിവാകും .
8 .ഒരു വ്യക്തിയുടെ മഹത്തായ നേത്രദാനം കൊണ്ട് രണ്ടു വ്യക്തികള്‍ക്കാണ് കാഴ്ച കിട്ടുന്നത് .
നേത്രദാനം സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് പങ്കുവെച്ചത്.
കാഴ്ച്ച പ്രകാശമാണ്.
നമുക്കെന്തുകൊണ്ട് പ്രകാശമായിക്കൂടാ .