M Akshay

ചോദ്യങ്ങള്‍

കിടക്കയില്‍ നിന്ന് എന്തുകൊണ്ടോ എണീക്കുവാന്‍ തോന്നിയില്ല. ഒരു പക്ഷേ ഇന്നലത്തെ പൂര്‍ത്തിയാക്കാത്ത ഉറക്കമായിരിക്കാം കാരണം. അല്ലെങ്കില്‍ മസ്സ് എവിടെയോ ഉടക്കിയിരിക്കുകയാകാം. ... മൊബൈലില്‍ ഞാന്‍ സമയം നോക്കി. “മോന്‍ ......... ഇതെന്തു കിടപ്പാ ഇത്.” “നീ ഇന്ന് ഓഫീസില്‍ പോകുന്നില്ലേ ... സമയം എത്രയായെന്നു നീ കണ്ടോ? .....” അമ്മ അടുക്കളയില്‍ നിന്നു ചോദിക്കുന്നു. എന്താണന്നറിയില്ല. ... എന്റെ മസ്സില്‍ ആഴത്തില്‍ എന്തോ ഒന്ന് തറച്ചിരിക്കുന്നു.... അതിന്റെ വേദയുടെ ഉച്ചസ്ഥായില്‍ എത്തുന്നതിന്‍ മുമ്പ് എനിക്ക് അത് പറിച്ചു മാറ്റണം . എന്നാല്‍ അത് കഴിയുമോ, ഒരുക്കലുമില്ല... ഈ ചോദ്യങ്ങള്‍ തന്നെയായിരുന്നു എന്നെ ഉറക്കത്തില്‍ നിന്നും അടര്‍ത്തിമാറ്റിയത്.

ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. ചൂടു ചായയുമായി വന്ന അമ്മ അതു മേശപ്പുറത്തു വച്ചു. എന്നെനോക്കി അമ്മ ചോദിച്ചു. എന്താടാ മുഖത്ത് ഒരു വയ്യായ്ക. ... ഇന്നു ലീവാ....... അല്ല അമ്മേ പോവുന്നുണ്ട് .... പപ്പ എവിടെ? ... നടക്കാന്‍ പോയിട്ടു വന്നില്ല.... എന്തേ..... “ഒന്നുമില്ല..... കുളിമുറിയിലെ ഷവറിനു ചോട്ടിലും പ്രാതല്‍ കഴിക്കുമ്പോഴും, ഷൂ ഇടുമ്പോഴും ഒക്കെ മസ്സ് ഏതോ ഒരു വിജനമാം താഴ്‌വരയില്‍ ഏകാന്തമായി നടക്കുകയാണ്.” സത്യത്തില്‍ അത്ര അസ്വസ്ഥമാണ് എന്റെ മസ്സ്. എന്നാല്‍ എന്താണ് ചിന്തിക്കുന്നത് എന്നു ഒട്ടും മസ്സിലാകുന്നില്ല. ഒരു പക്ഷേ ആ പെണ്‍കുട്ടിയെ കുറിച്ചാകാം. അവള്‍, അവള്‍ തന്നെയാണ് ഇന്നലെ എന്റെ സ്വപ്ങ്ങളിലേക്കു വന്നതും അവളുടെ ദയനീയമായ മുഖം തന്നെയാണ് എന്റെ ഉറക്കം കെടുത്തിയതും.

കാര്‍ കേടായതു കൊണ്ട് വര്‍ക്ഷോപ്പിലേക്കു മാറ്റിയിരിക്കുകയായിരുന്നു. ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകിയതു കാരണം ലാസ്റ് ബസ്സും പോയികഴിഞ്ഞിരിക്കുന്നു. അവസാനം ഒരു ഓട്ടോറിക്ഷാക്കാരന്റെ അമിതമായ കൂലി കേട്ട് വാ പൊളിക്കേണ്ടി വന്നു.... ഓഫീസിലെ കുന്നുകൂടിയ ഫയലുകളുടെയും അമിതജോലി ഭാരം കൊണ്ടും ക്ഷീണിതനായ ഞാന്‍ ഓട്ടോയില്‍ കയറി. വീടിന്റെടുത്തെത്താറാവാന്‍ ഇനി ഒരു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോള്‍ ഓട്ടോ ഇടിച്ചിടിച്ചു നിന്നു..... ഓട്ടോക്കാരന്‍ പാതി ഉറക്കത്തില്‍ എന്നവണ്ണം തലയും ചൊറിഞ്ഞ് എന്നോട് പറഞ്ഞു സാറേ .വണ്ടി ഇനി പോകില്ലാ.വണ്ടിയുടെ ക്ളച്ച് കേബിള്‍ പൊട്ടി.... ഇനി കുറച്ചല്ലേ ഉള്ളൂ സാര്‍ നടന്നോ... പൈസയും കൊടുത്തിട്ട് നടന്നു.

വീട്ടിലെത്താന്‍ പ്രശാന്ത് നഗര്‍ വഴി ഒരു ഷോര്‍ട്ട് കട്ട് ഉണ്ട്. ഞാന്‍ അതിലൂടെ നടന്നു. എന്നാല്‍ അത് വൃത്തിഹീനവും ഇടുങ്ങിയതുമായിരുന്നു. ഒരു ഓട്ടോ വന്നാല്‍ അതുവഴി ആര്‍ക്കും പോകാന്‍ പറ്റില്ല അത്രക്ക് ഇടുങ്ങിയതാണ് ആ വഴി. വൃത്തിഹീനമായ വഴി. ഡ്രൈനേജിനെക്കാള്‍ മോശമായ വൃത്തിക്കെട്ട ഗന്ധമുള്ള വഴി. കൈലേസുകൊണ്ട് മൂക്ക് പൊത്തി നടന്നു. .. വഴിവിളക്ക് കത്തിയണഞ്ഞു നില്‍ക്കുന്നു. ആ വെളിച്ചത്തില്‍ വഴിയുടെ ആങ്ങേ തലയ്ക്കല്‍ പെട്ടെന്ന് ആ കാഴ്ച കണ്ടു.

ഭയമുണ്ടായിരുന്നെങ്കിലും മസ്സില്‍ ആകാംക്ഷയും അത്ഭുതവും തോന്നി. .. ഒരു പതിനാറ് പതിനെട്ട് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ഒരു കുഞ്ഞുമായി ഇരിക്കുന്നു. പെട്ടെന്ന് മിന്നിമറയുന്ന വെളിച്ചത്തില്‍ അവള്‍ എന്നെയും ഞാന്‍ അവളേയും കണ്ടു. എന്നെ കണ്ടതോടെ ബദ്ധപ്പെട്ട് എഴുന്നേറ്റു. മടിയില്‍ കിടന്ന കുട്ടി കരയാന്‍ തുടങ്ങി. കരച്ചില്‍ ചെവിക്കുള്ളില്‍ പ്രതിഫലിച്ചു. അപ്പോഴാണ് അതുകണ്ടത് . അവളുടെ വയര്‍ വീര്‍ത്തിരിക്കുന്നു. പാവാടക്കോ ബ്ലൌസിനോ അതു മറക്കാനായില്ല. അവളുടെ കണ്ണുകളില്‍ ഭീതിയുടെയും ദയയുടെയും നിഴല്‍ തളം കെട്ടുന്നത് കാണാനായി. ആ വൃത്തികെട്ട സ്ഥലത്തിന്റെ ഗന്ധം എന്നെ അധികം നേരം അവിടെ നില്‍ക്കാന്‍ അനുവദിച്ചില്ല. ആ മുഖം വല്ലാതെ വിളര്‍ത്തിരുന്നു. എല്ലുകള്‍ കുന്തിച്ചു നില്‍ക്കുന്ന ശരീരത്തിന് ആ വയര്‍ താങ്ങാവുന്നതിലും അധികമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ഇപ്പോള്‍ പുറത്ത് കേള്‍ക്കുന്നില്ല. അവനും എന്തോ ഭയക്കുന്നുണ്ട്. കുഞ്ഞു ശരീരം നഗ്നമാണ്. തണുപ്പുകൊണ്ട് അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. നിശബ്ദനായി ഞാന്‍ നടന്നു.

