സൂര്യരശ്മികള്‍ കാണാത്ത അമ്പുപോലെ
ശരിരത്തിലേക്ക് കടന്നു
വിയര്‍പ്പു തുള്ളികളെ
പ്രസവിച്ചപ്പോഴാണ് ചൂടിനാല്‍ നനയുമെന്നു പഠിച്ചത്
ഓരോ വിയര്‍പ്പ് കണവും
ജനിച്ച ഉടനെ മണ്ണിലേക്ക് പിന്മടങ്ങുന്നു
കണ്ണടച്ചു തുറക്കും മുമ്പേ
ഒരു ജനനം ;മരണവും
മൂന്നു കടലുകള്‍ക്കും ഒരേ രുചി
വിയര്‍പ്പിന്‍ കടല്‍
കണ്ണീര്‍ കടല്‍
ഉപ്പിന്നുറവയായി കടലമ്മ
ഒരു നെടുവീര്‍പ്പിനാല്‍ കണ്ണീര്‍ ചുരമാന്തുന്നു
മണ്ണിന്റെ കണ്ണുനീര്‍ നിറച്ച കുമ്പിളാണ് കടല്‍
കടലില്‍ തള്ളിയതൊക്കെ തിര എടുത്തെറിയും പോലെ
സ്വപ്‌നങ്ങള്‍ വലിച്ചകത്തിട്ടതെല്ലാം കണ്ണുനീര്‍ തിര വലിച്ചെറിയുന്നു