Dr Divya Chandrashobha

കിസ്മത്ത് : വര്‍ഗ്ഗസമരത്തിന്റെ പ്രണയ പാഠം

ശുഭകരമായതോ ദുരന്തപൂര്‍ണ്ണമായതോ ആയ പര്യവസാനങ്ങളോടുകൂടിയ പ്രണയകഥകള്‍ സിനിമയ്ക്ക് വിശേഷിച്ച് മലയാളസിനിമയ്ക്ക് അന്യമല്ല. അതില്‍ മിക്കതിനേയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചവയുമാണ്. കറുത്തമ്മയും പരീക്കുട്ടിയും സണ്ണിയും താരയും ക്ലാരയും ജയകൃഷ്ണനും ഭാമയും ഗന്ധര്‍വ്വനും അന്നയും റസൂലുമെല്ലാം വിഷാദനിര്‍ഭരമായ ഓര്‍മ്മയായി, വീണ്ടും വീണ്ടും പ്രണയിച്ച് ഇല്ലാതായി തീരാനുള്ള അഭിനിവേശമായി ഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ അനിതയും ഇര്‍ഫാനും കൂടി അവിടെ ഇടം നേടുകയാണ്. ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച കിസ്മത്തിലെ പ്രണയികളാണ് ഇര്‍ഫാനും അനിതയും. മലപ്പുറം ജില്ലയിലെ പൊന്നാനി എന്ന സ്ഥലത്ത് നടന്ന യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് കിസ്മത്ത് നിര്‍മ്മിച്ചിരിക്കുത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സമ്പന്ന മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയവനും ഇരുപത്തിമൂന്ന് വയസ്സുകാരനുമായ ഇര്‍ഫാന്‍ കൂട്ടുകാരുമൊത്ത്, കോയമ്പത്തൂരും മറ്റും പോയി ബൈക്ക് വാങ്ങി ഓള്‍ടറേഷന്‍ ചെയ്ത് പുതിയ മോഡല്‍ ബൈക്കുകള്‍ ഉണ്ടാക്കി വില്‍ക്കലാണ് പണി. ബി.ടെക് പഠനം പൂര്‍ത്തിയാക്കാതെ കുടുംബത്തിന്റെ സമ്പത്ത് മുടിപ്പിക്കാന്‍ ഉണ്ടായവന്‍ എന്നാണ് ബാപ്പയും ഇക്കാക്കയും നല്‍കു സര്‍ട്ടിഫിക്കറ്റ്.


download


ഗവേഷകയും പാര്‍ട്ട് ടൈം ആയി എസ്.സി പ്രൊമോട്ടര്‍ പണികൂടി ചെയ്യുന്ന പട്ടികജാതി വിഭാഗത്തിലെ ചെറുമ സമുദായത്തില്‍പ്പെട്ടവളും ഇരുപത്തേഴുകാരിയുമാണ് അനിത. ഇര്‍ഫാന്റെ ബൈക്ക് തട്ടി വീണ അനിതയുടെ അമ്മയെ ആശുപത്രിയിലാക്കിയത് മുതല്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുന്നു. വീട്ടുകാരുടെ എതിര്‍പ്പില്‍ നിന്നും സംരക്ഷണം തേടി ഇര്‍ഫാനും അനിതയും പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ടെങ്കിലും എസ്.ഐ. അജയ് സി. മേനോന് പ്രിയം ഇര്‍ഫാന്റെ ജ്യേഷ്ഠന്റെ പണത്തോടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കളെ മതം മാറ്റി മുസ്ലീമാക്കുമെന്ന അനിതയുടെ സഹോദരന്റെ ആശങ്കകള്‍ക്കും കുടുംബത്തിന്റെ മാനാഭിമാനം തകരുമെന്ന ബാപ്പയുടെ രോദനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് ജീവിതം ഇല്ലാതായിപ്പോയത് അനിതയ്ക്കും ഇര്‍ഫാനും ആയിരുന്നു.


