Sanjuna M

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ; ജനാധിപത്യത്തിന്റെ പരീക്ഷണശാല

കപടദേശീയതയിലൂടെ ജനങ്ങളില്‍ ഹിന്ദുത്വത്തിന്റെ വേരുകളാഴ്ത്താന്‍ ശ്രമിച്ച സംഘപരിവാറിന്റെ ആസൂത്രിത നീക്കള്‍ക്ക് കിട്ടിയ കനത്ത അടിയാണ് ജെ.എന്‍.യു. ധബോല്‍ ക്കര്‍, പന്‍സാരെ,കല്‍ ബുര്‍ഗി, പെരുമാള്‍ മുരുകന്‍ എന്നിവരില്‍ തുടങ്ങി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് തുടങ്ങിയവയിലൂടെ രോഹിത് വെമുലയെ കൊലപ്പെടുത്തി ജെ.എന്‍.യുവില്‍ എത്തിനില്‍ക്കുകയാണ് അധികാരവര്‍ഗത്തിന്റെ “സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത”. കോര്‍പ്പറേറ്റുകളുടെ പിന്‍ബലത്തോടെ പ്രമുഖമാധ്യമങ്ങളെ വിലക്കെടുത്ത് വ്യാജചിത്രങ്ങള്‍ സൃഷ്ടിച്ച് ബി.ജെ.പി. നടത്തിയ കപടദേശീയതയും നുണരാഷ്ട്രീയവും നല്ലൊരു ശതമാനം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.


download


എന്നാല്‍ കന്ഹയ്യയുടെ ജാമ്യവും ശേഷംനടത്തിയ ആഴമേറിയ പ്രസംഗവും സമൂഹത്തെ അതിലേറെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്.. ഒരുപക്ഷേ, ആ സ്വാധീനമാകാം ബി.ജെ.പി.യുടെ അരിശവും പേടിയും ഒരേ സമയം പ്രതിഫലിപ്പിക്കുന്ന പോസ്റ്ററുകള്‍ ദില്ലിയി പ്രത്യക്ഷപ്പെടാന്‍ കാരണം. കന്ഹയ്യയുടെ നാവു പിഴുതെടുക്കാനും വെടിവെച്ച് കൊല്ലാന്‍ പാരിതോഷികം പ്രഖ്യാപിക്കുന്ന പോസ്റ്ററുകളില്‍ ചേര്‍ക്കപ്പെട്ട പേരും വിലാസവും ഫോണ്‍നമ്പറും വ്യക്തമാക്കുന്നത് ഇത്തരം ആളുകള്‍ക്ക് അധികാരികള്‍ നല്‍കുന്ന ശക്തമായ പിന്തുണയാണ്. സമൂഹത്തില്‍ ഭീതി നിഴലിച്ച വേളയില്‍ സമയോചിതമായി അസാമാന്യ ധൈര്യം പ്രകടിപ്പിച്ച കന്ഹയ്യയുടെ പ്രസംഗത്തിന് ചരിത്രപരമായ പ്രസക്തിയുണ്ട്.


460433-kanhaiya-kumar


കന്ഹയ്യയുടേയും ഉമറിന്റെയും, അനീര്‍ബാനുവിന്റെയും രാജ്യദ്രോഹം, ദേശീയത- എതിര്‍ദേശീയത തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാധാരണക്കാരായ ജനങ്ങളുടെ അസമത്വത്തിന്റെ അസ്വാതന്ത്ര്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാന്‍ ആ ചരിത്രഘട്ടത്തിന് സാധിച്ചിരിക്കുന്നു. ഇതിനോടൊപ്പം, വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും അറിവും കരുത്തും സര്‍വ്വകലാശാലകളുടെ അതിരുകള്‍ കടന്ന് രാജ്യത്തിന്റെ നാനാഭാഗത്തേയ്ക്കും വ്യാപിച്ച്, ചെറുത്തുനില്‍പ്പിന്റെ പുതിയ രാഷ്ട്രീയം ഉടലെടുക്കുന്നു. വിദ്യാര്‍ത്ഥി ചെറുത്തുനില്‍പ്പുകളെയും ജെ.എന്‍.യു. സര്‍വ്വകലാശാലയെയും റൊമാന്റിസൈസ് ചെയ്യുകയല്ല ഇവിടെ ലക്ഷ്യം. പകരം, കുറഞ്ഞനാള്‍കൊണ്ട് ഇന്ത്യയില്‍ മാറിമറിഞ്ഞ പൊതുബോധത്തിലേക്ക് വിരല്‍ ചൂണ്ടാനാണ്. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് പരിശോധിക്കാനാണ്. ഒപ്പം, ഫാസിസത്തെ കുറിച്ച് നടന്ന പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില ഇടങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ്.


രാജ്യദ്രോഹം, സൈനികര്‍, സ്വാതന്ത്ര്യം


“A country without Post office – against the judicial killing of Afzal Guru & Maqboot Bhatt ”ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ക്ക് തുടക്കം. മറ്റനേകം ചര്‍ച്ചകളെപ്പോലെ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി എ.ബി.വി.പി എതിര്‍ക്കുന്നു, അധികൃതര്‍ വിലക്കുന്നു. തുടര്‍ന്ന്, മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചെറുത്തുനില്‍ക്കുകയും കൂടിനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സംസാരിക്കുന്നു. ഇവിടെ മുതല്‍ അസ്വാഭാവികത തുടങ്ങുന്നു. ജെ.എന്‍.യു. എന്നും സംവാദങ്ങള്‍കൊണ്ടും ആശയസമരങ്ങള്‍കൊണ്ടും സജീവമായിരുന്നെങ്കിലും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കുന്ന പാരമ്പര്യം ക്യാമ്പസ്സില്‍ നിലനിന്നിരുന്നില്ല. അവിടേയ്ക്കാണ് ദലല ചലംന്റെ മാത്രം പ്രതിനിധി ക്ഷണിക്കപ്പെടുന്നത് (ജെ.എന്‍.യു പ്രവേശനകവാടത്തിലെ രെജിസ്റ്ററി Zee News ന്റെ പ്രതിനിധി ഒപ്പുവെക്കുന്നത് എ.ബി.വി.പി. പ്രവര്‍ത്തകന്റെ ക്ഷണം സ്വീകരിച്ചെന്ന് വെളിപ്പെടുന്നു).


images


യൂണിയന്‍ നേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്യുമ്പോള്‍ ക്യാമ്പസ്സില്‍ മുഴങ്ങിക്കേട്ടിട്ടില്ലാത്ത മുദ്രാവാക്യങ്ങള്‍ ചാനലില്‍ ഉയരുന്നു. ‘ഇന്ത്യാ-പാക്കിസ്ഥാന്‍ ശത്രുത’ കെട്ടുകഥയില്‍ വിശ്വസിക്കാത്ത ക്യാമ്പസ്സിനെ, ഇത്തരം കപടദേശീയത വാദമുയര്‍ത്തിയും നുണരാഷ്ട്രീയം ഉപയോഗിച്ചും പലപ്രമുഖ മാധ്യമങ്ങളും (Zee News, Times of India ) ആക്രമിക്കുന്നു. സിയാച്ചിനിലെ കൊടും തണുപ്പും പാവപ്പെട്ട സൈനികരുടെ മരണവും ആളുകളുടെ വികാരം ആളിക്കത്തിക്കാവുന്ന ഉപാധിയായി മാറുന്നു. സര്‍വ്വകലാശാലകളെ ഇന്ത്യന്‍ദേശീയതയ്ക്കും സൈനികര്‍ക്കും വിപരീതങ്ങളായും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളായും അവതരിപ്പിക്കപ്പെട്ടു. സൈനികരില്‍ ഏറ്റവും താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യാതനകളും ചോരയും മാത്രം ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍പട്ടാളം A F S P A തുടങ്ങിയ നിയമങ്ങളുടെ മറവി നടത്തിയ കൊലപാതകങ്ങളും മനുഷ്യവേട്ടകളും ബലാത്സംഗങ്ങളും കഴുകിക്കളഞ്ഞു.


standwithjnu


ഇതേ സമയം, ജെ.എന്‍.യു ക്യാമ്പസ്സിനുള്ളില്‍ നിറഞ്ഞ വിദ്യാര്‍ത്ഥി സാന്നിധ്യത്തോടെ അധ്യാപകരുടെ പിന്തുണയോടെ അവിടുത്തെ അഡ്മിനിസ്‌ട്രേഷന്‍ പടികള്‍ ദേശീയതയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനസദസ്സുകളായ് രൂപാന്തരപ്പെട്ടു. ലോകത്തെ നാനാഭാഗത്തുനിന്നുള്ള സര്‍വ്വകലാശാലകളുടെയും സാമൂഹ്യശാസ്ത്രജ്ഞരുടേയും ഐക്യദാര്‍ഢ്യം ജെ.എന്‍.യു വിനൊപ്പം നിന്നു. കപടദേശീയതക്കും കപടമാധ്യമപ്രവര്‍ത്തനങ്ങള്‍ക്കും ഭരണകൂടഭീകരതയ്ക്കും എതിരെയുള്ള സമരങ്ങളോട് ഐക്യപ്പെടുന്ന തരത്തിലുള്ള ശക്തമായ പ്രതിരോധങ്ങള്‍ ക്യാമ്പസ്സിനകത്തും പുറത്തും വ്യാപിച്ചുകൊണ്ടേയിരുന്നു. ചില പ്രമുഖ മാധ്യമങ്ങള്‍ നുണപ്രചാരത്തിന്റെ വേദികളായപ്പോള്‍ (പ്രത്യേകിച്ച് ഓണ്‍ലൈന്‍) ഇതര മാധ്യമങ്ങള്‍ പ്രതിരോധങ്ങളുടെ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ചു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ചെറുത്തുനില്‍പ്പിന്റെ ചെറുകൂട്ടായ്മകള്‍ വളര്‍ന്നു എന്നതും ജെ.എന്‍.യു വിനും രോഹിത്തിനും ഐക്യദാര്‍ഢ്യമായ് നരവധിപേര്‍ രംഗത്തെത്തി എന്നതും പ്രസക്താണ്.


images (1)


പാട്യാല കോടതിയിലെ ആക്രമങ്ങളാണ് ഇതില്‍ തികച്ചും വിചിത്രം. പോലീസ് നോക്കുകുത്തികളായ്. തല്ലിയവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചപ്പോള്‍ കന്ഹയ്യയ്ക്ക് പത്തൊമ്പത് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഉപാധികളോടുകൂടിയ ജാമ്യം അനുവദിക്കപ്പെട്ടു.ഇനി ഇത്തരം ‘രാജ്യദ്രോഹ’ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കരുതെന്ന് ബോളിവുഡ് ഗാനത്തിന്റെയും ബയോളജിക്കല്‍ തിയറിയുടേയും പശ്ച്ചാത്തലത്തില്‍ വിധിക്കുന്നു. ഇവിടെ നമുക്കിടയില്‍ ഉയരുന്ന ചോദ്യം ഇന്ത്യക്കാരായ നമ്മുടെ നീതി തീരുമാനിക്കുന്നതാരാണ് എന്നതാണ്. വ്യാജവീഡിയോകളോ, ഗാന്ധിഘാതകരോ, കോര്‍പ്പറേറ്റുകളോ !


ഈ ചോദ്യത്തിന് ഉത്തരമമെന്നോണം കന്ഹയ്യയുടെ സ്വാതന്ത്ര്യ മുദ്രാവാക്യം ഉയരുന്നു. സമാധാനം അതിര്‍ത്തിയിലല്ല, നമുക്കിടയിലെ സമത്വത്തിലാണ് ലഭിക്കുക. ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയ്ക്കകത്തെ വ്യവസ്ഥിതികളില്‍ നിന്ന്, മനുവാദത്തില്‍ നിന്ന്...സ്വാതന്ത്ര്യം. കര്‍ഷകത്തൊഴിലാളികളും അവരുടെ മക്കളും സൈനികതൊഴിലാളികളും പോലീസ് വേല ചെയ്യുന്ന പാവങ്ങളും വിദ്യാര്‍ത്ഥികളും ദളിതരും ഒന്നായി നേടിയെടുക്കേണ്ടുന്ന സ്വാതന്ത്ര്യം.


പൊതുബോധം, മാധ്യമം, ഫാസിസം


കുറഞ്ഞനാള്‍ കൊണ്ടാണ് നമ്മുടെ പൊതുബോധം ദേശീയത-രാജ്യദ്രോഹ നാടകങ്ങളിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തയിലേയ്ക്ക് യാത്ര ചെയ്യപ്പെട്ടത്. രാജ്യദ്രോഹകഥകള്‍ പ്രചരിപ്പിച്ച ചില മാധ്യമങ്ങളില്‍ പോലും ചെറുതയോ വലുതായോ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ കേട്ടു തുടങ്ങി. ഉമര്‍ഖാലിദും, അനീര്‍ബാനുവും “രാജ്യദ്രോഹി” മുദ്രയില്‍ നിന്നും വിദ്യാര്‍ത്ഥികളായി പരിഗണിക്കപ്പെട്ടു. രോഹിതിന്റെ ഓര്‍മ്മകള്‍ കനലായ് തീയായ് ഉയരുന്നു.


nomore


ഗിലാനിയെക്കുറിച്ച് സംസാരിക്കാമെന്നായി. കാശ്മീര്‍ “ഭീകരത”യി നിന്നും സാധാരണമനുഷ്യര്‍ ജീവിക്കുന്ന നാടായി ഇന്ന് കണ്ടുതുടങ്ങാം. രാജ്യസുരക്ഷയുടെ പേരി നടക്കുന്ന “ളമസല ലിരീൗിലേൃ”െ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യങ്ങള്‍ പിറക്കുകയാണ്. ഇത് ഒരു വലിയ സാധ്യതതയാണ്.. ഒരുപക്ഷേ, ഫാസിസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഫാസിസം ഉപയോഗിച്ചിരുന്ന ‘ഭീതി’ എന്ന ആയുധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഭീതിയെ ഇത്തരത്തില്‍ നേരിടാനാകുമെന്ന സാധ്യതയുടെ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയി അരങ്ങേറിയത്.


“പൊതുബോധം” വര്‍ഗ്ഗീയ - ഫാസിസ്റ്റ് ശക്തിയില്‍ നിന്നും മുഴുവനായും മോചിക്കപ്പെട്ടു എന്നല്ല പറഞ്ഞുവരുന്നത്. 35 ശതമാനത്തില്‍ താഴെ വരുന്ന (ഇതില്‍ നല്ലൊരു ശതമാനം നുണരാഷ്ട്രീയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവരും) ആളുകളുടെ മാത്രം പിന്തുണയോടെ വന്ന മോഡി സര്‍ക്കാര്‍ ദേശീയതയുടെ കുത്തകകളായി സ്വയം അവരോധിക്കപ്പെടുകയും ആളുകളെ വേട്ടയാടുകയും ചെയ്ത സാഹചര്യങ്ങളില്‍ വലിയൊരു മാറ്റം സൃഷ്ടിക്കുകയാണ് കനയ്യയും വിദ്യാര്‍ത്ഥി സമരങ്ങളും ചെയ്തത്. ദേശീയത, മതം, സദാചാരം, തുടങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്ന മേഖലകളില്‍ കൈകടത്തി ജനങ്ങളില്‍ ഭിന്നതകള്‍ സൃഷ്ടിച്ച് ഭീതിയുടെ രാഷ്ട്രീയം കൊണ്ടാടുന്ന ശക്തികള്‍ക്കുള്ള സമയോചിതമായ മറുപടി ഇനി വരും നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നല്‍കുന്നു.


images


ഈ ബഹളങ്ങള്‍ക്കിടയില്‍ പ്രത്യക്ഷത്തില്‍ “കാശ്മീരി”നെ ഭീകരരുടെ മാത്രം കേന്ദ്രമാക്കി ചിത്രീകരിക്കപ്പെട്ടു. സൈനികര്‍ക്കുനേരെ ഉയരുന്ന ഓരോ നാവും പിടിച്ചുകെട്ടാന്‍ ഉതകുന്ന തരത്തില്‍ പൊതുഅഭിപ്രായം രൂപീകരിക്കപ്പെട്ടു. മുസ്ലീം നാമധാരികളുടെ പാക്കിസ്ഥാന്‍ ബന്ധം ഉമര്‍ഖാലിദിന്റെയും ഗിലാനിയുടെയും അറസ്റ്റിലൂടെ പല തവണയായ് മാധ്യമങ്ങളി ഉയര്‍ന്നു കേട്ടു. ബജറ്റും കോര്‍പ്പറേറ്റ് പ്രീണനങ്ങളളും ചര്‍ച്ച ചെയ്യേണ്ട സമയങ്ങള്‍ മുസ്ലിം വേട്ടയിലൂടെയും പിന്നോക്ക ദളിത് വേട്ടയിലൂടെയും ഇരട്ട വിജയം നേടുകയാണ് ബി.ജെ.പി. സര്‍ക്കാര്‍.
ദൈവനാമങ്ങള്‍ പ്രയോഗിച്ചും സ്ത്രീസ്വാതന്ത്ര്യത്തില്‍ കൈവെച്ചും ഗുണ്ടാരാഷ്ട്രീയത്തില്‍ അഴിഞ്ഞാടിയും ഇക്കൂട്ടര്‍ മുന്നോട്ട് വരും എന്നതില്‍ സംശയമില്ല. ഇതിനെ ചെറുക്കാന്‍ നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍, അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെയും നിലിനിര്‍ത്താന്‍ വലിയൊരു ജനക്കൂട്ടായ്മയുടെ ആവശ്യകത ഈ നേരങ്ങളിലെ അനിവാര്യതയാണ്.


ജെ.എന്‍.യു പടര്‍ന്നുപന്തലിക്കട്ടെ


ഇവിടെ ജെ.എന്‍.യു. പ്രസക്തമാകുന്നത് അതിന്റെ രാഷ്ട്രീയവും സജീവസംവാദവേദികളും കൊണ്ടാണ്. ഇന്ത്യയിലെ മറ്റൊരു യൂണിവേഴ്സ്റ്റിയും സാധ്യമാകാത്ത തരത്തില്‍ ഇന്ത്യയുടെ എല്ലാ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥി പ്രാതിനിധ്യം ജെ.എന്‍.യു.വില്‍ കാണുന്നു. സാമ്പത്തികമായും സാമൂഹികമായും പ്രാദേശികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നു. സ്വാഭാവികമായും ഇവിടുത്തെ ചര്‍ച്ചകള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചാകുന്നു. നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും മുദ്രാവാക്യങ്ങളും ലഘുലേഖകളും ഇവിടെ ഉയരുന്നത് ആദിവാസി സമരങ്ങളോടും സ്ത്രീവിമോചനസമരങ്ങളോടും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ ഭരണകൂടഭീകരതക്കെതിരെയുമുള്ള സമരങ്ങളോട് ഐക്യപ്പെടുന്ന തരത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ സര്‍വ്വകലാശാല ആക്രമിക്കപ്പെടുന്നത്.


images (2)


ജെ എൻ യു വിലെ വിദ്യാര്‍ത്ഥി സ്വയംപര്യാപ്തത എല്ലാ മേഖലകളിലും മാതൃകാപരമായി നിലക്കൊള്ളുന്നു. അക്കാദമിക സ്വയംപര്യാപ്തത ആ സര്‍വ്വകലാശാലയിലെ സാമൂഹികവിഷയങ്ങളെ ആഴത്തില്‍ അന്വേഷിക്കാന്‍ പ്രാപ്തമാക്കുന്നു. വാദങ്ങളെ വാദങ്ങളാല്‍ നേരിടാന്‍ ആവാതെ വരുന്ന സന്ദര്‍ഭങ്ങളിലാണ് അധികാരവര്‍ഗം ആയുധം പ്രയോഗിക്കുന്നത്. സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ അറിവിനും ആഴത്തിനും ഉതകുന്ന തരത്തില്‍ അതിനെ ചെറുക്കാന്‍ മറുവാദങ്ങള്‍ പ്രയോഗിക്കാനുള്ള കരുത്ത് വര്‍ഗ്ഗീയ-ഫാസിസ്റ്റ് ഭരണത്തിന് ഇല്ലെന്നുള്ളത് വ്യക്തമാണ്. ഇവിടെ അധികാരം മാത്രമാണ് ആയുധം. എന്നാല്‍ ഉയര്‍ന്നു വന്നിട്ടുള്ള ഈ ചെറുത്തുനില്‍പ്പ് ഇന്ത്യയിലെ പലഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ഇന്ത്യയുടെ പൊതുബോധം നിലനില്‍ക്കുന്ന അസമത്വങ്ങളോടും അനീതികളോടും പൊരുതാന്‍ തക്കതായി കരുത്താര്‍ജ്ജിക്കുന്നു.