C S Rajesh

ആള്‍ദൈവങ്ങള്‍ക്കെതിരെ യുവകവികള്‍ അണിചേരുമ്പോള്‍

കൊള്ള സങ്കേതങ്ങള്‍ക്കുള്ളത് രഹസ്യാത്മകതയാണ് രാജ്യത്തെ ആത്മീയശാലകള്‍ നിലനിര്‍ത്തുന്നത് . ആത്മീയകേന്ദ്രങ്ങള്‍ എന്നല്ല ആത്മീയശാലകള്‍ എന്ന് തന്നെയാണ് വിളിക്കേണ്ടത് . പാഠശാലയിലെ 'ശാല'യല്ല , അറവുശാലയിലെ 'ശാല' യാണ് അതിനുവേണ്ടി നമ്മള്‍ ഉപയോഗിക്കേണ്ടത് .നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത ബോംബുകള്‍ക്ക് കൊടുക്കുന്ന ബഹുമാനമാണ്‌ ഏതുസര്‍ക്കാരും ഏതുപോലീസും ഏതുരാഷ്ട്രീയ പാര്‍ട്ടിയും അവയ്ക്ക് കൊടുക്കുന്നത്. മുഴുവന്‍ ആള്‍ദൈവങ്ങളുടെയും സാമ്പത്തിക ഉറവിടവും അതിന്റെ ഉപയോഗവും അതിന്റെ ശേഖരണവും സുതാര്യമാവേണ്ടതുതന്നെയാണ് . ഒപ്പം, പകലിലും അവിടങ്ങളില്‍ നിലനില്ക്കുന്ന ഇരുട്ടിടങ്ങളില്‍ വെട്ടം വീഴ്ത്തുകയും വേണം . 'കുടില്‍ ' രൂപങ്ങളില്‍നിന്നും 'കൊട്ടാര' രൂപങ്ങളിലേക്ക്‌ ആശ്രമങ്ങള്‍ മാറിയപ്പോള്‍ , മാനുകള്‍, കൊല്ലുംദിനോസറുകളായി എന്നല്ലാതെ മറ്റെന്താണര്‍ത്ഥം? സമുദായ വ്യത്യാസമില്ലാതെ നിയമവും നിയമപാലകരും ജീപ്പുകൊണ്ടുചവിട്ടേണ്ടത് ആ മുറ്റങ്ങളിലാണ്. അതല്ലേ ശരി ?


സ്വന്തം ജീവന്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ പണയംവെച്ച് ചിലര്‍ സ്ഥാപിച്ചെടുത്തതാണ് കേരളത്തില്‍ നിലനിന്ന രാജ്യത്തെ വേറിട്ട സാമൂഹ്യ അന്തരീക്ഷം .നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും ശാസ്ത്രീയ യുക്തികളുടെ സ്ഥാപിക്കലും കൊണ്ടാണ് അങ്ങേയറ്റം അന്ധവിശ്വാസത്തിലാണ്ടുകിടന്ന ഒരു സമൂഹത്തെ പരിഷ്കരിക്കുന്നതില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചത് .


ആ 'പാതി' വിജയമാണ് സകല ദിക്കുകളിലൂടെയും നടത്തിയ നികൃഷ്ട നീക്കങ്ങളിലൂടെ ആള്‍ ദൈവങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്‌. രാജ്യത്തെ ഏത് അധികാരകേന്ദ്രത്തെയും ലളിതമായി വിഴുങ്ങാന്‍ ആ മുഴുവന്‍ കച്ചവട കേന്ദ്രങ്ങള്‍ക്കും കഴിഞ്ഞു വരുന്നു. ധാരാളം മനുഷ്യാവകാശ ലംഘനങ്ങള്‍ അവിടങ്ങളില്‍ നടക്കുന്നതിന്റെ ഞെട്ടിക്കും വാര്‍ത്തകള്‍ വായിച്ചുതീരും മുമ്പുതന്നെ മാഞ്ഞു പോകുന്നതാണ് നമ്മുടെ അനുഭവം .


