Dr.M.A.Oommen

പ്രൊഫ കെ എന്‍ ഗംഗാധരന്‍ രചിച്ച ആഗോളവല്‍ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ടിലൂടെ

കാലിക പ്രാധ്യാമുള്ള സാമ്പത്തിക വിഷയങ്ങളാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഏഴ് അധ്യായങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും രണ്ടെണ്ണം കേരളത്തെക്കുറിച്ചുമാണ്. അവസാത്തെ അധ്യായം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കാള്‍ മാര്‍ക്സിന്റെ ചിന്തകള്‍ വിശകലം ചെയ്യുന്നു. മറ്റ് അധ്യായങ്ങളിലും മാര്‍ക്സിയന്‍ വിചാരം കടന്നുവരുന്നുണ്ട്. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയം. ഇവിടെ വഉദാരവല്‍ക്കരണമാണ് മുഖ്യമായും ചോദ്യംചെയ്യപ്പെടുന്നത്.

സാമ്പത്തികശാസ്ത്രം, ഊര്‍ജതന്ത്രംപോലെ നിയതമായ നിയമങ്ങളുള്ള ശുദ്ധ ശാസ്ത്രമാണെന്നാണ് ഉദാരവല്‍ക്കരണവാദികളും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും സ്വീകരിക്കുന്ന സമീപം. സ്വതന്ത്രകമ്പോളത്തില്‍ നിശ്ചയിക്കപ്പെടുന്ന വിലകളിലൂടെ (ചരക്കുകളുടെ വില മാത്രമല്ല. വേലക്കൂലി, പലിശ, ലാഭം എന്നിങ്ങയുെള്ള സേവ വിലകളും) സമൂഹത്തിന്റെ വിഭവ വ്യിന്യാസവും ഉല്‍പ്പന്നവിതരണവും ഉത്തമമായി നിര്‍വഹിക്കപ്പെടുമെന്ന മിഥ്യയാണ് ഈ സമീപത്തിന്റെ അടിസ്ഥാനം. പ്രൊഫസര്‍ ഗംഗാധരന്‍ ഈ മിഥ്യയെ ആരാധിക്കുന്നവരുടെ പട്ടികയില്‍പ്പെടുന്നില്ല. ലോകത്തെ മുഴുവന്‍ ഒറ്റക്കമ്പോളമായി കാണുന്ന ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആഗോളീകരണത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിര്‍വചം നല്‍കുക സാധ്യമല്ല. സാധാരണക്കാരും ബിസിസുകാരും പത്രക്കാരും സാംസ്കാരിക നേതാക്കളും സാമ്പത്തികശാസ്ത്രജ്ഞരും ഒക്കെ വിവിധ കാഴ്ചപ്പാടില്‍ി നിന്നാണ് ആഗോളീകരണത്തെ കാണുന്നതും നിര്‍വചിക്കുന്നതും. വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ ലാഭം തേടിയുള്ള മൂലധത്തിന്റെ അന്തമായ പ്രയാണം സുഗമമാക്കുന്ന പ്രക്രിയയാണ് ആഗോളീകരണം. ഈ പുസ്തകത്തിന്റെ പ്രകൃതത്തില്‍ മൂലധത്തെ രണ്ടായി തരംതിരിക്കാം. (1) നേരിട്ടുള്ള വിദേശ മുതല്‍മുടക്ക് (foreign direct investment) (2) ധകാര്യമൂലധം (finance capital). ഈ മൂലധങ്ങളുടെ സാമ്പത്തിക ഭൂപ്രദേശമാണ് ലോകം മുഴുവും എന്ന സങ്കല്‍പ്പമാണ് ആഗോളീകരണം. യഥാര്‍ഥ ഉല്‍പ്പാദവുമായി യാതൊരു ബന്ധവുമില്ലാത്ത ധകാര്യമൂലധത്തിന്റെ വെന്നിക്കൊടിയാണ് ഇത്തരത്തിലുള്ള ആഗോളീകരണം. മധ്യപൂര്‍വേഷ്യയിലെ എണ്ണക്കമ്പികള്‍ പെട്രോളിയം വിറ്റുകിട്ടുന്ന ഡോളര്‍(Petrodollar) , കള്ളക്കടത്ത്, പ്രത്യേകിച്ച് മയക്കുമരുന്നിന്റെ വ്യാപാരംമൂലം ലഭിക്കുന്ന ഡോളര്‍ (narco dollar), കൂണുകള്‍പോലെ പെരുകുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ ഊഹക്കച്ചവടത്തിനു മാറ്റിവയ്ക്കുന്നവ തുടങ്ങി അന്തമായ ഒരു ധനശേഖരം ഇന്നു ലോകത്തിലെ ധനകാര്യസ്ഥാപങ്ങളുടെ പക്കലുണ്ട്. അവയ്ക്കു സ്വതന്ത്രമായി വ്യാപാരം ചെയ്യാനുള്ള അവസരമാണ് ആഗോളീകരണത്തിന്റെ സ്ഥായീഭാവം. ഉല്‍പ്പാദത്തിന്റെ ചെറിയ അടിത്തറയില്‍ ഊഹക്കച്ചവടത്തിന്റെ പടുകൂറ്റന്‍ മേല്‍ക്കൂര പണിത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു പുത്തന്‍ ലോകക്രമം. അതാണ് ആഗോളീകരണത്തിന്റെ അപാകതയും അപകടവും. ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം ഈ പ്രതിഭാസത്തിന്റെ ചില ന്യൂനതകളിലേക്ക് വെളിച്ചം വീശുന്നതാണ്.

വര്‍ധിക്കുന്ന അസമത്വവും, പെരുകി വരുന്ന ദാരിദ്യ്രവും പുസ്തകത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്നു. അതീവ സമ്പദ്സമൃദ്ധിയും കൊടും ദാരിദ്യ്രവും ഒരേസമയം നിലനില്‍ക്കുന്നത് പുരോഗതിയല്ല, ഉന്നത സാംസ്കാരികതയുമല്ല. മാറ്റങ്ങള്‍ അനിവാര്യമാണ്. യു എന്‍ ഡി പിയുടെ 2002 ലെ Human Development Report പറയുന്നത് ശ്രദ്ധിക്കുക: "ആഗോളപുരോഗതി ഇപ്പോഴത്തെ ഒച്ചിഴയുന്ന വേഗത്തില്‍ പോയാല്‍ ലോകത്തില്‍ിന്നു പട്ടിണി മാറ്റാന്‍ കുറഞ്ഞത് 130 വര്‍ഷങ്ങള്‍ വേണ്ടി വരും. ഓരോ വര്‍ഷം മുമ്പോട്ടു പോകുന്തോറും സബ്സഹാറന്‍ ആഫ്രിക്ക. മധ്യപൂര്‍വ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ പിന്നോട്ടടിക്കുകയാണ്. ഏറ്റവും താഴെത്തട്ടിലുള്ള 5 ശതമാം ആളുകളുടെ വരുമാത്തിന്റെ 114 ഇരട്ടി വരുമാമുള്ള ഒരു ലോകത്താണ് ഈ സ്ഥിതിവിശേഷങ്ങള്‍ എന്നത് വളരെ ക്രൂരമായ ഒരവസ്ഥയാണ്. ഈ സാഹചര്യത്തില്‍ എന്താണ് വികസം എന്ന ചോദ്യം ്യായമായും ഉയര്‍ന്നുവരുന്നു.

ദേശീയവരുമാ വളര്‍ച്ചയാണ് വികസമെന്ന് നവലിബറല്‍ വക്താക്കള്‍ ശഠിക്കുന്നു. എന്നാല്‍ ഗ്രന്ഥകാരന്‍ പറയുന്നത് ശ്രദ്ധിക്കുക:

ദേശീയ വരുമാ വളര്‍ച്ചാനിരക്കല്ല യഥാര്‍ഥ ജീവിതാവസ്ഥയുടെ അളവുകോല്‍. എല്ലാവര്‍ക്കും തൊഴില്‍, തൊഴിലില്‍ിന്നു ലഭ്യമായ വരുമാനം , വരുമാംകൊണ്ട് കുറഞ്ഞ ചെലവില്‍ ജീവിതാവശ്യങ്ങള്‍ നി ര്‍വഹിക്കാനാവുക. ഇതാണ് വികസത്തിന്റെ ശരിയായ ഉള്ളടക്കം. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ഉറപ്പാക്കപ്പെടുമ്പോള്‍ മാത്രമാണ് വികസലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുക (പുറം. 49).

ദേശീയ വരുമാനം വെറും മാര്‍ഗമാണ്; ലക്ഷ്യമല്ല. സ്വാതന്ത്യ്രമാണ് വികസമെന്ന് അമര്‍ത്യാസെന്‍ നിര്‍വചിക്കുമ്പോള്‍ വികസത്തെ അതിന്റെ ഏറ്റവും ഉന്നതഭാവത്തില്‍ അവതരിപ്പിക്കുന്നു. വര്‍ണ-വര്‍ഗ അസ്വാതന്ത്യ്രങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ കിടന്ന കേരളത്തെ ഭൂപരിഷ്കാരങ്ങളിലൂടെയും (എട്ടാം അധ്യായം കാണുക) സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യപരിഷ്കാരങ്ങളിലൂടെയും മറ്റും മോചിപ്പിച്ചപ്പോള്‍ സ്വാതന്ത്യ്രമാണ് വികസമെന്നു കേരളം തൊട്ടറിഞ്ഞുവെന്നു ഞാന്‍ ആുഷംഗികമായി രേഖപ്പെടുത്തുകയാണ്.

സബ്സിഡികള്‍, സ്വതന്ത്രകമ്പോളം മുതലാളിത്തം എന്ന ഏഴാം അധ്യായം ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. സാധങ്ങളുടെയും സേവങ്ങളുടെയും ആപേക്ഷിക വില നിശ്ചയിക്കുന്നത് കമ്പോളമാണ്. വെള്ളമാണോ വജ്രമാണോ വിലപ്പെട്ടത്? ശിശുസംരക്ഷണമാണോ, സൈനിക സേവമാണോ കൂടുതല്‍ മൂല്യമേറിയത്? പ്രകൃതി വിഭവങ്ങള്‍ വിഭജിക്കുന്നതിന്റെ പ്രമാണം അഥവാ മാദണ്ഡം (എന്റേതെന്നും, നിന്റേതെന്നുമുള്ള ഉടമസ്ഥാവകാശവാദം നിലവിലുള്ള ിയമങ്ങളെ ആശ്രയിച്ചാണല്ലോ) എന്താണ്? ഉല്‍പ്പാദത്തിന്റെ ഘടകങ്ങളെ കൂട്ടിയിണക്കുന്ന മൂലധത്തിനാണോ മിച്ചമൂല്യത്തിന്റെ അവകാശം? ലാഭമാണോ വിഭവവ്യത്യാസത്തിന്റെ താക്കോല്‍? അങ്ങയൈങ്കില്‍ ലോകം മുഴുവന്‍ ഓടി നടന്നു ലാഭം കൊയ്യുന്ന ധകാര്യമൂലധത്തിന്റെ ലാഭവിഹിതത്തിന്റെ നീതിമത്കരണം എന്താണ്? ഇത്തരം മൌലികമായ സാമൂഹികപ്രശ്ങ്ങള്‍ ഈ അധ്യായം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കമ്പോളത്തിന്റെ പ്രവര്‍ത്തങ്ങളെ പ്രശ്വല്‍ക്കരിക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കുന്നു. പലപ്പോഴും കമ്പോളത്തിലെ വില യുക്തിസഹവും സാമൂഹികീതിക്ക് നിരക്കുന്നതുമല്ല. സര്‍ക്കാരിന്റെ ചുമതല കമ്പോളത്തിന്റെ സ്വാതന്ത്യ്രം ഉറപ്പുവരുത്തല്‍ മാത്രമാണെന്നുള്ള സങ്കുചിത സമീപം ഈ അധ്യായം ചോദ്യം ചെയ്യുന്നുണ്ട്. മനുഷ്യനെ സ്വതന്ത്രമാക്കുന്ന അജ്ഞത, അനാരോഗ്യം, സുരക്ഷിതത്വമില്ലായ്മ, തൊഴിലില്ലായ്മ, അന്തസ്സില്ലായ്മ തുടങ്ങിയ പരാധീതകളില്‍ിന്നുള്ള മോചിപ്പിക്കലാണ് വികസനം . അത് മൂലധ ഉടമകളുടെ സ്വാതന്ത്യ്രമായി മാറുമ്പോള്‍ തീര്‍ച്ചയായും വികലമായ ഒരു സാമൂഹികക്രമമായിരിക്കും ഉരുത്തിരിയുക. സബ്സിഡി വെട്ടിച്ചുരുക്കി റവ്യൂകമ്മിയും, ധനകമ്മിയും കുറച്ച് സ്വകാര്യമേഖലയ്ക്ക് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നത് യുക്തിക്കും ധര്‍മത്തിനും നിരക്കുന്നതല്ല.

നമ്മുടെ നാട്ടില്‍ എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധി കല്‍പ്പിക്കുന്ന മന്ത്രവാദികളും ദൈവിക മനുഷ്യരും ധാരാളമുണ്ട്. പക്ഷേ, നാടിന്റെ വികസനം അത്തരം ഒറ്റയാന്മാരെ ഏല്‍പ്പിക്കാന്‍ പാടുള്ളതല്ല. ചില കാര്യങ്ങളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള സാം പിത്രോഡയാണ് കേരളത്തിന്റെ വികസ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ പത്തിന പരിപാടികളെക്കുറിച്ച് പ്രൊഫസര്‍ പറയുന്നത് ശ്രദ്ധിക്കുക:

ഇവയില്‍ സ്വീകാര്യങ്ങളായ ചിലതുണ്ടെങ്കിലും ഭൂരിപക്ഷവും അപ്രധാങ്ങളോ അപ്രസക്തങ്ങളോ ആയ നിര്‍ദേശങ്ങളാണ്. യഥാര്‍ഥ പ്രശ്നങ്ങളെ അഭിസംബോധ ചെയ്യുന്നില്ല എന്നതാണ് അവയുടെ പ്രധാ ദൌര്‍ബല്യം. കേരളത്തിന്റെ ഭൌതിക-സാമ്പത്തിക-സാമൂഹിക പരിതഃസ്ഥിതികള്‍ സംബന്ധിച്ച അജ്ഞതയും പ്രശ്ങ്ങള്‍ സംബന്ധിച്ച ധാരണക്കുറവും സാധ്യതകള്‍ വിലയിരുത്തുന്നതിലെ യാഥാര്‍ഥ്യബോധമില്ലായ്മയുമാണ് ശുപാര്‍ശകളില്‍ ഉടനീളം നിഴലിക്കുന്നത് (പുറം 94).

ഒരു സംസ്ഥാനം വ്യവസായം, കൃഷി, പരിസ്ഥിതി, ആസൂത്രണം, വിവര സാങ്കേതികവിദ്യ, ഗതാഗതം എന്നിങ്ങ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ ഒരു ഉപദേശകസമിതി സംഘടിപ്പിക്കുന്നത് മസിലാക്കാം. അത്തരത്തില്‍ രൂപീകരിക്കുന്ന ഒരു പ്ലാനിങ്ങ്‌ ബോര്‍ഡിനു തന്നെ ഒട്ടേറെ കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാനാകും.

അവസാത്തെ അധ്യായം മാര്‍ക്സിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുള്ള ചര്‍ച്ചയാണ്. കാള്‍ മാര്‍ക്സി വായിക്കാതെ അദ്ദേഹത്തെ കാലഹരണപ്പെട്ടവരുടെ പട്ടികയില്‍ കണക്ക് എഴുതുന്നവര്‍ കേരളത്തിലെയും ഇന്ത്യയിലെയും അധ്യാപകരുടെ കൂട്ടത്തിലുണ്ട്. 21-ാം നൂറ്റാണ്ടില്‍ ിറഞ്ഞുില്‍ക്കുന്ന ചിന്തകാണ് മാര്‍ക്സ്. സാമ്പത്തിക അപഗ്രഥത്തില്‍ അദ്ദേഹത്തിനു സമാനമായി മറ്റാരുമില്ലെന്നു തറപ്പിച്ചു പറയാം. അദ്ദേഹം ചരിത്രകാരാണ്, തത്വചിന്തകനാണ്. എമിലി ഡുര്‍ക്കെയിം, മാക്സ്വെബര്‍ എന്നിവരോടൊപ്പം സാമൂഹിക ശാസ്ത്രത്തില്‍ അടിത്തറപാകിയ വ്യക്തിയാണ് കാള്‍ മാര്‍ക്സ്. വര്‍ത്തമാകാലത്ത് മാര്‍ക്സിനെ അവതരിപ്പിക്കുവാന്‍ ആഴമായ പഠനവും പാടവവും ആവശ്യമാണ്.

അവതരണരീതിയെക്കുറിച്ച് ഒരു വാക്ക്.

ചെറുതും സുന്ദരവുമായ വാചകങ്ങള്‍ ലളിതമായും, അടുക്കും ചിട്ടയോടും അവതരിപ്പിക്കുന്നു. പക്ഷേ, സാങ്കേതികപദങ്ങളുടെ മൊഴിമാറ്റം കുറേക്കൂടി ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് Supply, demand എന്ന പദങ്ങള്‍ ലഭ്യത, ആവശ്യം എന്നു തര്‍ജുമ ചെയ്യുന്നതിക്കൊള്‍ ഇംഗ്ളീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുന്നതായിരിക്കും ഭംഗിയെന്നു തോന്നുന്നു. Availability എന്ന വാക്കിന്റെ സ്വാഭാവിക തര്‍ജമയാണ് ലഭ്യത. Need's, want's എന്നീ പദങ്ങളും സാമ്പത്തിക ശാസ്ത്രത്തില്‍ സാങ്കേതിക സങ്കല്‍പ്പങ്ങളാണ്. ആവശ്യം എന്ന വാക്കിനെ ഡിമാന്‍ഡായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. Investment എന്ന വാക്കിനു ഞാന്‍ എക്കാലവും മുതല്‍മുടക്ക് എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ നിക്ഷേപം എന്ന വാക്കാണ് പരക്കെ ഉപയോഗിക്കുക. പ്രൊഫസര്‍ ഗംഗാധരും അതാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ Deposit ഈ വാക്കാണ് പ്രയോഗിക്കുന്നത്.

ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ ആഗോളീകരണം, അര്‍ഥം, വ്യാപ്തി, സിദ്ധാന്തം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ പ്രസാധകര്‍ മുതല്‍മുടക്ക് വെട്ടി നിക്ഷേപം എന്ന പദമാണ് ഉപയോഗിച്ചത്. ഒന്നു തീര്‍ച്ച, സാമ്പത്തിക അധ്യാപകരും ഗവേഷകരും ഭാഷാ ഇന്‍സ്റിറ്റ്യൂട്ടും ചേര്‍ന്ന് ഒരു സാങ്കേതിക പദാവലി സ്വീകരിക്കേണ്ടത് ഭാഷയുടെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും യുക്തിസഹമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

പൊതുജങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികശാസ്ത്രവിജ്ഞാത്തിനും പ്രയോജനമുള്ള ഈ ലഘുപുസ്തകം എഴുതിയതിന് പ്രൊഫസര്‍ ഗംഗാധരന്‍ അഭിന്ദനം അര്‍ഹിക്കുന്നു. കൂടുതല്‍ ആഴവും അറിവും ഒത്തിണങ്ങുന്ന ഒത്തിരി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കട്ടെയെന്നു ഞാന്‍ അകമഴിഞ്ഞ് ആശംസിക്കുന്നു.

പ്രസാധനം ചിന്ത പബ്ലിഷേഴ്സ്

വില: 90 രൂപ