അഭിമുഖം
ടി വി ജോര്‍ജ്ജ് / നിഖില്‍ കെ പി കാളാന്തോട്
ഉപാധിരഹിത വൃക്കദാനത്തിലൂടെ നാട്ടാരുടെ കരളിന്റെ കഷ്ണമായ് മാറിയ ശ്രീ ടി വി ജോര്‍ജ്ജ് , അവയവദാനത്തിന്റെ വര്‍ദ്ധിക്കുന്ന ആവശ്യകതയും സമകാലീന പ്രസക്തിയും പങ്കുവെക്കുന്നത് സ്വജീവിതം തന്നെ ഉദാഹരണമാക്കിയാണ്. സന്നദ്ധതയുടെ മഹത്തരമായ സാമൂഹ്യ വീക്ഷണത്തെ തികച്ചും വ്യക്തിഗതമായ മേന്മയായി കരുതാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതേയില്ല. ചെയ്യുന്നതെല്ലാം പ്രത്യയശാസ്ത്രത്തിന്റെ കരുത്തായി അദ്ദേഹം വിലയിരുത്തുന്നു. അവയവദാനത്തിന്റെ മഹനീയ മാതൃതയുടെ അംഗീകാരമെന്നോണം പ്രമുഖ വ്യവസായി ചിറ്റിലപ്പിള്ളി നല്‍കിയ പാരിതോഷികം തിരിച്ചു നല്‍കാന്‍ കിടപ്പാടം വില്‍പ്പനയ്ക്കു വെച്ചിരിക്കുകയാണ് ഇദ്ദേഹമിപ്പോള്‍. ജനകീയ സമരങ്ങളെ അധിക്ഷേപിക്കുന്ന ചിറ്റിലപ്പിള്ളിയുടെ വലതുപക്ഷ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും പ്രതിഷേധവുമാണ് ബന്ധപ്പെട്ട തീരുമാനത്തിനു പിന്നില്‍. മാനവികസ്നേഹത്തിന്റെ കടല്‍ പകര്‍ത്തി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം വെളിമാനത്തെ ടി വി ജോര്‍ജ്ജെന്ന മലയോര കര്‍ഷകന്‍ തന്റെ നിലപാടുകള്‍ അക്ഷരം മാസികയോട് പങ്കു വെച്ചു .
അവയവദാനത്തെ ‘ഭയപ്പാടോടെ നോക്കിക്കണ്ടിരുന്ന കേരളീയ സമൂഹത്തെ സ്വജീവിതം മാതൃകയാക്കി പരിവര്‍ത്തപ്പെടുത്തുന്നതില്‍ താങ്കളുടെ സംഭാവ നിസ്തുലമാണ്. ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കു വെക്കാമോ.
അവയവദാനത്തിന് എറെ നാള്‍ മുന്‍പു തന്നെ സന്നദ്ധനായിരുന്നു. ഒരു ജീവനു താങ്ങാകാന്‍ കഴിയുക എന്നത് വലിയ കാര്യമാണല്ലോ. എന്നാല്‍ വീട്ടില്‍ നിന്നുണ്ടായ സ്വാഭാവികമായ എതിര്‍പ്പുകളാണ് അവയവദാം നീണ്ടുപോകാന്‍ ഇടയാക്കിയത് . ഈയിടക്ക് ഫാ. ഡേവിഡ് ചിറമേല്‍ അവതരിപ്പിച്ച ഒരു പരിപാടി ടിവിയില്‍ വൃക്ക ദാനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഭാര്യക്കൊപ്പമാണ് പരിപാടി കണ്ടുകൊണ്ടിരുന്നത് . അതെനിക്ക് വല്ലാത്ത പ്രചോദനമായി. വൃക്ക ദാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ‘ഭാര്യയോട് പറഞ്ഞു. ഉടന്‍ തന്നെ മറുപടി വന്നു. എന്റെ വൃക്കയും കൊടുക്കാം. ഞാന്‍ കരുതിയത് അവള്‍ തമാശ പറയുകയാവും എന്നാണ്. പക്ഷേ അത് ഉറച്ച തീരുമാനമായിരുന്നു.ബന്ധപ്പെട്ട വിവരം അടുത്ത ഒരു സുഹൃത്തുമായി പങ്കു വെയ്ക്കുകയും ചെയ്തു.
