ഈ ലോകത്ത്
ദൈവത്തിന്
ഏറ്റവും പ്രിയപ്പെട്ടവര്‍
ആരായിരിക്കും?
സംശയമെന്ത്?
കീമോ വാര്‍ഡിലെ
കുഞ്ഞുങ്ങള്‍ തന്നെ
ഭൂമിയിലേക്ക്
അയച്ചതിനു ശേഷമായിരിക്കും
പ്രിയപ്പെട്ടതിനെ,
പിരിഞ്ഞിരിക്കുമ്പോള്‍
ഉണ്ടാകുന്ന
നോവിനെ കുറിച്ചദ്ദേഹം
മനസ്സിലാക്കിയിരിക്കുക.
അതിനെകുറിച്ചദ്ദേഹം
ബോധവാനായിരിക്കുക
പിന്നെയൊന്നും നോക്കൂല
തിരിച്ചു വിളിച്ചു കളയും
പഹയന്