kismath-malayalam-movie-review-prarthana-media2


പക്വതക്കുറവുള്ള ദേഷ്യക്കാരനായ ചെറുപ്പക്കാരനില്‍ നിന്നും , ഉള്ളുവിറക്കുമ്പോഴും നമ്മക്ക് ഒരുമിച്ച് ജീവിക്കണം എന്നും അന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കൂല' എന്ന് നിശ്ചയദാര്‍ഢ്യത്തോടെ പറയുന്ന , 'ഓള് ആ ജാതിയായത് ഓളെ കുറ്റാണോ ഞാന്‍ ഈ ജാതിയായത് ന്റെ മേന്‍മയാണോ' എന്ന് തന്റേടത്തോടെ ചോദിക്കുന്ന യുവാവിലേക്ക് ഇര്‍ഫാനെ പ്രണയം വളര്‍ത്തുകയായിരുന്നു . ജ്യേഷ്ഠന്റെ കയ്യബദ്ധത്തില്‍ പ്രണയസ്വപ്നങ്ങള്‍ സാഫല്യമടയാതെ ഇര്‍ഫാന്‍ യാത്രയായപ്പോള്‍ വേര്‍പാടില്‍ തളരാതെ ഇര്‍ഫാനെ കുറിച്ചുള്ള ഓര്‍മ്മകളുമായി, സ്വയംപര്യാപ്തമായ, സ്വതന്ത്രമായ ഒറ്റജീവിതത്തിലേക്ക്, അതിജീവനത്തിലേക്ക് മുന്നേറാന്‍ അനിതക്ക് കരുത്തുപകരുന്നതും പ്രണയം തന്നെയാണ്.


kismath-movie-review.jpg.image.784.410


പറ്റത്തിലൊരാള്‍ എതില്‍നിന്നും വ്യക്തിയിലേക്കുള്ള മനുഷ്യന്റെ പരിണാമത്തിലൊടുവിലാണ് പ്രണയം പിറവികൊള്ളുന്നത്. വേട്ടയാടി അലഞ്ഞു ജീവിച്ച മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടം മുതല്‍ പറ്റമായി ജീവിച്ച ഫ്യൂഡല്‍ കാലഘട്ടത്തിലും മനുഷ്യന് പ്രണയിക്കുക സാധ്യമായിരുന്നില്ല. വ്യക്തിഗതമായ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഇടം / അവകാശം ഉണ്ടാകുമ്പോഴാണ് പ്രണയം സാധ്യമാകുന്നത്. മനുഷ്യന്‍ വ്യക്തിയായി രൂപംകൊള്ളുന്ന ചരിത്രമുഹൂര്‍ത്തം ആധുനികതയുടെ സൃഷ്ടിയാണ്. ചരിത്രത്തില്‍ ആദ്യമായി മനുഷ്യന് കേന്ദ്രപദവി കല്‍പ്പിക്കുകയും വ്യക്തിപരതയും സ്വകാര്യതയും ഉള്ള സ്വതന്ത്രവ്യക്തികളായി മനുഷ്യനെ പരിണമിപ്പിക്കുകയും ചെയ്തത് ആധുനികതയാണ്. ആധുനികതയെ പ്രാഥമികമായ അര്‍ത്ഥത്തില്‍ മുതലാളിത്ത ആധുനികതയായാണ് മാര്‍ക്‌സിസം മനസ്സിലാക്കുത്. മുതലാളിത്തത്തിന്റെ നൂതനമായ മൂലധനസമാഹരണങ്ങള്‍ക്കും ക്രയവിക്രയങ്ങള്‍ക്കും പര്യാപ്തമാകുന്ന തരത്തില്‍ മനുഷ്യന്‍ ആധുനികീകരിക്കപ്പെടേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യകതയായിരുന്നു. ബഹുഭര്‍തൃത്വത്തില്‍ നിന്നും ഏകദാമ്പത്യത്തിലേക്കും കൂട്ടുകുടുംബത്തില്‍നിന്നും അണുകുടുംബത്തിലേക്കുമുള്ള മാറ്റം മുതലാളിത്തത്തിന്റെ മൂലധനവിനിയോഗസാധ്യതകളെ ത്വരിതപ്പെടുത്താനായിരുല്ലോ. ആധുനികത മുതലാളിത്തത്തിന്റെ സൃഷ്ടിയാണെങ്കില്‍ ആധുനികത സാധ്യമാക്കിയ പ്രണയവും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. പക്ഷേ, പ്രണയം മുതലാളിത്തത്തിന്റെ എല്ലാതരം സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കാനോ തകിടംമറിക്കാനോ ഉള്ള ആന്തരികമായ പ്രഹരശേഷിയോടെയാണ് രൂപം കൊണ്ടത്. പ്രണയം വര്‍ഗസമരമാണെ് ഒക്‌ടോവിയാ പാസ് പറഞ്ഞത് അതുകൊണ്ടാണ്. രണ്ടുപേരുടെ ചുംബനം ഈ ലോകത്തെ മാറ്റിമറിയ്ക്കുമെന്ന് . അടിമക്ക് ചിറകുമുളക്കാന്‍ പര്യാപ്തമാക്കുന്നു. പ്രേമിക്കല്‍ സമരമാകുമെന്നും അദ്ദേഹം പറയുന്നു. ഓരോ സമൂഹത്തിലും നിലനില്‍ക്കുന്ന ജാതി, മത, വര്‍ണ്ണ, വംശ, ലിംഗ, കുടുംബ, ലൈംഗിക സദാചാരസങ്കല്‍പ്പങ്ങളെ മറികടന്നുകൊണ്ടുള്ള ആണിന്റെയും പെണ്ണിന്റെയും മറ്റ് ലിംഗവിഭാഗങ്ങളുടേയും പ്രണയങ്ങള്‍ ഈ വ്യവസ്ഥിതകളോടുള്ള സമരമാണ്. എന്നാല്‍ പ്രണയത്തിന്റെ ഈ വിപ്ലവാത്മകതയെ, രാഷ്ട്രീയപരതയെ മുതലാളിത്ത സംവിധാനങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞിരുന്നു. വ്യവസ്ഥാപിത കുടുംബത്തിലേക്കും സ്ഥാപനവല്‍കൃത ജാതി മത താല്‍പര്യങ്ങളിലേക്കും പ്രണയത്തെ മെരുക്കിയെടുത്ത് അരാഷ്ട്രീയവല്‍ക്കരിച്ചാണ് അതിന്റെ വിപ്ലവാത്മകതയെ നിര്‍വ്വീര്യമാക്കിയത്.


kismath-teaser


പ്രണയത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം സാധ്യമാക്കുതില്‍ സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് പ്രണയത്തെയും ലൈംഗികതയെയും സിനിമ ചിത്രീകരിച്ചതിന്റെ ചരിത്രവഴികളെ അന്വേഷിക്കുമ്പോള്‍ കാണാനാവുക. പെണ്ണിന്റെ ( ആണിന്റെയും ) വ്യക്തിത്വം, സ്വഭാവം, ജീവിതസങ്കല്‍പ്പങ്ങള്‍ എന്നിവയൊന്നുമല്ല സിനിമകളില്‍ (ജീവിതത്തിലും) പ്രണയത്തെ നിര്‍ണ്ണയിക്കുന്നത്. മറിച്ച് ജാതി, മതം, സാമ്പത്തികം, വ്യസ്ഥാപിതവും സവര്‍ണ്ണവുമായ സ്ത്രീ സങ്കല്‍പം, സൗന്ദര്യസങ്കല്‍പം എന്നിവയാണ്. അടക്കവും ഒതുക്കവുമുള്ള ശാലീനവതിയായ, സുന്ദരിയായ പെണ്ണുങ്ങളെ കാണുമ്പോള്‍ തന്നെ പ്രണയപരവശരാകുന്ന നായകന്‍മാര്‍ ആണ് മലയാളസിനിമയിലുടനീളമുള്ളത്. കാണുന്ന മാത്രയില്‍ത്തെന്നെയുള്ള അഥവാ പ്രഥമദൃഷ്ട്യാ ഉള്ള അനുരാഗമാണ്. വെളുത്തവളും അതുകൊണ്ടു തന്നെ സുന്ദരിയുമായ പെണ്ണിനാലാണ് നായകന്‍ ആകര്‍ഷിക്കപ്പെടുന്നത്.


download


പെണ്ണ് വെളുത്തവളാകണം സുന്ദരിയാകാന്‍ എന്നത് നിര്‍ബന്ധമാണ്. ഇടക്കാലത്ത് യുവാക്കളെയാകെ ഹരം കൊള്ളിച്ച 'തട്ടത്തില്‍ മറയത്ത്' എന്ന സിനിമയിലെ പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ.. എന്നു തുടങ്ങുന്ന ഡയലോഗ് മാത്രം മതി മലയാളസിനിമയുടെ പ്രണയസങ്കല്‍പ്പം വ്യക്തമാകാന്‍. 'വടക്കന്‍ കേരളത്തില്‍മാത്രം കണ്ടുവരുാന്നൊരു പ്രത്യേകതരം പാതിരാകാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞുപോകുന്നുണ്ടായിരുന്നു. ഇരുളില്‍നിന്നും വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വരുന്നു . അന്ന് ആ വരാന്തയില്‍വെച്ച് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂല്ലാന്ന്. ഈ ഉമ്മച്ചിക്കുട്ടി എന്റെയാണ് .' മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ എന്റെ മാത്രമാക്കാന്‍ നായകനെ പ്രേരിപ്പിക്കു ഘടകം കൂടിക്കൂടി വരു അവളുടെ മൊഞ്ചാണ്. അവളൊരു മൊഞ്ചത്തിയായതുകൊണ്ടാണ്. മറ്റൊരു അസ്തിത്വവും പെണ്ണിന് ഇല്ല. ഉണ്ടാവേണ്ടതില്ല. ആ സിനിമയിലഭിനയിച്ച അഭിനേത്രിയോളം വെളുപ്പുള്ള വെറുമൊരു ശരീരം മാത്രമാണ് സ്ത്രീയുടെ സൗന്ദര്യത്തെ നിര്‍ണ്ണയിക്കുതെന്ന് എത്രമാനോഹരമായാണ് സിനിമ പറഞ്ഞുവെച്ചത്. പ്രേമം പോയിട്ട് നേരാംവണ്ണം ഒരു ചിരിപോലും മുഖത്തുവരുത്താനാവാത്ത ആ പെണ്‍കുട്ടി സിനിമയില്‍ നായികയായതിനുപിറകിലെ കാഴ്ച്ചപ്പാടും വേറൊന്നാകാന്‍ തരമില്ല. തന്റെടവും സ്വാതന്ത്ര്യബോധവുമുള്ള തെറിച്ചപ്പെണ്ണുങ്ങളെ മുഖത്തടിച്ചോ ശകാരിച്ചോ കീഴ്‌പ്പെടുത്തി മെരുക്കിയെടുത്തശേഷമാണ് നായകന്‍ പ്രണയിക്കുന്നത് ( മഹായാനം, ഒരു മുത്തശ്ശിക്കഥ...)


08473_460_493


ഇനി മതാതീത പ്രണയങ്ങളാണ് അവതരിപ്പിക്കുതെങ്കിലോ? ഇതിനെ എതിര്‍ക്കുന്ന കുടുംബം, മതം എന്നിവയെ ചെറുതായിപ്പോലും അസ്വസ്ഥതപ്പെടുത്താതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നത് കാണാവുതാണ്. മൊയ്തീനും കാഞ്ചനമാലയ്ക്കും ഒന്നിക്കാന്‍ കഴിയാതെ പോയത് വിധിയുടെ വിളയാട്ടം കൊണ്ടാണെ്ന്ന് സ്ഥാപിക്കുക വഴി എത്ര എളുപ്പത്തിലാണ് കുടുംബത്തെയും മതത്തെയും 'എന്ന് സ്വന്തം മൊയ്തീന്‍' എന്ന സിനിമ കുറ്റവിമുക്തമാക്കുന്നത്. കാത്തിരിക്കാനുള്ള തീരുമാനം എടുക്കാന്‍ കാഞ്ചനയേയും മൊയ്തീനെയും നിര്‍ബന്ധിപ്പിച്ചത് കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പും നാട്ടില്‍ വര്‍ഗീയകലാപമുണ്ടാവുമെന്നതുമാണ്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ പത്ത് വര്‍ഷക്കാലമെങ്കിലും അവര്‍ക്ക് ഒരുമിച്ച് ജീവിക്കാമായിരുന്നേനെ എന്നത് വളരെ സമര്‍ത്ഥമായി സിനിമ മറച്ചുവെക്കുന്നു.പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണല്ലോ ഇലവഞ്ഞിപ്പുവയുടെ ആഴങ്ങളില്‍ മൊയ്തീന്‍ ഇല്ലാതാവുന്നത്. ഒരു വിരലറ്റത്തുപോലും തൊടാതെയുള്ള ത്യാഗനിര്‍ഭരമായ കാത്തിരിപ്പ്. തൊടല്‍, ചുംബനം, ആലിംഗനം, രതി എല്ലാം സിനിമയ്ക്ക് വലിയ പ്രശ്‌നങ്ങളാണ്.


സ്ത്രീശരീരത്തിന്റെ പ്രദര്‍ശനങ്ങളും അശ്ലീലതമാശകളും സ്ത്രീവിരുദ്ധ സംഭാഷണങ്ങളും സിനിമയക്ക് സ്വീകാര്യമാണ്. പക്ഷേ, മനുഷ്യന്റെ നൈസ്സര്‍ഗികചോദനകളുടെ ആവിഷ്‌ക്കാരം മലയാളിയുടെ സംസ്‌കാരത്തിന് യോജിക്കാത്തതാണ്.ഇങ്ങനെ സിനിമ ജാതി,മത,കുംടുംബ,ലൈംഗിക,സദാചാരതാല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രണയത്തെ മെരുക്കിയെടുത്ത് അരാഷ്ട്രീയവല്‍ക്കരിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാവും.


liptattoo-1


ഷാനവാസ് കെ. ബാവക്കുട്ടി തന്റെ ആദ്യ സിനിമയിലൂടെ അട്ടിമറിക്കുന്നത് സിനിമയുടെ ഈ അരാഷ്ട്രീയവല്‍ക്കരണചരിത്രത്തെയാണ്. എന്തുകൊണ്ടായിരിക്കും തന്റെ ആദ്യ സിനിമ സ്വന്തം നാട്ടില്‍ നടന്ന ഒരു പ്രണയകഥയെ കുറിച്ച് തന്നെയാകണം എന്ന് ഷാനവാസ് ചിന്തിക്കാന്‍ കാരണം? ജനപ്രിയസിനിമയുടെ സമവാക്യങ്ങള്‍ക്കനുസരിച്ച് പൊലിപ്പിച്ചെടുക്കാതെ യഥാതഥമായിത്തന്നെ അവതരിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ കാരണം ? ആ പ്രണയം ഇപ്പോഴും മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയമാനങ്ങളല്ലാതെ മറ്റൊന്നുമാവാന്‍ വഴിയില്ല.


പ്രണയത്തിലെ ജാതി, നിറം, വയസ്സ് എിവയെയെല്ലാം സിനിമ പ്രശ്‌നവല്‍ക്കരിക്കുുണ്ട്. സമ്പകുടുംബത്തിലെ അംഗമായ ഇര്‍ഫാന്‍ പ്രണയിക്കുന്നത് പാവപ്പെട്ടവളും ദളിതയും കറുത്ത് മെലിഞ്ഞവളും അവനേക്കാള്‍ പ്രായം കൂടിയവളെയുമാണ്. വടക്കന്‍കേരളത്തിലെ കാറ്റിന്റെയോ, അത്തറിന്റെ മണത്തിന്റെയോ അകമ്പടിയോടെയല്ല അനിത ഇര്‍ഫാന്റെ ജീവിതത്തിലേക്ക് വരുന്നത്. സ്ലോമോഷനോ സ്ത്രീശരീരത്തെയാകെ തുണ്ടുതുണ്ടാക്കി കാണിച്ച് അംഗപ്രത്യാംഗഭംഗി കാണിക്കു ഷോട്ടുകളോ ഇതിലില്ല.പഠിക്കുകയും (ഗവേഷണമാണ് എന്നത് അതിലും ശ്രദ്ധേയം) അതോടോപ്പം തന്നെ ചെറുതെങ്കിലും ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഉത്തരവാദിത്തബോധമുള്ള അനിതയിലാണ് ഇര്‍ഫാന്റെ ഹൃദയമുടക്കിയത്. 'വീട്ടിലേക്ക് വാ നിനക്ക് ഞാനൊരാളെ കണ്ടെത്തിയിട്ടുണ്ട്' എന്ന ഏട്ടന്റെ പറച്ചിലിന് മറുപടിയായി 'ഞാനും കുറേ ആളുകളെ കണ്ടിട്ടുണ്ട് അവര്‍ക്കൊക്കെ വേണ്ടിയിരുന്നത് വേറെ ചിലതാണ് ഇര്‍ഫാന്‍ അങ്ങനെയല്ല' എന്ന അനിതയുടെ മറുപടിയില്‍ അവളുടെ തിരഞ്ഞെടുപ്പിന്റെ നിലപാട് വ്യക്തമാണ്. താന്‍ കാരണം മുടങ്ങിപ്പോയ അനിതയുടെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഒരുമിച്ച് നടത്തു യാത്രകള്‍, ഇടപഴകലുകള്‍, അടുത്തറിയലുകള്‍ പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തെ സ്ഥാപിക്കാന്‍ കുറെകൂടി സംവിധായകന്‍ ശ്രമിക്കേണ്ടതായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ കാണാതെപോകുന്നത് യഥാര്‍ത്ഥ ഇര്‍ഫാനും അനിതയും ഇങ്ങനെയാണ് പ്രണയബദ്ധരായത് എന്നതാണ്. അതിനെ പൊലിപ്പിച്ചെടുക്കാനുള്ള ഓരോ ശ്രമവും അവരോടുള്ള നീതികേടാവും. മാത്രമല്ല, കൂടുതല്‍ പൊലിപ്പിച്ചാല്‍ കാഞ്ചനമാലയുടേയും മൊയ്തീന്റെയും പ്രണയത്തിന്റെ അവസ്ഥയായിരിക്കും ഇതിനും സംഭവിക്കുക.


images


പ്രണയിക്കാന്‍, പ്രണയിക്കപ്പെടാന്‍ യോഗ്യതയുള്ളവരായി ദളിതരെ മലയാളസിനിമ (കേരളസമൂഹവും) ഒരിക്കലും പരിഗണിച്ചിട്ടില്ല. 'നീലക്കുയിലി'ലെ നീലിയുടെ പ്രണയം റെയില്‍വേട്രാക്കില്‍ ചിതറിത്തെറിക്കുകയായിരുന്നു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ മാലയ്ക്കാണെങ്കിലോ പ്രണയനിരാസത്തിന്റെ കൈപ്പുനീര്‍ മോന്താനായിരുന്നു യോഗം. ഇത് 60-70 കാലത്തെ കാര്യമാണെങ്കില്‍ ഇങ്ങ് ന്യൂജെന്‍ സിനിമകളുടെ കാലത്തും സ്ഥിതി വ്യത്യസ്തമല്ല. കറുത്തവളും തടിച്ചവളുമായവളെ ചൂണ്ടിക്കാട്ടി 'ഇതാ ഇതുപോലൊരു സാധനത്തെ പ്രേമിച്ചതിനെന്നും പറഞ്ഞ് കരണത്തടിച്ച ആദര്‍ശധീരനായ പോലീസുകാരന്‍ ന്യൂജെന്‍ സിനിമയിലെ നായകനാണ്. കറുത്തവളും തടിച്ചവളും ദളിതയുമായവള്‍ പ്രണയിക്കാന്‍ അര്‍ഹയല്ലെന്ന് മാത്രമല്ല അവള്‍ വെറുമൊരു സാധനം മാത്രമാണ് എന്നാണ് സിനിമ പറഞ്ഞുവെക്കുത്. മനുഷ്യനായി പോലും പരിഗണിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍. ഈ രംഗം കണ്ട് തിയേറ്ററില്‍ ആര്‍ത്തലച്ച ചിരി എത്രമേല്‍ ദളിത് വിരുദ്ധമാണ് / സ്ത്രീവിരുദ്ധമാണ് കേരളീയസമൂഹം എന്ന് വെളിപ്പെടുത്തുന്നു. മുഖം ചുളിച്ച്, പുച്ഛത്തോടെ 'അനക്ക് ഇവളെ പ്രേമിക്കാന്‍ കിട്ടിയൊള്ളു' എന്ന പലരുടേയും ആവര്‍ത്തിച്ചുള്ള ചോദ്യത്തിലൂടെ കേരളസമൂഹത്തിന്റെ ഈ മനോഭാവം കിസ്മത്ത് വളരെ വ്യക്തമായി അടയാളപ്പെടുത്തുന്നു.