യാദൃശ്ചികമെന്നോണം രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുഹൃത്ത് ഒ പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട വൃക്ക ആവശ്യമുണ്ടെന്ന് അറിയിച്ചു. ‘ഭാര്യയുടേത് ഒ പോസിറ്റീവില്‍ പെട്ടതായിരുന്നു. വൃക്കദാതാവെന്ന നിലയിലെ തയ്യാറെടുപ്പുകള്‍ക്കും പരിശോധകള്‍ക്കും ഇടയില്‍ അവള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ അന്ന് വൃക്ക നല്‍കാന്‍ സാധിച്ചില്ല. ശേഷം ഞാന്‍ തൃശൂരില്‍ പോയി ഫാ.ഡേവിഡ് ചിറമ്മലിനെ കാണുകയും വൃക്കദാത്തിനു താത്പ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അന്നുതന്നെ പേര് രജിസ്റ്റര്‍ ചെയ്താണ് മടങ്ങിയത്. അല്‍പ്പ ദിവസങ്ങള്‍ക്കകം ഫാ.ചിറമ്മേലിന്റെ ഫോണ്‍ കോള്‍ എത്തി. വൃക്കക്ക് ആവശ്യക്കാര്‍ വന്നിട്ടുണ്ടെന്നറിയിച്ചു.
ആരോഗ്യസംബന്ധമായ ഏന്തെങ്കിലും പ്രശ്ന്ങ്ങള്‍ അവയവദാത്തിനു ശേഷം ഉണ്ടായിരുന്നോ
ഇല്ല, ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ല.
താങ്കളുടെ നേതൃത്വത്തില്‍ ചില സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്ക പ്പെടുന്നതായി അറിഞ്ഞു. എന്തെല്ലാമാണ് പൊതുവില്‍ നടന്നുവരുന്നത്
സംഘമിത്ര ചാരിറ്റബിള്‍ ട്രസ്റ് എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. അയല്‍ക്കൂട്ടം എന്ന നിലയിലാണ് പ്രവര്‍ത്തം തുടങ്ങിയത്. അതിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ചികിത്സാ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തുകള്‍ ലഭിക്കാന്‍ തുടങ്ങി.
സഹായം ആവശ്യമുള്ളവരെ പിന്തുണക്കുന്ന രീതിയാണ് ഞാന്‍ ശീലിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ കത്ത് ലഭിച്ചപ്പോള്‍ സഹായിച്ചിട്ടുണ്ട്. അങ്ങിനെയാണ് അയല്‍ക്കൂട്ടം ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആക്കിമാറ്റിയാലോ എന്ന ആശയം ഉയരുന്നത്. ഇരുപത്തിയഞ്ചു പേര്‍ ഒരാഴ്ച നൂറുരൂപ വീതം എടുക്കുകയാണെങ്കില്‍ ആഴ്ചയില്‍ രണ്ടായിരത്തിയഞ്ഞൂറു രൂപ ലഭിക്കും. ഇത് അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ പ്രയോജനപ്പെടുത്താം എന്ന നിലയിലാണ് ആലോചിച്ചത്. എന്നാല്‍ ചിലര്‍ ഈ കൂട്ടായ്മയില്‍ നിന്നും കൊഴിഞ്ഞു പോയി. അത്യാവശ്യഘട്ടങ്ങളില്‍ ട്രസ്റ്റിനു പുറത്തുള്ളവരില്‍ നിന്നും സഹായം സ്വീകരിക്കാറുണ്ട്.
ആഘോഷപരിപാടികളോ മറ്റോ ഞങ്ങള്‍ സംഘടിപ്പിക്കാറില്ല. ജാതി - മത- രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരേയും സഹായിക്കുക എന്നതാണ് ലക്ഷ്യം. സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ‘ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തമായ ഐ ആര്‍ പി സി യുമായി ട്രസ്റ്റ് ലിങ്ക് ചെയ്തിട്ടുണ്ട്. ട്രസ്റിലെ 5 പേര്‍ ഐ ആര്‍ പി സിയിലെ അംഗങ്ങളും ഞാന്‍ സോണല്‍ കമ്മറ്റി മെംബറുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രസ്റിന്റെ നേതൃത്വത്വത്തില്‍ ഒരാള്‍ക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ രണ്ടു ലക്ഷത്തിലധികം രൂപ വിവിധ ഇനങ്ങളില്‍ സഹായധനമായി ചിലവഴിച്ചിട്ടുണ്ട്. ആഘോഷദിവസങ്ങളില്‍ പലവ്യഞ്ജനം അടക്കമുള്ള സാധങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യാറുണ്ട്.
ഉപാധിരഹിതമായി പ്രതിഫലം തന്ന വ്യക്തി എങ്ങയൊണ് ചിത്രത്തിലേക്ക് കടന്നെത്തുന്നത്? പ്രതിഫലം നല്‍കുന്നതിലൂടെ എന്താണ് ലക്ഷ്യമിട്ടത്. ബന്ധപ്പെട്ട തുക എന്തിനെല്ലാമാണ് ചിലവഴിച്ചത്..
ചിറ്റിലപ്പള്ളി ഫൌണ്ടേഷന്‍ അവയദാനം നടത്തിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു എന്ന പത്രവാര്‍ത്ത കണ്ടതിന്റെ അടിസ്ഥാത്തില്‍ അവരുമായി ബന്ധപ്പെടുകയായിരുന്നു. അത് ഇവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും എന്നു കണ്ടു കൊണ്ടാണ് അങ്ങിനെ ചെയ്തത്. എനിക്കു തോന്നുന്നത് അദ്ദേഹം ഒരു മഹാമനസ്കാണ് എന്ന പ്രതീതി പരത്തുന്നതിനും മാധ്യമശ്രദ്ധ ലഭിക്കുന്നതിനും ഉള്ള ഒരു വഴിയായി അവാര്‍ഡ് ദാനം സംഘടിപ്പിക്കുന്നു എന്നതാണ്.
അഞ്ച് ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. അതില്‍ മൂന്ന് ലക്ഷം രൂപ വിവിധ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കാണ് വിനിയോഗിച്ചത്. ബാക്കിയുള്ള രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഒരു ആംബുലന്‍സ് വാങ്ങിക്കാം എന്നാണ് ആലോചിച്ചിരുന്നത്. എന്നാല്‍ പ്രാദേശികമായ ഉപയോഗത്തിന് ആംബുലന്‍സ് ആവശ്യമില്ല എന്നതുകൊണ്ടും അത് പിന്നീട് സാമ്പത്തിക ബാധ്യതയാകും എന്ന തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് ഓട്ടോറിക്ഷ വാങ്ങിയത്. രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് അതുപയോഗിച്ചു വരുന്നു. വ്യക്തിഗതമായ ആവശ്യങ്ങള്‍ക്കായൊന്നും ' പാരിതോഷികത്തില്‍ നിന്നും ഒരുരൂപ പോലും ഉപയോഗിച്ചിട്ടില്ല.
ഏതു സാഹചര്യത്തിലാണ് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്
കേരളത്തിനാകെ അപമാനമായ് മാറിയ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു നടന്ന ക്ളിഫ് ഹൌസ് ഉപരോധത്തിനെതിരായി സന്ധ്യ എന്ന സ്ത്രീ അവഹേളനപരമായി ബഹളം വയ്ക്കുകയുണ്ടായി. തുടര്‍ന്ന് ചിറ്റിലപ്പള്ളി അവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സന്ധ്യയുടെ ആ പ്രതികരണവും ചിറ്റിലപ്പള്ളിയുടെ തീരുമാനവും ടിവിയിലൂടെയാണ് അറിഞ്ഞത് . ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ച സ്ഥലത്ത് ആയിരുന്നു ഞാന്‍ . ശവമടക്ക് നടന്നു കൊണ്ടിരിക്കെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ഈ വിഷയം സംസാരിക്കുകയും “എനിക്ക് അയാള്‍ പാരിതോഷികം തന്ന പണം ഇപ്പോള്‍ തിരികെ നല്‍കാന്‍ ആലോചിക്കുകയും ചെയ്തു. ജനകീയ സമരങ്ങളെ താറടിക്കുന്നതിന് ചിറ്റിലപ്പിള്ളിയുടെ കരുതിക്കൂട്ടിയുള്ള കുതന്ത്രങ്ങള്‍ക്കു മേലുള്ള പ്രതിഷേധമായിരുന്നു അത്. ഞാന്‍ കാര്യമായി ആണ് പറഞ്ഞതെങ്കിലും അന്ന് കൂട്ടുകാര്‍ അതത്ര ഗൌരവത്തിലല്ല സമീപിച്ചത്.
കേരളത്തിലെ പാര്‍ട്ടിയുടെ രണ്ടര ലക്ഷത്തിനു മുകളില്‍ വരുന്ന അംഗങ്ങള്‍ രണ്ട് രൂപ വീതം എടുത്താല്‍ തന്നെ ചിറ്റിലപ്പിള്ളിയുടെ പണം തിരികെ നല്‍കാം എന്ന അഭിപ്രായം ഞാന്‍ പറഞ്ഞ ഉടന്‍ തന്നെ ഒരു സുഹൃത്ത് രണ്ട് രൂപ എടുത്ത് തന്ന് ഇത് തന്റെ വിഹിതമാണെന്ന് പറയുകയും ചെയ്തു. ഉടന്‍ തന്നെ മറ്റൊരു സുഹൃത്ത് 5 രൂപ എടുത്ത് ഇത് തന്റെ വിഹിതമാണെന്നു പറഞ്ഞു തന്നു. പ്രസ്തുത അനുഭവം എനിക്ക് വലിയ ശക്തിയാണ് പകര്‍ന്നു തന്നത്. വൈകുന്നേരം മറ്റൊരു സുഹൃത്തുമായി ഇത് ആലോചിച്ചു. അദ്ദേഹമാണ് ഈ വിഷയം സി പി ഐ എം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അദ്ദേഹം ഇത് കൈരളി ടി വി യുടെ റിപ്പോര്‍ട്ടര്‍ പി വി കുട്ടനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് അത് വിപുലമായ നിലയില്‍ പൊതു ലോകം അറിഞ്ഞത്. ഈ അവസരത്തില്‍ വീട്ടുകാരുടെ ആശങ്ക പണം എങ്ങനെ കൊടുക്കും എന്നുള്ളതായിരുന്നു.
താമസിക്കുന്ന വീട് വില്പയ്ക്ക് വെച്ച സാഹചര്യം എന്തായിരുന്നു.
പണം തിരികെ നല്‍കും എന്ന പ്രഖ്യാപനം വാര്‍ത്തയായി ദിവസങ്ങള്‍ക്കകം എനിക്ക് ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ ഒരു കത്ത് ലഭിക്കുകയുണ്ടായി. ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്‍ നല്‍കിയ പണം തിരികെ നല്‍കും എന്ന് അറിയിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ പണം തിരികെ ലഭ്യമാക്കണം എന്നതായിരുന്നു കത്തിന്റെ ഇതിവൃത്തം. പണം മടക്കി ക്കൊടുക്കുവാന്‍ വേണ്ടിത്തന്നെയാണ് പ്രസ്താവ നടത്തിയതെന്നും അതിനുള്ള തുക കണ്ടെത്തുന്നതിനായി കിടക്കുന്ന പറമ്പ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും അത് നടക്കുന്ന മുറക്ക് പണം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നും മറുപടി അയച്ചു. പക്ഷേ ഞാനീ വിവരമൊന്നും ആരോടും പറഞ്ഞിരുന്നില്ല.
വീട്ടില്‍ ആരെല്ലാമുണ്ട്? വീട് നഷ്ടമായാല്‍ എന്തു ചെയ്യും.
വീട്ടില്‍ മൂന്ന് മക്കളും ‘ഭാര്യയുമാണ് ഉള്ളത്. ‘ഭാര്യ സെലിന്‍, മക്കള്‍ ജിന്റോ -സെമിനാരിയില്‍ പഠിക്കുന്നു. ജിബിന്‍, ജിതിന്‍ രണ്ടുപേരും എസ് എസ് എല്‍ സിക്ക് പഠിക്കുന്നു. വീട് വിറ്റതിനു ശേഷം ചിറ്റിലപ്പള്ളിക്ക് പണം നല്‍കുകയും ശിഷ്ടം തുകയില്‍ ചെറിയ രീതിയില്‍ താമസ സൗകര്യം ഒരുക്കാം എന്നുമാണ് കണ്ടത്.
എന്താണ് താങ്കളുടെ രാഷ്ട്രീയം? അവയവദാനം അടക്കമുള്ള സന്നദ്ധതയ്ക്ക് താങ്കളുടെ രാഷ്ട്രീയ നിലപാടുകള്‍ സ്വാധീനമാകുന്നുണ്ടോ .
എന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പ്രചോദമാകുന്നത് എന്റെ രാഷ്ട്രീയമാണ്. ഞാന്‍ സി പി ഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. അവനവനു വേണ്ടിയല്ലാതെ അപരര്‍ക്കു വേണ്ടി ജീവിക്കാന്‍, മാര്‍ഗ്ഗദര്‍ശകമാകുന്നത് ഈ പാര്‍ട്ടി പകരുന്ന ഊര്‍ജ്ജമാണ് ..അതാണെന്റെ വെളിച്ചം; ശക്തിയും ..
വീട് നഷ്ടമാകാതിരിക്കുന്നതിനും പ്രതിഫലത്തുക തിരികെ നല്‍കുന്നതിനും പൊതുസമൂഹം സഹായിക്കുന്നുണ്ടോ.
ചിറ്റിലപ്പള്ളിയുടെ പണം തിരികെ നല്‍കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സമാനമനസ്ക്കരില്‍ നിന്നും സ്നേഹോഷ്മളമായ പിന്‍തുണയാണ് ലഭ്യമായത്. ഇതില്‍ത്തന്നെ ചില ഹൃദയസ്പ്രുക്കുകളായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പത്രവാര്‍ത്ത കണ്ട് ഒരു മനുഷ്യസ്നേഹി നൂറു രൂപ അയച്ചുതരികയുണ്ടായി. സമാനമായ നിലയില്‍ 400 രൂപ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിച്ചു. കോഴിക്കോട്ടെ കെ എസ് ആര്‍ ടി സിയുടെ ഡ്രൈവര്‍മാരും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളും സഹായം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. സഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്ക് അക്കൌണ്ട് നമ്പര്‍ നല്‍കുകയാണ് പതിവ്. സുതാര്യമായി നദക്കുന്നതിനാണത്. ഡി വൈ എഫ് ഐയുടെ യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് സഖാക്കള്‍ 35000 രൂപ സമാഹരിച്ചു നല്‍കിയതും മറക്കാനാകാത്ത അനുഭവമാണ്.
അവയവദാത്തിനു സന്നദ്ധമായവരുടെ കുടുംബങ്ങളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്?
അവയവദാനം നടത്തിയവര്‍, തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളോ ശാരീരിക അവശതകളോ അവയവദാത്തിന്റെ ‘ഭാഗമായി ഉണ്ടായിട്ടില്ല എന്നു ബോധ്യപ്പെടുത്തുന്നതിലൂടെയാകും കൂടുതല്‍ പേര്‍ക്ക് പ്രചോദനകരമാവുക. അവയവദാനം നടത്തിയവര്‍ തന്നെയാണ് അതിനുള്ള സാക്ഷ്യം. ഞാന്‍ വൃക്ക നല്‍കിയ ശേഷം എന്റെ ചില സുഹൃത്തുക്കള്‍ അതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി രണ്ടുപേര്‍ക്ക് വൃക്ക ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം. പൊതു സമൂഹം ഒന്നാകെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയൊരുക്കുകയും വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വവുമായി കാണുബോഴാകും അപരന്റെ ഹൃദയത്തോട് നെഞ്ചു ചേര്‍ക്കാനാകുക.