കലയുടെ ആദ്യഘട്ടങ്ങള്‍ പിറവിയെടുത്തപ്പോള്തണന്നെ അതിന് ആസ്വാദകര്‍ ഉണ്ടായിരുന്നിരിക്കും. അല്ലെങ്കില്‍, അതിന് പിന്നിലെ മനുഷ്യന് സ്വയം ആസ്വാദകനായി മാറിയിരിക്കും. ആദ്യഘട്ടങ്ങളുടെ പ്രചോദനംതന്നെ ആസ്വാദനത്തിന്റെ കരുത്താണെന്ന് കരുതുന്നതാണ് ഏറെ യുക്തിസഹം.ആസ്വാദനം ഒരു ജന്മസിദ്ധിയാണെന്നും, പരിശീലനത്തിലൂടെ വളര്‍ത്തി യെടുക്കാവുന്ന ഒന്നാണെന്നും വാദങ്ങളുണ്ട്. രണ്ടുവാദങ്ങളും കാമ്പുള്ളതുതന്നെ.
ഏതുകലയുടേയും (ചലച്ചിത്രത്തിന്റെയും) പശ്ചാത്തലം മനുഷ്യനും ജീവജാലങ്ങളും ഉള്പ്പെതടുന്ന പ്രകൃതിയാണ്. മനുഷ്യന് ഔന്നിത്യത്തിലേക്ക് ഉയരുന്നത് അവന് പ്രകൃതിയുടെ സംഗീതം ആസ്വദിക്കുമ്പോള്‍ മാത്രമാണ് (അതായത് ജന്മനാ അവനൊരു ആസ്വാദകനാണ് എന്നുകൂടിയാണ്). ഏത് കലയുടെയും ലക്ഷ്യം ഈ ഔന്നിത്യമാണ്.
പക്ഷെ, അന്തര്‍ലീ.നമായ ഈ ശേഷികള്‍ പലരിലും വികാസത്തിന്റെ പല ഘട്ടങ്ങളിലാണ്. ആസ്വാദശേഷി ഇങ്ങനെ പല ഘട്ടങ്ങളായി തിരിയുന്നതെന്തുകൊണ്ട്? ആസ്വാദകനുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആസ്വദിക്കാന്‍ ആഗ്രഹമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മനസ്സ് അവന് ഉണ്ടാകണം. അതിലൂടെ വ്യക്തിവികാസത്തിന്റെ ഉയരങ്ങളിലേക്ക് അല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഔന്നിത്യത്തിലേക്ക് എത്താന്‍ കഴിയണം. പക്ഷെ, സ്വതന്ത്രമായി ചിന്തിക്കാനും ആസ്വദിക്കാനും പ്രതികരിക്കാനുമുള്ള മനസ്സുവേണമെന്ന ബോധം അവനുണ്ടാകുകയോ, അത് നല്കാന് അവന്റെ സമൂഹം തയ്യാറാകുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. ഇവിടെ അവര്‍ അവരുടെ വ്യക്തിപരവും സാമൂഹികമായ അച്ചടക്കവും കടമയും പാലിക്കാതെ പോകുന്നു.
ചലച്ചിത്രത്തിന്റെ കാര്യത്തില്‍ മേല്പ്പോറഞ്ഞ വ്യക്തിപരവും സാമൂഹികവുമായ അച്ചടക്കവും കടമയുമില്ലാത്ത, സാമ്പത്തികഅധികാരമോഹങ്ങള് മാത്രമുള്ളവര്‍ കടന്നുവന്ന് ആസ്വാദനബോധത്തെ നിര്ണ്രമയിക്കുന്നു. ഇവിടെയാണ് പരിശീലനത്തിലൂടെ ആസ്വാദനം വളര്‍ത്തി യെടുക്കാം എന്ന വാദം ശ്രദ്ധേയമാകുന്നത്. തിരിച്ചറിവോടെയും ആര്ജ്ജാവത്തോടെയുമുള്ള പ്രവര്ത്തനനങ്ങള് മൂല്യബോധമുള്ള കലയും ആസ്വാദനവും വീണ്ടെടുക്കും. അതിന്റെ ഉത്തരവാദിത്വം ഈ കലയെ സ്നേഹിക്കുകയും അതിലൂടെ മാനവിക പുരോഗതി കാംക്ഷിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയുടേയുമാണ്.