Dr Muse Mary

വെയില്‍ മരം
സൂര്യനെ ഉടുത്തിറങ്ങിയ

പെണ്ണിനോട്

അവനെന്തു ചെയ്യാനാകും .

 

നീളന്‍ മേഘമായ്

വന്നവളെ പൊതിയും .

 

അവന്‍ കരിയുകിലും

ഒടുവിലവള്‍

വിയര്‍ക്കും .

 

വിയര്‍പ്പ്

ഒരു മഴത്തുള്ളിയായോ

മേഘമായോ

നിന്റെ നെറുകയില്‍ വീഴും .

 

നീയേതു കുട പിടിയ്ക്കിലും

നെറുകയെ തുളച്ച്

നിന്നെപ്പിന്നെ പുതു സൂര്യനാക്കും.

 

നിന്നെ ഉടുത്ത അവള്‍

വെയില്‍ മരമായ്‌ പൂക്കും .