കമാനം പോലെ കാലുകള്‍ .
വിതാനിച്ചിട്ട കൂന്തലും
നികുംഭങ്ങളാം മാറിടം.
വിജ്രംഭിച്ചുള്ള കണ്ണുകള്‍
വരിഞ്ഞു കെട്ടിയൊരങ്കികള്‍ .
ഉരഞ്ഞലഞ്ഞടി മോടികള്‍
ചലിച്ചിടും കര പല്ലവം.
ചിരിച്ചു കൊട്ടിയ ഭാവകം.
വിരല്‍പ്പടര്‍പ്പിലെ മുദ്രകള്‍ .
വരച്ചിടും ബഹുചിത്രകം
മനോജ്ഞമായ് മുഖം പിന്നെയും.
മറച്ചു വെച്ചിടും ചിന്തകള്‍
രഹസ്യമില്ലെന്നപോലവേ
നയിച്ചിടുന്നഭിനേത്രികള്‍ .