വൈന്‍ മുന്തിരി - 1 കിലോ
പഞ്ചസാര - 1 1/2 കിലോ
ഗോതമ്പ് - 100 ഗ്രാം (ചതയ്ക്കുക)
യീസ്റ്റ് - 25 ഗ്രാം
തിളപ്പിച്ചാറിയ വെള്ളം - 2 ലിറ്റര്‍
ഉണ്ടാക്കുന്ന വിധംമുന്തിരങ്ങ കഴുകി നന്നായി ഉടയ്ക്കുക. ഉടച്ച മുന്തിരിങ്ങ ചെറുതായി ചൂടാക്കുക. ചൂടാക്കിയ മുന്തിരി തണുത്ത ശേഷം ചതച്ച ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കുക (ഭരണി, പ്ലാസ്റ്റിക് പാത്രം ഇവയിലേതിലെങ്കിലും വേണം കലക്കാന്‍). ചെറിയ ഒരു കഷ്ണം കറുകപ്പട്ട കൂടി ചേര്‍ക്കുക. തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം അനക്കാതെ വെയ്ക്കണം. പിറ്റേദിവസം മുതല്‍ 20 ദിവസം മൂടി മാറ്റി ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം അരിച്ച് തെളിയാന്‍ വെയ്ക്കണം. തെളിഞ്ഞ വൈന്‍ ഉപയോഗിച്ചു തുടങ്ങാം.ഇതു പരീക്ഷിച്ചതിനുശേഷം അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.