ഓഫീസില്‍ അടുക്കി വെച്ചിരിക്കുന്ന ഫയലുകളിലും കമ്പ്യൂട്ടറിന്റെ മോണിറ്ററിലും അവളുടെ ദയീയ മുഖം കണ്ടു. ഈ ചെറു പ്രായത്തില്‍ ഗര്‍ഭിണിയായതെങ്ങനെ ? ചോദ്യം മസ്സില്‍ ചീട്ടുകൊട്ടാരമായി ഉയര്‍ന്നു. അതിന് ഇരുമ്പിന്റെ കാഠിന്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മറക്കുക എന്ന കാറ്റ് വീശിയിട്ടും മറക്കാത്തത്........ അവള്‍ എന്തായാലും ചതിക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും കഴുകന്‍ കണ്ണുകള്‍ അവളെ പിച്ചിചീന്തിയതാവാം. തെരുവിന്റെ കൈയില്‍പ്പെട്ട് അവള്‍ വളര്‍ന്നു. .. അതേ തെരുവിന്റെ കറുത്ത മുഖം അവളെയും ഇങ്ങയൊക്കിയതാവാം. ഞാന്‍ എന്തുകൊണ്ടാണ് അവളോട് ഒന്നും ചോദിക്കാതിരുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ അവളെ കുറിച്ചോര്‍ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. കാരണം എനിക്ക് ആ അവസ്ഥയില്‍ നിന്നും അവളെ രക്ഷിക്കാായില്ലല്ലോ? സഹായം; അങ്ങയാൈന്നുണ്ടോ? സ്നേഹം കാരുണ്യം അങ്ങനെ പല വാക്കുകളും ഇന്ന് നിഘണ്ടുവില്‍ മാത്രം ഒതുങ്ങി കൂടുന്നു. ഞാനുള്‍പ്പെടുന്ന ഈ സമൂഹം എന്താണ് ചെയ്യുന്നത്? ലാഭക്കൊതി മാത്രം പ്രതീക്ഷിക്കുന്ന ഓഫീസിലെ മാനേജരും എല്ലാം എന്തിന് ഈ ഞാന്‍ പോലും സമൂഹത്തിനുവേണ്ടി എന്താണ് ചെയ്യുന്നത്? സത്യത്തില്‍ സമൂഹം എന്നത് എന്താണ്? ഒത്തൊരുമയോടെയും സ്ഹേത്തോടെയും ജീവിക്കുന്ന ജനങ്ങള്‍ ഇന്നത്തെ ലോകത്തുണ്ടോ?

ഒരു പക്ഷേ അടുത്തടുത്ത ഫ്ളാറ്റിലെ ആളുകള്‍പോലും പരസ്പരം ബന്ധമില്ലാതെയാണ് ജീവിക്കുന്നത്. സമൂഹം എന്ന വാക്കിനു പോലും ഇപ്പോള്‍ പ്രസക്തി ഇല്ലാതായിരിക്കുന്നു. അവള്‍ ഇന്നവിടെ കാണുമോ എന്നറിയില്ല. എന്തായാലും ഇന്ന് പ്രശാന്ത് നഗറില്‍ ഇറങ്ങാന്‍ തീരുമാിച്ചു. എന്തുകൊണ്ടോ എന്റെ മസ്സില്‍ നിറയെ ആശയക്കുഴപ്പങ്ങളായിരുന്നു. ഞാന്‍ പ്രശാന്ത് നഗറില്‍ ഇറങ്ങി കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്തു. എന്നിട്ട് ആ ഇടുങ്ങിയ വഴിയുടെ അരികില്‍ ഒരു ഓട്ടോ കിടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു നിലവിളി കേട്ടു രണ്ടുപേര്‍ ചേര്‍ന്ന് അവളെ പിടിച്ചു വലിച്ച് റിക്ഷയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോയി.

ഞാന്‍ ഓടിയെത്തിയതിനു മുന്‍പേ റിക്ഷ അകന്നു കഴിഞ്ഞിരുന്നു. ഞാന്‍ ഉറക്കെ വിളിച്ചു. പക്ഷേ അവള്‍ കേട്ടില്ലാ, അവളുടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് വണ്ടിയുടെ പുറകില്‍ ഓടി വീഴുന്നത് നിറകണ്ണുകളോടെ കണ്ടു . എവിടേക്കായിരിക്കും അവര്‍ അവളെ കൊണ്ടുപോയത്? വീണ്ടും...? എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഞാന്‍ .... അതവരുടെ വിഴുപ്പാണ് അവളുടെ വയറ്റില്‍ കിടക്കുന്നത്. ഞാനും അതില്‍ പ്രതിയല്ലേ.....തെറ്റ് കണ്ടിട്ട് അതിതിെരെ .... ചോദ്യങ്ങള്‍ എന്റെ മസ്സിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. ഞാന്‍ കരയുകയാണോ? എന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണുീര്‍ എന്തിനുവേണ്ടിയായിരുന്നു. ഒരു വശത്ത് ആ കുഞ്ഞിന്റെ കരച്ചില്‍ മറുവശത്ത് അവളെ കുറിച്ചുള്ള ചിന്തകള്‍ ഉത്തരങ്ങള്‍ കിട്ടാത്ത ചോദ്യങ്ങള്‍ എന്നെ വല്ലാതെ ഉലച്ചിരിക്കുന്നു.ഞാന്‍, ഞാന്‍, ഇനി എന്തു ചെയ്യണം....കുഞ്ഞിന്റെ കരച്ചില്‍ എന്റെ കാതില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു. ... മസ്സില്‍ അവളെക്കുറിച്ചുള്ള ചിന്തകളും.