പോണ്ടിച്ചേരി സര്‍വകലാശാല മറ്റു കേന്ദ്ര സരവകലശാലകളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്തമാണ്. മറ്റു കേന്ദ്ര സരവകലശാലയില്‍ അവകാശപ്പെടാറുള്ളപോലെ ചര്‍ച്ചകളും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഒരു കലാലയത്തില്‍, ചര്‍ച്ചകളും വിമര്‍ശനങ്ങളും വരണമെങ്കില്‍ ഒരുപാട്പേര്‍ വായിക്കേണ്ട ഒരു ആനുകാലികം പുറത്തിറങ്ങണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
Widerstand എന്നത് ഒരു ജര്‍മന്‍ വാക്കാണ്. അര്‍ഥം ചെറുത്തുനില്‍പ്പെന്നും. ജര്‍മനിയിലെ നാസി ഭരണത്തിനെതിരെ ബര്‍ലിനില്‍ നിന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ഏര്‍ണസ്റ്റ് നെയികിച്ച് ന്‍റെ നേതൃത്തത്തില്‍ പ്രസീദ്ധീക്കരിച്ച widerstand എന്ന ആനുകാലികം ഫാസിസ്റ്റ് ഭരണകൂടത്തെ കണിശമായി വിമര്‍ശിച്ചിരുന്നു.
നിലവില്‍ ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും അതിനു നേരെ ഉരുത്തിരിഞ്ഞു വന്ന പ്രതിഷേധങ്ങളും ഉള്‍ക്കൊള്ളിക്കണമെന്നു ഉള്ളതുകൊണ്ടാണ് ഈ മാഗസിനും ഈ പേര് തന്നെ നിര്‍ദേശിച്ചത്. രണ്ടു ആനുകാലിക പ്രസീധീകരണങ്ങളും ഫാസിസ്റ്റ് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം പറഞ്ഞത്കൊണ്ട് തന്നെ നിരോധിക്കപ്പെട്ടു എന്നത് പിന്നീടു ചരിത്രമായി.
വിദ്യാര്‍ഥികള്‍ നേരിടുന്നതതല്ലാതെ ഇന്ത്യയില്‍ മുഴുവന്‍ സംഘ പരിവാര്‍ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍കാരിനെതിരെ വ്യക്തമായ വിമര്‍ശനം മാഗസിനില്‍ ഉണ്ടായിരുന്നു. ദളിതര്‍ പച്ചയ്ക്ക് ചുട്ടരിക്കപ്പെട്ടപോഴും സ്വന്തം ആഹാരശൈലിയുടെ പേരില്‍ ആള്‍ക്കാര്‍ കൊല്ലപെടുമ്പോള്‍ സമാധാനത്തിന്‍റെ ഈരടികള്‍ പാടനായിരുന്നില്ല ഞങ്ങള്‍ തീരുമാനിച്ചത് മറിച്ചു പ്രതിരോധക്ഷമതയുടെ രാഷ്ട്രീയം പറയാനാണ്.
മാഗസിനിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാവിവല്‍ക്കരണവും അതിനെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ഞങ്ങള്‍ക്ക് വിദൂരമായിരുന്നു. സര്‍വകലാശാല പറഞ്ഞിരിക്കുന്ന കൃത്യമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരുന്നു ലേഖനങ്ങളും കവിതകളും, ചെറു കഥകളും സംഹരിക്കുകയും അത് പ്രസീധികരിക്കാന്‍ പബ്ലിഷേഴ്സിനെ ഏല്‍പ്പിക്കുകയും ചെയ്തത്.
മാഗസിന്‍ പ്രകാശന ദിവസം ഹൈദരാബാദ് സര്‍വകലാശാലയിലെ ഡീന്‍ രോഹിത് വെമുയുലയുടേത് സ്ഥാപനകൊലപാതകമല്ലെന്ന് ചൂണ്ടിക്കാട്ടി ചെറിയ രീതിയില്‍ അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷം മാഗസിന്‍ രണ്ടു ദിവസങ്ങളായി വിതരണം ചെയ്തു. മൂന്നാം ദിവസമാണ് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിക്കുകയും മാഗസിന്‍ കത്തിക്കുകയും ചെയ്തത്, അതെ ദിവസം ഞങ്ങള് സര്‍വകലാശാല അധികൃതരെ കണ്ടപ്പോള്‍ കേന്ദ്ര മാനവിക വിഭവ ശേഷ മന്ത്രാലയത്തില്‍ നിന്നും മാഗസിനെപ്പറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതേപോലെ കിരണ്‍ ബേദി ഇതില്‍ ഇടപെട്ടിടുന്ടെന്നും അറിയുന്നത്.