അമൃതാനന്ദമയീമഠത്തില്‍ അന്തേവാസിയായി ചെന്ന സത്നാം സിംഗ് എന്ന യുവകവിയുടെ കൊലപാതക കഥയും , 'ചൂടാറും മുമ്പ് തണുത്തു പോകുന്നത്' ഇതിന്റെ ഭാഗമാണ് . ഇന്നിപ്പോള്‍ , ആ മഠവുമായി ബന്ധപ്പെട്ട് ചില മോശപ്പെട്ട ഉള്‍ക്കഥകള്‍ തെളിവുകള്‍ സഹിതം വെളിപ്പെട്ടിരിക്കുന്നു . ഈ സാഹചര്യത്തില്‍ രാജ്യത്തെ ആള്‍ദൈവചന്തകള്‍ക്ക് എതിരായ നിലപാട് കൂടുതല്‍ ശക്തിപ്പെടുത്താനും , കവി സത്നാം സിംഗിന്റെ കൊലപാതകത്തിന്‍മേല്‍ സത്യസന്ധമായ ഒരു പുനരന്വേഷണം ആവശ്യപ്പെടാനും , മലയാളത്തിലെ യുവ കവികള്‍ , കവി കുരീപ്പുഴ ശ്രീകുമാറിന്റെ രക്ഷാധികാരത്തില്‍ തീരുമാനിച്ചിരിക്കുന്നു.


എസ്‌ .ജോസഫ് - (9846687101) മുരുകന്‍ കാട്ടാക്കട -9447219847 , ഗിരീഷ്‌ പുലിയൂര്‍ -9447388170 , എം.ബി . മനോജ്‌-9961327429 , എം.ആര്‍ . രേണു കുമാര്‍-9446081189 , എസ് .കണ്ണന്‍ -9495110966 , കണിമോള്‍ -9497245280 ,ആര്‍ .ലോപ -9447711079 , ബിനു എം. പള്ളിപ്പാട്-9744995240 ,വി . എസ് . ബിന്ദു-9656514328 ,വിജില ചിറപ്പാട്-9656413385 ,ബി.എസ് .രാജീവ്- 9745275663 , ഇഞ്ചക്കാട് ബാലചന്ദ്രന്‍-8943846959 ,ഹരികുമാര്‍ ചങ്ങമ്പുഴ-9446265930 , എം.സങ് -9446227135 , എം.ആര്‍ .വിഷ്ണു പ്രസാദ്‌-8281095605 ,ഡോണ മയൂര ,രജീഷ് പാലവിള-8891310708 , വിനോദ് വെള്ളായണി-9495591000 ,രാജേഷ്‌ ചിറപ്പാട്- ,രാജന്‍ കൈലാസ്-9388371347 ,ശാസ്താംകോട്ട അജയകുമാര്‍ , ഇടക്കുളങ്ങര ഗോപന്‍ -944749905 , സി.എസ് .രാജേഷ്‌-9605985334 ,ഹരിദാസ് ബാലകൃഷ്ണന്‍9495032952.


ഒരു ഇന്ത്യന്‍ പൌരന് ജനാധിപത്യത്തില്‍ അവസാനമായി ചെയ്യാന്‍ കഴിയുന്നത് അതിന്റെ ഭരണകൂടത്തോട് ശരി ചെയ്യാന്‍ ആവശ്യപ്പെടുക എന്നുള്ളതാണ് .എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും പ്രമുഖരുടെ കൂടെയാണെന്ന് അറിയുമ്പോഴും ഞങ്ങള്‍ ആവശ്യപ്പെടുന്നു അമൃതാനന്ദമയീമഠത്തിന്റെ സാമ്പത്തികസാഹചര്യങ്ങളും സത്നാംസിംഗിന്റെ കൊലപാതകവും അന്വേഷിക്കുക.




കേരളം ആഗ്രഹിക്കുന്ന ഈ പോരാട്ടത്തില്‍ താങ്കളും ഐക്യപ്പെടുമല്ലോ .
പേരും ഫോണ്‍ നമ്പരും കമന്റ് ആയി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥന.