P. T. Kunju Muhammed

പ്രവാസികള്‍ പോരാളികളാകണം: പി ടി കുഞ്ഞു മുഹമ്മദ്‌

സ്വന്തം ജനതക്കെതിരെ അവരുടെ ഭരണകൂടം ഗൂഡാലോചന നടത്തുകയും കൊള്ളക്കു കൂട്ടു നില്‍ക്കുകയും ചെയ്യുക എന്നത് ലോകത്തില്‍ ഏറ്റവും അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യാ മഹാരാജ്യത്തിന്‍റെ സബദ്‌ഘടനയില്‍ ഇന്നേറ്റവുമധികം സംഭാവനകള്‍ ചെയ്യുന്നത് പ്രവാസിസമൂഹമാണ്.കേരള സംസ്ഥാനത്തിന്‍റെ സമഗ്രമായ വികസനത്തിനും ആധുനിക ജനാധിപത്യവല്‍ക്കരണങ്ങള്‍ക്കും സമൂലമായ മാറ്റത്തിനും പ്രവാസികള്‍ വഹിക്കുന്ന പങ്ക് എല്ലാവിധ താരതമ്യങ്ങള്‍ക്കും അതീതമാണ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രസ്തുത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ലഘുവേതനങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്.പ്രവാസികള്‍ യാത്രാവശ്യങ്ങള്‍ക്കായി വിമാനസര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതര യാത്രാരീതികള്‍ അവര്‍ക്ക് ലഭ്യമോ പ്രാപ്യമോ സാധ്യമോ അല്ല.

ഇന്ത്യാ മഹാരാജ്യത്തിന്‍റെ സബദ്‌ഘടനയില്‍ ഇന്നേറ്റവുമധികം സംഭാവനകള്‍ ചെയ്യുന്നത് പ്രവാസിസമൂഹമാണ്.കേരള സംസ്ഥാനത്തിന്‍റെ സമഗ്രമായ വികസനത്തിനും ആധുനിക ജനാധിപത്യവല്‍ക്കരണങ്ങള്‍ക്കും സമൂലമായ മാറ്റത്തിനും പ്രവാസികള്‍ വഹിക്കുന്ന പങ്ക് എല്ലാവിധ താരതമ്യങ്ങള്‍ക്കും അതീതമാണ്. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രസ്തുത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ലഘുവേതനങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്.

വിമാനക്കൂലിയിനത്തില്‍ ലോകത്തിലേറ്റവുമധികം ചിലവഴിക്കേണ്ടി വരുന്ന ഹതഭാഗ്യ സമൂഹമാണ് മലയാളികള്‍. . ഇത് തികച്ചും ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ നാലുപതി റ്റാണ്ടുകളായി ഇതു തുടരുകയും ചെയ്യുന്നു. തങ്ങള്‍ എന്നും ചൂഷണം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടവാരാണെന്ന ധാരണ മലയാളി വെച്ചു പുലര്‍ത്തുന്നതായി തോന്നുന്നു. മലയാളിയില്‍ അന്തര്‍ലീനമായ ഭീരുത്വം അപകര്‍ഷതാബോധം നാട്ടെല്ലില്ലായ്മ ഇവയിലേതാണ് ഇതിനു കാരണമെന്ന അന്വേഷണത്തിനും സാധ്യതതകളുണ്ടെന്നു തോന്നുന്നു.കേരളത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാ രാജ്യസഭാ അംഗങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം തികഞ്ഞ നിഷ്ക്രിയത്വത്തോടെയാണ് ഉത്തരേന്ത്യന്‍ ലോബിയുടെ ചൂഷണത്തെ നോക്കിക്കാണുന്നത്. ഉത്തരേന്ത്യക്കാര്‍ മലയാളികളെ പരിഹാസപൂര്‍വ്വം അതിസംബോധന ചെയ്യുന്ന മല്ലൂ പ്രയോഗത്തില്‍ ഇവരൊന്നാം സ്ഥാനത്താണോ എന്ന്‍ സംശയം തോന്നാം.

ഡല്‍ഹി ദര്‍ബാറില്‍ മലയാളം സംസാരിക്കുന്നതുപോലുംഅപമാനകരമാണെന്നു കരുതുന്ന നമുക്ക് നീതി കിട്ടാക്കനിയായി തുടരുക തന്നെ ചെയ്യും. ഇന്ദ്രപ്രസ്ഥത്തിന്‍റെ അധികാരകേന്ദ്രങ്ങളില്‍ ഒരുദിവസമെങ്കിലും തമിഴുമക്കളെപ്പോലെ നട്ടെല്ലുയര്‍ത്തിപ്പോരാടാന്‍ നമുക്ക് എന്നാണാകുക.അത്തരത്തിലൊരു ധീരസമരത്തിന് മലയാളിസമൂഹം കക്ഷിരാഷ്ട്രീയ ഭേദമെന്യേ തയ്യാറായെങ്കില്‍ മാത്രമേ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാനാകുകയുള്ളൂ.ഏതായാലും പ്രവാസി സമൂഹം അവരുടെ അലസത കൈവെടിഞ്ഞിരിക്കുന്നു. ഓണം ഇഫ്ത്താര്‍ സംഗമങ്ങള്‍ക്കപ്പുറം സംഘടനാബോധവും കൂട്ടായ്മകളും അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണമെന്ന തിരിച്ചറിവ് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വയം ഉരുത്തിരിഞ്ഞിരിക്കുന്നു. ആവേശകരമായ സൂചനയാണിത്.

പോരാട്ടമാല്ലാതെ മറ്റൊരുവഴിയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാനവരാശിക്കു മുന്‍പില്‍ ഇത്യപര്യന്തം ഉണ്ടായിട്ടില്ല. ഓരോ പ്രവാസിയുടെ ചിന്തകളിലും സ്വപ്നങ്ങളിലും അതെപ്പോഴും ഉണ്ടാകേണ്ടത് ഒരനിവാര്യതയാണ്. കാരണം ജീവിക്കാനാണ് ഈ സമരം. അനീതിക്കെതിരായ സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും അഭിവാദനങ്ങള്‍.. കാരണം ജീവിക്കാനാണ് ഈ സമരം.