ഇതിനു പിറകേ തന്നെ ഞങ്ങളുടെ കൌണ്‍സില്‍ റൂം വേറെ താഴിട്ടു പൂട്ടുകയാണ് ഉണ്ടായത്. ഇതിന്‍റെ മറുപടിയായി വിസി പറഞ്ഞത് ഇതായിരുന്നു. “ഇതില്‍ സര്‍വകലാശാലയുടെ നിലവിലെ ശാന്തതയെ ശിഥിലമാക്കുന്ന ചില പരാമര്‍ശങ്ങളുണ്ട് അത് അന്വേഷിച്ചു മറുപടി കിട്ടുന്നതുവരെ മാഗസിന്‍ വിതരണം നടത്താന്‍ അനുവദിക്കില്ലെന്നും.” ചില ഭാഗങ്ങള്‍ തിരുത്താന്‍ ആവശ്യപെട്ടപ്പോള്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായിരുന്നത്.
3 ആം തീയതി എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ മാഗസിന്‍ കത്തിക്കുകയും മുന്‍പ് ബിജെപി എടുത്ത അതെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം സമര്‍പ്പികുകയും ചെയ്തു. അത് കേവലം 50 കുട്ടികളിലൊതുങ്ങി. മാഗസിന്‍ നു സര്‍വകലാശാല യില്‍ പിന്തുണ തെളിയിക്കേണ്ടത് ഞങ്ങളുടെ വെല്ലുവിളിയായി തീര്‍ന്നു.അന്ന് രാത്രിയില്‍ 8 മണിക്ക് ആണ്‍കുട്ടികളുടെ മെസ്സില്‍ നിന്നും ആരംഭിച്ചു ഏകദേശം 150 ഓളം കുട്ടികളുമായി റാലി പുരോഗമിക്കുമ്പോഴായിരുന്നു എബിവിപിയും കുറെയേറെ ഫിസിക്കല്‍ എജ്ജുക്കെഷന്‍ വിദ്യാര്‍ഥികളും റാലിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐയുടെ നേതാക്കളെയും തിരഞ്ഞു പിടിച്ചായിരുന്നു ആക്രമണം.
സരവകലശാല അധികൃതര്‍ സ്ഥലത്തെത്തി പരിഹാരം ഉറപ്പു തന്നതോട് കൂടിയാണ് ഞങ്ങള്‍ അവിടെനിന്നും പിരിഞ്ഞു പോയത്.
ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങളുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ മാഗസിന്‍ ന്‍റെ മുഖചിത്രത്തെ പറ്റി വിമര്‍ശിച്ചത് ഐഎസ്ഐഎസ് ആശയങ്ങളുടെ കടന്നുകയറ്റമാണോ എന്ന് ചോദിച്ചുകൊണ്ടാണ്. ഒരു മുസ്ലിം സ്ത്രീയുടെ മുഖചിത്രം കണ്ടാല്‍ ഉടനെ അത് ഐഎസ്ഐഎസ് ആണെന്നുള്ള ഇസ്ലാമോഫോബിക് ചിന്തകളാണ് സംഘപരിവാര്‍ വാദങ്ങളില്‍ ഏറ്റവും ഭീതിജനകമായുള്ളത്. ഇതിലും പുരോഗമനപരമായ കവര്‍ എന്തുകൊണ്ട് ചെയ്തില്ല എന്നാണു അവര്‍ ചോദിച്ചത്. മാത്രമല്ല ഇത് വര്‍ഗ്ഗപരമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുമെന്നും.
ഇസ്രയേലി പട്ടാളക്കാരും പലസ്തീന്‍ സമരക്കാരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ നിന്നും കാലിയായ ടീര്‍ ഗ്യാസ് ഗ്രെനേട്കല്‍ ശേഖരിച്ചു അതില്‍ ചെറിയ പുഷ്പങ്ങള്‍ വിരിയുന്ന പൂന്തോട്ടമൊരുക്കിയ സ്ത്രീയാണ് ബബീഹ. അവരുടെ ശക്തമായ ഒറ്റയാള്‍ പോരാട്ടത്തെ സര്‍വകലാശയിലെ വിദ്യാര്‍ത്ഥികള്‍ അറിയുകയും അന്ഗീകരിക്കുകയും വേണമെന്നതിനാലാണ് അത് കവര്‍ ചിത്രമായി കൊടുത്തത്. മുഹമ്മദ് സുഹ്രാബിയാണ് ഇത് ഡിസൈന്‍ ചെയ്തത്.
അക്ഷരങ്ങളെ കത്തിക്കുക എന്നത് എബിവിപിയുടെ സംസ്കാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പത് ‘വിശ്വ വിഖ്യാത തെറി’ ആയിരുന്നെങ്കില്‍ ഇന്നത് widerstand ആണ്. കേന്ദ്ര സര്കാരിനെ വിമര്‍ശിക്കുമ്പോള്‍ സൃഷ്ടികള്‍ നിരോധിക്കപ്പെടുകയാണെങ്കില്‍ അടിയന്തരാവസ്ഥയും നിലവിലുള്ള സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നിലനില്‍ക്കുന്ന അധികാരികള്‍ക്കും ഭരണത്തിനുമുള്ള പോരായ്മകള്‍ ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. രാജാവ് നഗ്നനാണ് എന്ന് പറയുന്നത് തന്നെയാണ് ശരി.
സര്‍വകലാശാലയില്‍ അനധികൃതമായി പദവിയിലെത്തിയ വിസിയെ പുറത്താക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഞങ്ങള്‍ നടത്തിയ സമരത്തില്‍ കേന്ദ്ര മാനവിക വിഭവ ശേഷ വകുപ്പ് പ്രതികരിച്ചത് ഏകദേശം 18 ദിവസം കഴിഞ്ഞിട്ടാണ്. അതെ സമയം കേന്ദ്ര സര്കാരിനെതിരെ ലേഖനങ്ങള്‍ ഉണ്ടെന്ന പേരില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നു പ്രകാശനം ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ മാഗസിന്‍ പറ്റി വിശദാംശങ്ങള്‍ ചോദിക്കുന്നു. കേന്ദ്ര മാനവിക വിഭവ ശേഷ മന്ത്രാലയത്തിന്റെ തീര്‍മാനങ്ങള്‍ സംഘ പരിവാര്‍ അജണ്ടയെ എത്രത്തോളം ത്രിപ്തിപ്പെടുതുന്നതാണ് എന്നുള്ളത് ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
മാഗസിനിന്റെ മുഖ പ്രസംഗത്തില്‍ പറയുന്നത് പോലെ ''ജനാധിപത്യരാഷ്ട്രം ഫാസിസത്തിലേക്ക് മാറിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു. ദളിതര്‍ ജീവനോടെ ചുട്ടുകൊല്ലപ്പെടുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കാവിവത്കരിക്കപ്പപ്പെടുകയും ചെയ്യുന്നു. ഏറ്റവും ആത്യന്തികശക്തിയായ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ചെറുത്തുനില്പ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രസര്‍വകലാശാലകള്‍ അസ്വസ്ഥബാധിതമാണ്. വിദ്യാര്‍ഥികള്‍ തെരുവിലേക്ക് എറിയപ്പെടുന്നു കഥ ഇവിടെ തീരുന്നില്ല. ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും നിര്‍ണായകമായ പോരാട്ടമായി അത് മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കപ്പെടേണ്ടതായുണ്ട്, നമ്മുടെ ചിന്തകള്‍ പങ്കുവെക്കപ്പെടേണ്ടതായുണ്ട്. ചെറുത്തുനില്പിന്റെ ഈ പാട്ട് നമുക്ക് പാടാം. സംസാരസ്വാതന്ത്ര്യം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം"