Sujith Palakkadan

' സൈക്കിളാനന്ദം ' ജീവിതം ..

പാലക്കാട് ജോലി നോക്കുമ്പോള്‍ നേരമ്പോക്കിനു തോന്നിയതാണ് ഒരു സൈക്കിള്‍ ആകാമെന്ന്. എന്‍ഫീല്‍ഡ് ബൈക്കില്‍ സഞ്ചരിച്ച ഞാന്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സൈക്കിളില്‍ പോകുന്നത് കണ്ടപ്പോള്‍ പലരും കളിയാക്കി, മറ്റ് ചിലര്‍ നല്ലതെന്ന് തോളില്‍തട്ടി പറയുകയും ചെയ്തു. പ്രഭാത നടത്തത്തിനു പകരം സൈക്കിളായി വ്യായാമ ഉപകരണം. ഈ സമയത്താണ് തലസ്ഥാത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. എന്നോടൊപ്പം ഞാന്‍ സൈക്കിളും സ്ഥലംമാറ്റം കൊടുത്തു. നഗരത്തില്‍ പലപ്പോഴും എന്റെ ചങ്ങാതിയായി അവുനുമുണ്ടായിരുന്നു. പ്രഭാതങ്ങളില്‍ സൈക്കിളില്‍ കറങ്ങുകയാണ് പതിവ്. ഒരുദിവസം എന്റെ രൂപത്തിലെ അസാധാരണത്വമോ, മറ്റെന്തോ ആകാം 'ഇന്‍ഡസ് സൈക്കിളിങ് എംബസി' ഐസ് എന്ന ക്ളബിന്റെ പ്രസിഡന്റ് പ്രകാശ് എന്നെ സമീപിച്ചു. ഇത്തരത്തില്‍ വെറുതെ സൈക്കിള്‍ കൊണ്ടുടക്കുന്നതിനു പകരം ഇതിനെ കുറേക്കൂടി ഗൌരവമായി കാണണമെന്നും അതിനുള്ള അവസരങ്ങള്‍ തങ്ങളുടെ ക്ളബിലുണ്ടെന്നും പറഞ്ഞതോടെയാണ് 'ഐസി'ല്‍ അംഗത്വമെടുത്തത്.

ക്ളബില്‍ ചേര്‍ന്നതോടെ സൈക്കിളി സ്നേഹിക്കുന്ന വലിയൊരു സൌഹൃദവലയവുമായി. പിന്നീട് ഞങ്ങളുടെ റൈഡ് തിരുവന്തപുരത്തെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയെന്നായി. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പൊന്മുടിയിലേക്ക് സൈക്കിള്‍ റൈഡ് നടത്തി. 55 കിലോമീറ്റര്‍ ദൂരം കയറ്റവും ഇറക്കവും ഹെയര്‍പിന്‍ വളവുകളും ഞങ്ങള്‍ അനായാസം ചവിട്ടികീഴടക്കാനായി . സുന്ദരമായ കാഴ്ചകുളും പ്രകൃതി സൌന്ദര്യവും ഞങ്ങള്‍ക്ക് പുതിയ അനുഭവങ്ങളും സമ്മാനീച്ചു. ഇതോടെ ഈ കൂട്ടായ്മയ്ക്ക് ആത്മബന്ധത്തിന്റെ മാനങ്ങളും കൈവന്നു. വര്‍ഷങ്ങളോളം ചങ്ങാത്തമുള്ള ആത്മസുഹൃത്തുക്കളെപോലെയായി സൈക്കിള്‍ ക്ളബിലെ അംഗങ്ങള്‍. തിരുവന്തപുരത്തെ ഗ്രാമങ്ങളിലൂടെയുള്ള ഞങ്ങളുടെ സൈക്കിള്‍ റൈഡ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ കൈമുട്ട് വേദനയെത്തുടര്‍ന്ന് വ്യക്തിപരമായി കുറച്ചുദിവസങ്ങള്‍ ക്ളബില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നു. കാണാതായപ്പോള്‍ 'ഐസ്' ക്ളബ് കണ്‍വീര്‍ ഡോ. ശങ്കര്‍ റാം എന്നെ വിളിച്ചു. ഞാന്‍ അസുഖവിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്റെ ക്ളിനിക്കില്‍ എത്താന്‍ ആവശ്യപ്പെടുകയും അദ്ദേഹത്തെ കാണുകയും ചെയ്തു. എന്നെ കണ്ടയുടനെ അദ്ദേഹം രോഗവിവരമല്ല തിരക്കിയത്, ക്ളബ് അംഗങ്ങള്‍ കേരളയാത്ര തുടങ്ങുകയാണ് താല്‍പ്പര്യമുണ്ടോ എന്നാണ് ചോദിച്ചത്. ഒരു സെക്കന്റ്പോലും ആലോചിക്കാതെ ഞാന്‍ സമ്മതം അറിയിച്ചപ്പോള്‍ ഡോക്ടര്‍ ഞെട്ടി. മറ്റുള്ളപലരും ഒന്നുരണ്ടുവട്ടം ആലോചിച്ചാണ് സമ്മതം അറിയിച്ചതെങ്കില്‍ എന്റെ നിലപാട് അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് അതിനള്ള തയ്യാറെടുപ്പായി. ഓഫീസില്‍ിന്ന് 13 ദിവസത്തെ അവധി. വീട്ടുകാരുടെ സമ്മതം അങ്ങനെ എല്ലാം ഒത്തുകിട്ടി.
ഇതുവരെ കേരളത്തില്‍ ആരും ഉന്നയിക്കാത്ത ഒരു സന്ദേശമാണ് ഞങ്ങള്‍ സൈക്കിളിലൂടെയുള്ള കേരള യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ശബ്ദമലിീകരണത്തിതിെരെ 'ശബ്ദസുരക്ഷായാത്ര'. റാഷണല്‍ ഇീഷ്യേറ്റീവ് ഫോര്‍ സേഫ് സൌണ്ട് 'റിസ്' എന്ന സംഘടയും ഐഎംഎയും 'ഐസ്' ഉം ചേര്‍ന്നുള്ള ഒരു സാഹസിക യാത്ര. റിസിന്റെ ഭാരവാഹി ജോണ്‍പണിക്കരും ഇതിനുള്ള തയ്യാറെടുപ്പില്‍ ഞങ്ങളെ സഹായിച്ചു.

ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട്. നിരവധി സ്ഥലങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ സൈക്കിളില്‍ സഞ്ചരിച്ച് ഇത്തരത്തില്‍ 'റൈഡ്' ആദ്യം. അല്‍പ്പം ആശങ്കയും അങ്കലാപ്പും അതിനേക്കോളേറെ ആകാംക്ഷയും നിറഞ്ഞുിനിന്ന യാത്രയായിരുന്നു അത്. തിരുവനന്തപുരം മുതല്‍ കാഞ്ഞങ്ങാട് വഴി കോഴിക്കോട് സമാപിക്കുന്ന 958 കിലോമീറ്റര്‍ യാത്ര. ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച അസുലഭ യാത്ര. ഏപ്രില്‍ 16 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞങ്ങളുടെ ശബ്ദസുരക്ഷായാത്ര ഉദ്ഘാടം ചെയ്യുന്നു.

ആദ്യം ടെക്പോര്‍ക്കില്‍ സ്വീകരണം, നിശ്ചയിച്ച സമയത്തി നും നേരത്തെയെത്തി. അടുത്ത ദിവസം കൊല്ലത്തേക്ക്. എണ്‍പത് കിലോമീറ്റര്‍. തീരുമാനിച്ച സമയത്തിലും നേരത്തെയെത്തിയപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു. എണ്‍പത് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയിട്ടും ആര്‍ക്കും യാതൊരു ശാരീരിക അസ്വസ്ഥതകളും ഉണ്ടായില്ല. അതുതന്നെ പ്രചോദവുമായി. അടുത്തദിവസം ആലപ്പുഴ വഴി കോട്ടയം. കായംകുളവും ആലപ്പുഴയിലെ ഗ്രാമങ്ങളും നെല്‍ വയലുകളും കടന്ന് കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക്. ഹൈറേഞ്ചിന്റെ സൌന്ദര്യവുംവശ്യമാനോഹാരിതയും ഞങ്ങളുടെ ആവേശത്തെ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. പെട്ടെന്നാണ് ഞങ്ങള്‍ക്ക്മുന്നില്‍ കറുത്ത മതില്‍പോലൊന്ന് തെളിഞ്ഞുവന്നത്. മുട്ടന്‍ കയറ്റം മൂന്നര- നാല് കിലോമീറ്റര്‍ ദൂരം കൂത്തയുെള്ള കയറ്റം. ഞങ്ങള്‍ തീരുമാനിച്ചു. ചവിട്ടിക്കയറുക തന്നെ. ഒട്ടും ശങ്കയില്ലാതെ ധൈര്യത്തോടെ ചവിട്ടി, ഇടയ്ക്കൊന്നിറങ്ങുകപോലും ചെയ്യാതെ ഞങ്ങള്‍ മേലുകാവിലെത്തി. എന്തോ കീഴടക്കിയ ആത്മവിശ്വാസമായിരുന്നു അപ്പോള്‍ . പിന്നെ അല്‍പ്പദൂരം പിന്നിടുമ്പോഴേക്കും മറ്റൊരു കടമ്പ, കുത്തനെയുള്ള ഇറക്കം. കയറ്റത്തേക്കാള്‍ അപകടകാരിയാണ് ഇറക്കം. അമ്പത്കിലോമീറ്റര്‍ വേഗത്തിലാണ് ബ്രേക്ക് പിടിച്ചാലും