Sumi Krishnan

സൂര്യന്‍
ഉറങ്ങുന്നവരെ മാത്രേ
ഒച്ചയിട്ടുണര്‍ത്താനാവു,
ഉറക്കം നടിക്കുന്നവര്‍
ഉണാരാനേ പോകുന്നില്ല.

ഈ നിശ്ശബ്ദതയ്ക്ക്
മഞ്ഞിന്റെ തണുപ്പാണ്.
പക്ഷെ ആ മഞ്ഞ്
വെയിലേറ്റുരുകില്ല.

കാതമേറെത്താണ്ടി
നിന്നരികിലെത്തിയെങ്കിലും
നിദ്ര വിട്ടുണരാതെ
നീയെങ്ങനെയെന്നെ കാണും.

നിന്റെ ഗന്ധം വഹിക്കുന്ന കാറ്റ്,
നിന്റെ രൂപം വരച്ചു ചേര്‍ത്ത പകലുകള്‍,
നിന്റെ പാദം പതിഞ്ഞ മണ്ണ്,
നിന്നെ കുളിര്‍പ്പിച്ച നിലാവ്,
ഇവയെല്ലാം ഒരായിരം കൈകള്‍
നീട്ടിയെന്നെപ്പുണരുമ്പോള്‍
ഞാനെങ്ങനെ തിരിച്ചുപോകും.