Cinderella Dominic

Mud Crab Masala (ഞണ്ട് മസാല)

ചേരുവകള്‍


ഞണ്ട് : 1 kg
സവാള : 2 എണ്ണം വലുത്
ഇഞ്ചി കൊത്തിയരിഞ്ഞത്: 2 table Spoon
വെളുത്തുളളി ചെറുതായി അരിഞ്ഞത് : 2 table Spoon
പച്ചമുളക് : 4 എണ്ണം
തക്കാളി: 2 എണ്ണം
മുളക് പൊടി: 1 table Spoon
മല്ലിപൊടി: 2 table Spoon
കുരുമുളക് പൊടി: 1 table Spoon
മഞ്ഞള്‍ പൊടി 1 table Spoon
ഗരം മസാല: 1 table Spoon.
കടുക് : 1 table Spoon
കറിവേപ്പില: ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

കട്ടിയുള്ള ചീന ചട്ടി അടുപ്പില്‍  വെച്ച് ആവശ്യത്തിന് വെളിച്ചെണ ഒഴിക്കുക. ചൂടാകുമ്പോള്‍ കടുക് ഇടുക. അതിലേക്ക് അരിഞ്ഞ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് brown നിറം ആകുo വരെ വയറ്റുക . അതിലേക്ക് മല്ലിപൊടി മുളക് പൊടി കുരുമുളക് പൊടി മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നല്ലത് പോലെ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ തക്കാളി ചേര്‍ക്കുക, തക്കാളി നന്നായി വെന്ത് ഉടഞ്ഞതിന് ശേഷം വൃത്തിയാക്കിവെച്ചിരിക്കുന്ന ഞണ്ട് അതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന്ന് ഉപ്പ് ചേര്‍ത്ത് മസാലയും ഞണ്ടും നന്നയി ഇളക്കി യോജിപ്പിച്ചതിന് ശേഷം മൂടി 5 മിനിറ്റ് ഞണ്ട് വേവിക്കുക.' അതിന് ശേഷം തുറന്ന് കറിവേപ്പില തൂകി വിളമ്പാo. ചോറ്, കപ്പ, ചപ്പാത്തി എന്നിവയോടൊപ്പം authentic Seafood cuisine നല്ലതാണ്.