സൈക്കിള്‍ പോകുന്നത്. അപകടം മുന്നില്‍ക്കണ്ടുതന്നെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തൊടുപുഴയില്‍ ഞങ്ങളോടൊപ്പം സൈക്കിള്‍ യാത്രയ്ക്ക് പതിഞ്ചോളം കുട്ടികള്‍ ... അവര്‍ പതിഞ്ച് കിലോമീറ്റര്‍ ഞങ്ങളെ അഗമിച്ചു. പിന്നെ മുവാറ്റുപുഴ, എറണാകുളം. ചൂടും അതുകഴിഞ്ഞ് മഴയും ഇടകലര്‍ന്ന കാലാവസ്ഥയിലൂടെ ഞങ്ങള്‍ തൃശൂരിലെത്തി. ദേശീയപാതയില്‍ മോട്ടോര്‍ബൈക്കില്‍ യുവാക്കള്‍ അനുഗമിച്ചു. ഞങ്ങളുടെ വേഗത അവര്‍ അറിയിക്കുകയും ചെയ്തു. പലര്‍ക്കും ഞങ്ങള്‍ എന്തിനാണ് സൈക്കിളില്‍ പോകുന്നതെന്നറിയില്ല. പലരും അത്ഭുതത്തോടെനോക്കി. മറ്റുചിലര്‍ തടഞഞ്ഞു നിത്തി ചോദിച്ചറിഞ്ഞു, ഒരുപണിയുമില്ലെങ്കില്‍ ഇങ്ങപാെേകാമെന്ന് ചിലര്‍ കമന്റുമടിച്ചു. പക്ഷേ ഇതെല്ലാം സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. തൃശൂര്‍ കടന്നു, ഭാരതപ്പുഴയും താണ്ടി പാലക്കാട്ടെ ചരിത്രമുറങ്ങുന്ന വള്ളുവനാടന്‍ ഗ്രാമങ്ങളിലൂടെ ചവിട്ടിക്കയറി ഏറാടന്‍ മണ്ണായ പെരിന്തല്‍മണ്ണയിലെത്തി. അടുത്ത ദിവസം നിലമ്പൂര്‍ കാനന പാത, പ്രസിദ്ധമായ തേക്ക്, ആഡ്യന്‍പാറ വെള്ളച്ചാട്ടം, അങ്ങിനെ കേരളത്തിലെ പ്രശസ്തമായ അവധി പ്രദേശങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും പിന്നിട്ടു, പിന്നീടെത്തിയത് നാടുകാണിചുരം. യാത്രയില്‍ ഒരിക്കലും മറക്കാാനാകാത്ത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സവാരി. തലേന്ന് ഞങ്ങള്‍ ഒത്തുകൂടി, എല്ലാദിവസം ചേരുന്നതുപോലെ. അടുത്തദിവസത്തെ സാഹസികയാത്രയായിരുന്നു മുഖ്യ ചര്‍ച്ച. ഏറ്റവും കൂടുതല്‍ അപകടകരാമായ ദുരിതപാതയാണ് വരുന്നത്. ഞങ്ങള്‍ പിന്തിരയില്ല എന്ന ഉറച്ച നിലപാടില്‍തന്നെ. എന്തുവന്നാലും തരണം ചെയ്യുക, ഒരുപാട് മഹാന്മാരുടെ ത്യാഗത്തിന്റേയും കഠിന പ്രയത്ത്തിന്റയും ഒരുപാട് അനുഭവങ്ങള്‍ ഞങ്ങളുടെ മസില്‍ മിന്നിമറഞ്ഞു. പ്രതിസന്ധികളെ മറികടക്കാന്‍ ആത്മവിശ്വാസം ഞങ്ങള്‍ക്ക് കരുത്ത് നല്‍കി. യാത്രയില്‍ ലഭിച്ച ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.

രാവിലെ നാടുകാണിചുരത്തിലൂടെ ഞങ്ങള്‍ യാത്രചെയ്ത് അതും പൂര്‍ത്തിയാക്കി. വയനാട്ടിലെ മേപ്പാടിവഴി കല്‍പ്പറ്റയിലേക്ക്. യാത്രയിലെ ദുര്‍ഘടംപിടിച്ച വഴികളിലൊന്നായിരുന്നു അത്. ചെറുതും വലുതുമായ അവധി കയറ്റങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാതെകടന്നെത്തിയ ഈ ദുര്‍ഘട പാത ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷേ യാത്ര നല്‍കിയ ആത്മവശ്വാസം എല്ലാം വിജയകരമാക്കാന്‍ സഹായിച്ചു. തുടര്‍ന്ന് മാന്തവാടി, അവിടിെന്ന് പാല്‍ചുരമിറക്കം. അപകടമേഖലകളിലൊന്നുകൂടി മുന്നില്‍. പാല്‍ചുരം തുടങ്ങുന്നതെവിടെ നിന്നെന്നോ, അവസാനിക്കുന്നതെവിടെയെന്നോ അറിയില്ല. കോടമഞ്ഞ് പുതഞ്ഞ് അടുത്തുള്ളയാളെപാലും കാണാന്‍ കഴിയാത്ത അവസ്ഥ. അതോടൊപ്പം ചാറ്റല്‍ മഴയും. ശബ്ദസുരക്ഷാ സന്ദേശമായതിനാല്‍ ഞങ്ങളുടെ സൈക്കിളില്‍ ബെല്ല്പോലും ഘടിപ്പിച്ചിരുന്നില്ല. ഇറക്കത്തിലേക്കുള്ള യാത്രയില്‍ തലപ്പുഴകഴിഞ്ഞ് ബോയ്സ് ടൌണിലെത്തി, അവിടിനിന്ന് പാല്‍ചുരം തുടങ്ങുന്നു. പക്ഷേ ഞങ്ങള്‍ക്കറിയില്ലായിരുന്നു. യാത്രതുടങ്ങിയപ്പോള്‍ അതുവഴിവന്നയാള്‍ ഒരു മുന്നറിയിപ്പ് 'ഇറക്കമാണ് സൂക്ഷിക്കണം' ഞങ്ങള്‍ മുന്നോട്ട് പോയി, മൂന്നാം ചുരമിറങ്ങുമ്പോള്‍ മഞ്ഞില്‍പുതച്ച റോഡിലൂടെ എന്തോ ഒന്ന് കടന്നവരുന്നു. ഒന്നും അറിയിന്നില്ല. യാത്രാംഗമായ ജീവചെല്ലപ്പ മുന്നില്‍. പെട്ടെന്ന് മുന്നിലെത്തിയ ബസ് ഭയപ്പെടുത്തുന്ന ശബ്ദത്തോടെ ബ്രേക്കിട്ടു. ജീവച്ചെല്ലപ്പയും ജീവന്‍ കയ്യില്‍പിടിച്ച് ബ്രേക്കിട്ടു. കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ജീവചെല്ലപയും സൈക്കിളും വീണുകിടക്കുന്നു. മുട്ടി മുട്ടിയില്ല എന്ന അവസ്ഥയില്‍ ഇരുവരും ബ്രേക്കിട്ടതിനാല്‍ ഞങ്ങളുടെ കൂട്ടാളിയെ വീണ്ടും കാണാായി. ജീവന്‍ പോയെന്ന് കരുതിയ നിമിഷമായിരുന്നു അത്. കേരള യാത്രയും അവിടെ അവസാനിപ്പിക്കേണ്ടിവന്നേ. ഇതാണ് ഞങ്ങള്‍ ഭയന്ന 'പാല്‍ചുരം'. അപ്പോഴാണ് ഈ സത്യം ഞങ്ങള്‍ അറിയുന്നത്. ദുഖം അന്യമായി , സന്തോഷം തിരിച്ചുകിട്ടി, ഞങ്ങളില്‍ പുതിയ ആവേശം നിറഞ്ഞു. 'ഒന്നും സംഭവിച്ചില്ല, അതുതന്നെ മഹാഭാഗ്യം' സംഘാംഗങ്ങള്‍ നെടുവീര്‍പ്പിട്ടു. മറ്റുള്ളവര്‍ ജീവചെല്ലപ്പയെ പിടിച്ചെണീപ്പിച്ചു. സൈക്കിള്‍ ഉയര്‍ത്തി. പിന്നെ മറ്റുള്ളവരുടെ സൈക്കിളും ലോറിയില്‍ കയറ്റി പാല്‍ചുരമിറങ്ങി.

പിന്നെ കാഞ്ഞങ്ങാട്, കണ്ണൂര്‍ വഴി കോഴിക്കോട്. 12 ദിവസത്തെ യാത്രയുടെ പര്യവസാനം . നടക്കാവ് ഗേള്‍സ് ഹൈസ്കൂളില്‍ ഞങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ്. യാത്രയുടെ സമാപനവും അവിടെതന്നെ. വിദ്യാര്‍ഥികളുടെ കരഘോഷത്തിലിഞ്ഞ് ഞങ്ങള്‍ വീരശൂര പരാക്രമികളെ പോലെ കടന്നു. വൈകീട്ട് സമാപ സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടം ചെയ്തത്. സംഘത്തിനിടയില്‍ പരിചിതമുഖം കണ്ട സന്തോഷത്തോടെ എന്നോട് ചോദിച്ചു, 'നീയുമുണ്ടോ' കൈപിടിച്ച്കുലുക്കി അദ്ദേഹം അഭിന്ദിച്ചു.