സൈര്‍ഗ്ഗികമായ അഭിയസിദ്ധികൊണ്ട് മലയാളസിനിമയില്‍ പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചടക്കിയ അനുഗൃഹീത നടാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. അഭിയമികവിനൊപ്പം ആകാരസൌഷ്ഠവവും യുവത്വവും ചേര്‍ത്ത് നായകപദവിക്കു മാര്‍ക്കിടുന്ന കേരളീയര്‍ മുന്‍നിരക്കസേരയില്‍ ഇരുത്താറില്ലെങ്കിലും, അവരോടൊപ്പമോ മികച്ചതോ ആയ ഭാവാഭിയവൈദഗ്ധ്യമുള്ള രണ്ടാം നിരക്കാര്‍ പലരും മലയാള സിനിമാരംഗത്തുണ്ട്. കാലം കവര്‍ന്നെടുത്തെങ്കിലും അവരില്‍ പ്രമുഖായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ നമ്മുടെ മസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ജീവചരിത്രഗ്രന്ഥമാണ് ഇ. ജയചന്ദ്രന്‍ രചിച്ച ഒടുവില്‍-മായാത്ത ഭാവങ്ങള്‍.’’
ഉണ്യേട്ടന്‍ എന്ന പച്ചമുനുഷ്യന്റെയും , വെള്ളിത്തിരയിലെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ഉണ്ണികൃഷ്ണന്മാരെയും തുല്യവൈദഗ്ധ്യത്തോടെ ഈ കൃതിയില്‍ ജയചന്ദ്രന്‍ ചിത്രീകരിച്ചിരിക്കുന്നു. ഒടുവിലിന്റെ ജീവിതകഥയോടൊപ്പം, അദ്ദേഹത്തിന്റെ ഒട്ടനവധി വരുന്ന കഥാപാത്രങ്ങളെ വകയിരുത്തി വിശകലം ചെയ്യുന്ന നാല് അദ്ധ്യായങ്ങള്‍ ഈ ഗ്രന്ഥത്തെ ഈടുള്ളതാക്കിയിരിക്കുന്നു.
സ്വതസിദ്ധവും അഭിജാതവുമയ ഹാസ്യത്തിന്റെ കൈവയ്പ്പ് ഒടുവിലിന്റെ അഭിയകലയെ മധുരതരമാക്കുന്നു. അതുപോലെ ഏതുഭാവം ആവിഷ്ക്കരിക്കുമ്പോഴും അനശ്വരമായ ഒരു 'ഒടുവില്‍ ടച്ച്' ആ അഭിനയ മുഹൂര്‍ത്തത്തെ മഹത്തരമാക്കിയിരിക്കും. തികഞ്ഞ കലാബോധത്തോടെ, പ്രസന്നമായ ഭാഷയില്‍, അവയെല്ലാം കോര്‍ത്തിണക്കി ആകര്‍ഷകമാക്കിയിരിക്കുന്നു ഇ. ജയചന്ദ്രന്‍ ഈ ജീവിചരിത്രഗ്രന്ഥത്തില്‍. പല അഭിനേതാക്കള്‍ക്കും വിധിച്ചിട്ടില്ലാത്ത ഒരു മരണാന്തരജാതകമാണ് ഒടുവില്‍ ഉണ്ണികൃഷ്ണ സംബന്ധിച്ചിടത്തോളം ഉള്ളതെന്ന് മുക്ക് സമാധാനിക്കാം. ജയചന്ദ്രന്റെ ജീവചരിത്രരചനയുടെ മികവ് ശങ്കരാടി, ബഹദൂര്‍, അടൂര്‍ഭാസി തുടങ്ങിയ തത്തുല്യരായ നടന്മാരിലൂടെ വികാസം പ്രാപിക്കുമാറാക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിയും.