ഞാന്‍ കണ്ണുകള്‍ അടച്ചുതുറക്കുമ്പോള്‍
ഉടുമുണ്ട് അഴിച്ചു വീശിയ വെയില്‍ ,
നിന്‍റെ രോമകൂപങ്ങളുടെ കടക്കല്‍ ചുംബിക്കുകയായിരുന്നു.
ഉപ്പുരസം അവശേഷിപ്പിച്ച നനവുകള്‍ക്ക്
നിന്‍റെ പൊക്കിള്‍ക്കുഴിയുടെ അകം നിറക്കാനാകാത്തത്
വെയില്‍ , അവ നക്കികുടിക്കുന്നതുകൊണ്ടാണ്
കത്തുന്ന വെളിച്ചം നിന്‍റെ ചുഴികളില്‍
വെയിലായി പരതുമ്പോള്‍
തിരിച്ചറിവുകളുടെ നിഴലില്‍ നിന്ന്
ഞാന്‍ നിന്നെ പഠിപ്പിക്കും;
വെയില്‍ ജനിക്കുന്നത്
നീ തണലിനു പുറത്തേക്ക് നടക്കുമ്പോള്‍ മാത്രമാണ്....