Sajini S

പൊരുള്‍
നിന്റെയീ മൌനം .

ശംഖിനുള്ളില്‍ ഇരമ്പുന്ന കടല്‍ .

നമുക്കുള്ളിലെ വിഷാദം .

പെയ്യാന്‍ മടിച്ച

വര്‍ഷ മേഘ ഘനനീലിമ .

ഞാന്‍ നിനക്കായ്‌ കരുതിയ വാക്ക് .

നക്ഷത്രമെന്നില്‍ സ്വകാര്യം നിറച്ചത് ,

നീ പകുത്തെടുത്ത നിലാവ് .

ആകാശമെനിക്കു കടമായ് തന്നത് ,

 

നാം പരസ്പരം ചുറ്റിപ്പടര്‍ന്ന വേനല്‍ .

കത്തി ജ്വലിപ്പിച്ചത് എന്റെ കനവ്‌ .

അരികില്‍ മുഴങ്ങും ധൃത താളം

മൃതിയുടെത് ..

 

അറിയാമി പൊരുള്‍ എങ്കിലും

ഒടുക്കം വരേക്കുമെന്നുയിരില്‍

ഉരുകി അലിയുന്നത് .

നിന്നാത്മ രാഗം .

അറിയില്ലിതില്‍ പൊരുള്‍ എങ്കിലും

അറിയാമിതിന്‍ മൂക നൊമ്പരം

തീവ്രം ,വിശുദ്ധം . മുഗ്ധം .