Dr Sreekala K V

ദന്തചികിത്സയും കൊറോണ വ്യാപനവും

ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലാദ്യമായി  2020 മാര്‍ച്ച് 22, ജനതാ കര്‍ഫ്യൂ ദിനമായി ആചരിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. മനുഷ്യ യാത്രകളെല്ലാം കോവിഡ് 19 എന്ന രോഗ വ്യാപനം തടയാനായി നിശ്ചലമാക്കപ്പെട്ട ആദ്യ ദിനം. കൊറോണ വൈറസ് എന്ന മഹാമാരിയെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു .കൊറോണ വൈറസ് പല പഴുതുകളിലൂടെയും പകരുന്നു .രോഗപകര്‍ച്ചയ്ക്കുള്ള എല്ലാ പഴുതുകളും എത്രയും വേഗം നിര്ബദ്ധമായും തടയേണ്ട ദിനങ്ങള്‍ .അതിനായ് ഓരോരുത്തരും പരിശ്രമിക്കേണ്ട അടിയന്തിര ദിനങ്ങള്‍.


Novel-Coronavirus-780x515-1


ദന്ത വിഭാഗം അലോപ്പതി മെഡിസിന്‍ തന്നെ എങ്കിലും ദന്ത ചികിത്സ മാത്രം എന്ന രീതിയില്‍ പലപ്പോഴും അപ്രധാനമായി പലരാലും ചിന്തിക്കപ്പെടുന്നു. ഇവിടെ പല്ലിനു മാത്രമല്ല പല്ലു സ്ഥിതി ചെയുന്ന ഭാഗങ്ങള്‍, മേല്‍ താടി കീഴ്ത്താടി, വായുടെ ഉള്‍ഭാഗം ആകമാനം നാവ്, ക്യാന്‍സര്‍ മുന്നോടി ചികിത്സകള്‍ മുഖത്തിന്റെ മറ്റു പല ഭാഗങ്ങള്‍ എല്ലാം ചികില്‍സിക്കപ്പെടുന്നു. അതിനാല്‍ അടിയന്തിര ചികിത്സകള്‍ തൊട്ടു സൗന്ദര്യ വല്‍ക്കരണ ചികിത്സ് വരെ നടക്കുന്നു .പല്ലിന്റെ മാത്രം ചികിത്സ തന്നെ പല രീതികളില്‍ ഉണ്ട്.


default-dentist-23


വുഹാനില്‍ 2019 ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട രോഗം 2020 ഫെബ്രുവരി 11 നു covid 19 എന്ന രോഗമായി സ്ഥിരീകരിക്കപ്പെടുന്നു. രോഗം മഹാമാരിയായിത്തീരുന്നു രാജ്യങ്ങള്‍ തോറും പടരുന്നു. ശ്വാസകോശങ്ങളിലെ epithelial കോശങ്ങളെ പ്രധാനമായും ബാധിക്കുന്നു .നാഡി ഞരമ്പുകളെയും ബാധിക്കുന്നു. വായിലെയും മൂക്കിലേയും കണ്ണിലെയും epithilial കോശങ്ങളില്‍ ബാധിച്ചു ഇവ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു .ശ്വാസകോശം അണുബാധയില്‍ തകരുന്നു.


89925836_10222015650359373_7335092143364505600_o


രോഗലക്ഷണങ്ങള്‍ പനി ജലദോഷം,ചുമ ,ശ്വാസതടസം ,ദേഹം വേദന തലവേദന ഇങ്ങനെ സാധാരണ ജലദോഷ പനി പോലെ വന്നു വൈറസ് മാരകമാകുന്നു. ചുമയിലൂടെ വായിലെ സ്രവങ്ങളിലൂടെ രോഗം വളരെ വേഗം പകരുന്നു.രോഗ വ്യാപനം തടയാന്‍ ഇവയെ നമ്മള്‍ മുഖത്തിലൂടെ അവ ശരീരത്തിലെത്താന്‍ അനുവദിക്കാതിരിരിക്കുക.


ദന്ത ചികിത്സകള്‍ നടത്തുമ്പോള്‍ പല രീതിയില്‍ ഇവ വ്യാപനം ചെയ്യാം . നേരിട്ട്ശ്വാസകോശത്തിലേക്ക് പകരാം. പല്ലു ക്‌ളീന്‍ചെയ്യുക . പല്ലിന്റെ മറ്റു ചിക്ത്സകളുടെ ഭാഗമായി airotor micromotor ഉപയോഗിച്ച് അസ്ഥികള്‍ ദന്തങ്ങള്‍ മറ്റും ,തുരക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ വായുവില്‍ വൈറസ് AEROSOL ആയി തെറിക്കുന്നു .വായിലെ സ്രവങ്ങള്‍ രക്തവും അണുക്കളും ചേര്‍ന്ന് തെറിച്ച് വായുവില്‍ കണികളായി തങ്ങി നില്കുന്നത് നേരിട്ട് ശ്വാസകോശത്തില്‍ പ്രവേശിക്കാന്‍ ഇടവരുത്തുന്നു .അതെ മുറിയിലേക്ക് തുടരെ വന്നു കൊണ്ടിരിക്കുന്ന മറ്റു രോഗികളിലേക്കും അതിനാല്‍ വൈറസ് പ്രവേശിക്കാം . ക്ലിനിക്കിലെ മറ്റു വസ്തുക്കളിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച കണങ്ങളിലൂടെ വൈറസ് അതില്‍ സ്പര്‍ശിക്കുന്ന എന്തിലും കയറിപ്പറ്റുന്നു. ഇത്തരത്തില്‍ കൈകളില്‍ എത്തപ്പെടുന്ന വൈറസ് അവരവര്‍ മുഖത്തേക്ക് സ്പര്ശിക്കുന്നതിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു. ദന്തല്‍ സര്ജന്മാര്‍ ഹൈ റിസ്കില്‍ ആണ്. അതുപോലെ തന്നെ രോഗികളും. അതിനാല്‍ IDA എമര്‍ജന്‍സി ചികിത്സ മാത്രം മതി എന്ന അഭിപ്രായം ഇറക്കി. കൈകള്‍ സോപ്പിട്ടു കഴുകുപോള്‍ വൈറസ് നശിക്കുന്നു. കൈകളിലൂടെ ഉള്ള വൈറസ് പകര്‍ച്ച തടയപ്പെടുന്നു .അതാണ് ബ്രേക്ക് ദി ചെയിന്‍ ന്റെ പ്രാധാന്യം.


90178919_10222038596693017_3475194559024070656_n


ദന്ത ചികിത്സയുടെ പ്രത്യേകത ഡോക്‌ടര്‍ക്ക്‌ രോഗിയുടെ വായുടെ വളരെ അടുത്ത് നിന്ന് മാത്രമേ ചികിത്സയ്ക്കാനോ പരിശോധിക്കാനോ സാധ്യമാകുന്നുള്ളൂ എന്നുള്ളതാണ് . ശരിയായ ഹിസ്റ്ററി രോഗിയോട് ചോദിക്കാതെ ചികിത്സ തുടങ്ങല്‍ പാടില്ല . ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വന്തം ശരീത്തില്‍ വൈറസ് പ്രവേശിച്ചാലും രോഗിക്ക് പോലും യാതൊരു ലക്ഷണവും ഏകദേശവും 14 ദിവസം വരെ കാണമെന്നില്ല എന്നതാണ് . അതിനാല്‍ തന്നെ അവര്‍ക്കു രോഗം ഉണ്ടെന്നു അവര്‍ അറിയുന്നുമില്ല . ഈ സമയം ആണ് വൈറസ് ജനങ്ങളെ പറ്റിക്കുന്നത് . കാരണം ഇവര്‍ രോഗ വാഹകര്‍ ആണ്, ആര്‍ക്ക് രോഗമുണ്ട് എന്ന് അവരവര്‍ക്കോ മറ്റൊരാള്‍ക്കോ അറിയാക്കാതിരിക്കയാല്‍ പരിശോധിക്കപെടുകയും ചെയ്യുന്നില്ല . അതിനാലാണ് സാമൂഹിക അകലം പാലിയ്ക്കാനും വീടുകളില്‍ തന്നെ എല്ലാവരും തങ്ങാനും പറയുന്നതും ജനതാ കര്‍ഫ്യു സര്‍ക്കാര്‍ നടപ്പിലാക്കുന്നതും .കരുതല്‍ കൊണ്ട് ഭീതി അകറ്റാം, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കാം.