kismath songs


സമകാലിക ദളിത് ജീവിതത്തിന്റെ മറ്റൊരവസ്ഥകൂടി സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വരാഷ്ട്രീയം ദളിത് സമൂഹങ്ങള്‍ക്കിടയില്‍ സ്വാധീനം നേടിക്കണ്ടിരിക്കുന്നു എന്നതാണ് അത്. നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവരുടെ കൂട്ടായ്മയിലേക്ക് കേരളം നടന്നടുക്കുതിന്റെ വ്യക്തമായ സൂചനകള്‍. അനിതയുടെ സഹോദരന്‍ ചന്ദ്രന്‍ പോലീസ് സ്റ്റേഷനിലേക്ക് അവളെ അനുനയിപ്പിക്കാനായി കൊണ്ടുവരുന്നത് സംഘത്തിന്റെ (ആര്‍.എസ്.എസ്) നേതാവിനെയാണ്. കീഴ്ജാതിയില്‍പ്പെട്ടവരെ മതം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെും അതുകൊണ്ട് പ്രണയബന്ധത്തില്‍നിന്നും പിന്‍മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്. അനിത താമസ്സിക്കുതും ആര്‍.എസ്.എസിന് സ്വാധീനമുള്ള പ്രദേശത്താണെന്ന് കാണിക്കു ഒന്നിലധികം സീനുകള്‍ സിനിമയിലുണ്ട്. നായകന്റെ കൈയ്യിലെ ചരടുകളും നെറ്റിയിലെ ചന്ദനവും കുങ്കുമവുംകൊണ്ടുള്ള പൊട്ടും വളരെ നിഷ്‌ക്കളങ്കമായഒന്നായാണ് പൊതുവെ സിനിമകള്‍ അവതരിപ്പിക്കുന്നത്. ഇതാകട്ടെ ഒരു നാലഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളസിനിമയില്‍ ഉണ്ടായ ഒരുകാര്യമാണ് ('ഓര്‍ഡിനറി'യിലെ കുഞ്ചാക്കോ ബോബന്റെ, ജയറാമിന്റെ അടുത്തിടെയിറങ്ങിയ മിക്ക സിനിമകളിലും, അവരുടെ കൈയ്യിലെ ചരടും നെറ്റിയിലെ പൊട്ടും ഓര്‍ക്കുക.മോഹന്‍ലാലിന്റെ പുതിയപടമായ 'വിസ്മയ'ത്തിലും കയ്യില്‍ ഒരു ചരടുണ്ട്). കിസ്മത്ത് അതിനെ ആര്‍.എസ്.എസ്സുമായി ചേര്‍ത്തുവെച്ച് അവതരിപ്പിക്കാന്‍ ധൈര്യംകാണിച്ചു എത് ശ്രദ്ധേയമാണ്. ആ ചരടുകളും പൊകളും നിഷ്‌ക്കളങ്കമല്ല എന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്.


colorful-hand-silhouette-copy-620x438


ഇര്‍ഫാന്റെ ബാപ്പയുടേയും ജ്യേഷ്ഠന്റെയും പ്രശ്‌നവും മതം തന്നെയാണ്. പള്ളികളിലെ മഹല്ല് കമ്മറ്റികളിലെ സ്ഥാനവും ,കുടുംബത്തിന്റെ മാനം എന്നിവയാണ് സ്വന്തം മകന്റെ ജീവിതത്തേക്കാള്‍,ജീവനേക്കാള്‍ പ്രാധാന്യം. ഇതരമതത്തില്‍പ്പെട്ടവരെ സ്‌നേഹിച്ച് വിവാഹം കഴിച്ചാല്‍ പള്ളികളില്‍നിന്നും പള്ളിക്കമ്മറ്റികളില്‍നിന്നും പുറത്താക്കപ്പെടുന്നു. ഊരുവിലക്ക് കല്‍പ്പിക്കുന്നു. മരിച്ചാല്‍ പള്ളിത്തൊടിയില്‍ ഖബറടക്കം നിഷേധിക്കുന്നു. ദൈവത്തിന്റെ സ്വന്തം ആളുകള്‍ സ്‌നേഹിക്കുന്ന മനസ്സുകളെ പിരിക്കാന്‍ എന്തുമനുഷ്യത്വരഹിതമായ പണിയും ചെയ്യുന്നു . പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുന്നു. നിഷേധങ്ങളെ, എതിര്‍പ്പുകളെ ഒരു കയ്യബദ്ധത്തില്‍ ഇല്ലാതാക്കുന്നു. മനുഷ്യന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം, പ്രണയം,സൗഹൃദം എന്നിവയിലെല്ലാം സ്ഥാപനവല്‍കൃത,രാഷ്ട്രീയവല്‍കൃത മതങ്ങള്‍ ഇടപെട്ട് നിയന്ത്രിക്കുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മതത്തിന്റെ അന്തസത്തയായ നൈതികമൂല്യങ്ങള്‍മേല്‍ (ദുരാ)ആചാരങ്ങളും പൗരോഹിത്യതാല്‍പര്യങ്ങളും ഇതരമതവിരോധവും ആധിപത്യം നേടുമ്പോള്‍ ദുരഭിമാഹത്യകളിലേക്കുള്ള ദൂരം അത്രവലുതാവാന്‍ വഴിയില്ല എന്ന് കിസ്മത്ത് സാക്ഷ്യപ്പെടുത്തുന്നു.


images


മനുഷ്യന് നീതിയും സംരക്ഷണവും തേടി ചെല്ലാനുള്ള ഇടമാണ് പോലീസ് സ്റ്റേഷന്‍. ആ വിശ്വാസത്തിലാണ് വീട്ടുകാരുടെ പീഢനത്തില്‍നിന്നും സംരക്ഷണം തേടി ഇര്‍ഫാന്‍ അനിതയേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ഉള്ളവര്‍ മനുഷ്യരല്ലെുന്നും അവിടെയുള്ളത് വര്‍മ്മമാരും നായന്‍മാരും മേനോന്‍മാരും നമ്പൂതിരിമാരുമൊക്കെയായ വെറും ജാതിക്കോലങ്ങള്‍ മാത്രമാണെ് പാവങ്ങള്‍ അറിയുന്നില്ല. അവര്‍ക്ക്, മുസ്ലിം ചെറുപ്പക്കാരന് ഒരു ഹിന്ദുവും ദളിതയും പ്രായത്തിനു മൂത്തവളുമായ ഒരുവളോടു പ്രണയം തോന്നുന്നത് മനസ്സിലാക്കാന്‍ ആകില്ല. അവര്‍ക്കത് വെറും കുത്തിക്കഴപ്പ് മാത്രമാണ്. അതിന് കാവല്‍ നില്‍ക്കാന്‍ അവരെ കിട്ടില്ലൊണ് അവര്‍ ആക്രോശിക്കുന്നത്. ഭീഷണിപ്പെടുത്തിയാല്‍ പേടിച്ചാവിയായിപ്പോകുന്ന ഒന്ന് മാത്രമാണവര്‍ക്ക് പ്രണയം. മനുഷ്യത്വത്തിന് പകരം ജാതിബോധവും പണവും വംശീയതയും ആധിപത്യം സ്ഥാപിച്ച അവിടെനിന്ന് ബംഗാളിക്കും ഷിഹാബിനും അനിതക്കും ഇര്‍ഫാനുമൊും നീതി ലഭിക്കുക സാധ്യമല്ല.


13882384_867889723354475_8372886620954902391_n


ഇര്‍ഫാനായി ഷെയിന്‍നിഗവും അനിതയായി ശ്രുതിമേനോനും നല്ല അഭിനയം കാഴ്ച്ചവെച്ചു. ദളിതയായി അഭിനിയിക്കാന്‍ മടിച്ച് പലരും അഭിനയിക്കാന്‍ തയ്യാറായില്ല എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. കറുത്തവനും ദളിതനുമായ കലാഭവന്‍ മണിയോടൊത്ത് അഭനിയിക്കാന്‍ പല വെളുത്ത നായികമാരും തയ്യാറാകാതിരുന്നപ്പോള്‍ അതിന് തയ്യാറായ ഗീതു മോഹന്‍ദാസിനെ പോലുള്ള അഭിനേത്രിമാരുടെ പിന്‍ഗാമിയായി ശ്രുതി മാറുന്നു. അലന്‍സിയര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ചെറിയ വേഷങ്ങളില്‍ വവര്‍പോലും മികച്ചപ്രകടനം കാഴ്ച്ചവെച്ചു. പാട്ടുകളാണങ്കില്‍ പൊന്നാനിയുടെ സാംസ്‌കാരികപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.


ജാതിയും മതവും സാമ്പത്തികവും നിറവും പ്രായവും പ്രണയത്തിന് അടിസ്ഥാനമാകുന്ന കാലത്ത് അതിനെയെല്ലാം തിരസ്‌ക്കരിച്ചുകൊണ്ട് പ്രണയിച്ച അനിതയുടേയും ഇര്‍ഫാന്റെയും പ്രണയകഥ അവതരിപ്പിക്കുക വഴി പ്രണയത്തിന്റെ രാഷ്ട്രീയത്തെ, വിപ്ലവാത്മകതയെ കിസ്മത് തിരിച്ചുപിടിക്കുന്നു. പ്രേമിക്കല്‍ സമരമാകുന്നു. ഈ സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം സവിശേഷം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനാല്‍ 'കിസ്മത്തിലായാലും'