ഇറാഖില്‍ നിന്നും
ഫലസ്തീനിലൂടെയാണയാള് വന്നത്.
നിലവിളികളിലും .
തീയുണ്ട വിഴുങ്ങിയ
ജീവിതങ്ങള്‍ക്കും
നിറം മങ്ങിയ നരച്ച
ബാല്യങ്ങള്‍ക്കും
ബലാല്ക്കാരം ചെയ്യപ്പെട്ട
സംസ്ക്കാരത്തിനും മീതെ
ഒറ്റ ഫ്ലാഷില്‍ ഒരു തലപ്പാവുകാരന്റെ ആലിംഗനം !
അതങ്ങിനെയാണ്
മുന്നറിയിപ്പുകളവശേഷിക്കാതെ
ഒച്ചകളെ അവര്‍ നിരായുധമാക്കിക്കൊണ്ടിരിക്കും..
ചുവപ്പന്മാരുടെ ആവലാതികള്‍ സത്യമായിരിക്കുന്നു.
ഇപ്പോള്‍ പരമാധികാരം തൂങ്ങിയാടുന്നത്
ആണവക്കരാറിന്റെ
തുമ്പുകളിലത്രേ ..