Dr Siji T G

 കോവിഡ്- 19 : ചെറുത്തുനില്‍പ്പിന്റെ ഇടങ്ങള്‍

 ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. ചൈനയില്‍ മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണയ്‌ക്ക് ഈ പേര് ലഭിക്കാനുള്ള കാരണം തന്നെ മൈക്രോസ്കോപ്പിലൂടെ വൈറസിനെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗണ്‍ എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ കൊറോണ എന്ന് പേര് വന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വസന അവയവങ്ങളെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള വൈറസുകളായിരുന്നു സാര്‍സ് ,മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. കൊറോണ കൂടു തല്‍ ജനിതക മാറ്റം (മ്യൂട്ടേഷന്‍ )സംഭവിച്ച് രൂപപ്പെട്ടു വന്നതാണ് കോവിഡ് 19 .


Novel-Coronavirus-780x515-1


ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .ഒരു ഫ്ളു ബാധിതനായ രോഗിയുടെ നാസാരന്ധ്രങ്ങളില്‍ നിന്നാണ് ആദ്യമായി ഹ്യൂമന്‍ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തില്‍ വൈറസ് പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ തന്നെ ഉണ്ടാകുന്ന ചെറിയ പനി ജലദോഷം ,ചുമ തൊണ്ടവേദന പേശീ വേദന തലവേദന ഇവയൊ യൊക്കെ രോഗി അവഗണിക്കുമ്പോഴാണ് രണ്ടാം ഘട്ടമായ ന്യുമോണിയ ,,ശക്തമായ പനി ,ശ്വാസതടസ്സം എന്നിവയിലേക്ക് രോഗം മൂര്‍ച്ഛിക്കുന്നത്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ ശ്വാസകോശ അറകളില്‍ ദ്രാവകം നിറഞ്ഞ് അതീവ ഗുരുതരാവസ്ഥയായ ARDS (അക്യൂട്ട് റസ്’പിറേറ്ററി സിന്‍ഡ്രോം ) മൂലം കടുത്ത ശ്വാസതടസ്സവും രക്തസമ്മര്‍ദ്ധവും ഉണ്ടാകുന്നു. ഇത് അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കാനിടയാകുന്നു. വൈറസുകള്‍ രക്തത്തിലൂടെ വിവിധ ആന്തരികാവയവങ്ങളില്‍ എത്തി വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലാക്കുന്നു.


hqdefault


 രോഗി തുമ്മുമ്പോളും ചുമയ് ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീര സ്രവങ്ങളിലൂടെയും രോഗം പകരാം .ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോള്‍ വൈറസ് മറ്റൊരാളുടെ ശരീരത്തില്‍ എത്തുന്നു.


ലക്ഷണങ്ങള്‍ : പനി ചുമ ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് പിന്നീട് ന്യുമോണിയയിലേക്ക് നയിക്കുന്നു. വൈറസ് മനുഷ്യശരീരത്തില്‍ എത്തിയാല്‍ രോഗം തിരിച്ചറിയുന്നതിന് ഏകദേശം രണ്ടാഴ്ചയെടുക്കും. കൊറോണയ്ക്ക് ഫ്ളു പനിയുടെ പോലുള്ള ലക്ഷണങ്ങളാണുള്ളത്.  തുടക്കത്തില്‍ ശക്തമായ പനി, അമിതമായ ക്ഷീണം ,ശക്തമായ തലവേദന.,കുളിര്,തൊണ്ട വേദന എന്നിവയാണ് കാണപ്പെടുന്നത് . ഏകദേശം രണ്ടാം ദിവസം മുതല്‍ ചുമയ്ക്കൊപ്പം ശ്വാസതടസ്സവും ഉണ്ടാകും നെഞ്ചിലെ മസിലുകള്‍ക്ക് ശക്തമായ വേദന കഫക്കെട്ട് ഇവ യാ ണ് രോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണങ്ങള്‍. സാധാരണ ജലദോഷപനി മുതല്‍ മാരകമായ സെപ്റ്റീ സീമിയ ഷോക്ക് സിന്‍ഡ്രോം വരെ ഈ കൊറോണ ബാധിതര്‍ക്ക് ഉണ്ടാവാം. ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ മഹാമാരി മൂലം 17226 മരണം സംഭവിച്ചു കഴിഞ്ഞു.ഇത് അതിജീവി ച്ചത് ഏകദേശം ഒരു ലക്ഷം പേരും.


Prevention is better than cure:


images


സര്‍ക്കാര്‍ , ആരോഗ്യ വകുപ്പധികാരികള്‍ തരുന്ന വിലയേറിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക


സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്—
ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഉള്ള അകലം ഏകദേശം 3 അടി (I മീറ്റര്‍) എങ്കിലും പാലിക്കണം


കൈകള്‍ ഹാന്‍ഡ്‌ വാഷ് ,ആല്‍ക്കഹോള്‍ സാനിറ്റൈസര്‍ ഇവ ഉപയോഗിച്ച് വൃത്തിയാക്കുക .ഉളളം കൈ ,പുറം കൈ വിരലുകള്‍ക്കിടയില്‍ ഒക്കെ ഏകദേശം 20 സെക്കന്റോളം വൃത്തിയാക്കുക.


മാസ്ക്കുകള്‍ ,കൈയുറകള്‍ കാലുറകള്‍ ,നീളന്‍ ഏപ്രണ്‍ ഇവയൊക്കെ യഥാവിധം ഉപയോഗിക്കുക


പ്രതിരോധ വഴികളില്‍ 


മൂന്ന് ഘടകങ്ങള്‍ ഒന്നിച്ചു വരുമ്പോളാണ് ഏതു തരം പകര്‍ച്ചവ്യാധികളും ഉണ്ടാകുന്നതും അത് പകരുന്നതും അതിനെയാണ് എപ്പിഡമിയോളജിക്കല്‍ ട്രയാഡ് അല്ലെങ്കില്‍ തൃത്വം എന്ന് പറയുന്നത് . ഏജന്റ് അതായത് രോഗാണു ഹോസ്റ്റ് അല്ലെങ്കില്‍ രോഗം ബാധിക്കുന്ന ആള് കൂടാതെ ചുറ്റു പാടുകള്‍ ഇവിടെ അന്തരീക്ഷം എന്ന് പറയാം അതായത് ഊഷ്മാവ് അതിന്റെ ഹുമിഡിറ്റി എന്നിങ്ങനെയുള്ള പല ഘടകങ്ങള്‍ ഒന്നിച്ച് ചേരുമ്പോള്‍ മാത്രമേ രോഗാണുവിന് നിലനില്‍ക്കാന്‍ കഴിയൂ. ഈ മൂന്നു ഘടകങ്ങളും അനുകൂലമായി വരുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് രോഗം ഉണ്ടാകുകയുള്ളൂ., ഈ ഘട്ടത്തില്‍ രോഗാണു ഉണ്ട് എന്നറിയാം. സമൂഹത്തിലോ അന്തരീക്ഷത്തിലോ നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ കഴിയില്ല. ഇവിടെ നമുക്ക് മാറ്റാന്‍ കഴിയുന്നത് ഹോസ്റ്റ് അല്ലെങ്കില്‍ ആരിലാണോ രോഗം ബാധിക്കുന്നത് അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി ക്കൊണ്ടാണ് രോഗവ്യാപനം തടയാന്‍ കഴിയുന്നത്. അതായത് ഒരാളുടെ രോഗ പ്രതിരോധ ശക്തിയാണ് ഏതൊരാളെയും രോഗത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത്. മെച്ചപ്പെട്ട രോഗ പ്രതിരോധ സംവിധാനം ഉള്ള ഒരാള്‍ക്ക് ഇത്തരം രോഗാണുക്കള്‍ ബാധിക്കാനുള്ള സാധ്യത കുറവാണ് .ആളുകളോട് സാമൂഹികമായ അകലം പാലിക്കുന്നതോടൊപ്പം തന്നെ അഥവാ ഒരാളില്‍ രോഗം എത്തപ്പെട്ടാല്‍ പോലും അയാളില്‍ രോഗം ഉണ്ടാവാത്ത രീതിയിലേക്ക്. അയാളുടെ രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തിയെടുക്കുക. ഇതില്‍ കൃത്രിമമായി ഒന്നും ചെയ്യാന്‍ കഴിയുന്നു എന്നുള്ളതല്ല നമ്മുടെ രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത പുറമെ നിന്ന് എന്തു തരം രോഗാണുക്കളും മറ്റുള്ള ഘടകങ്ങളും ഒക്കെ കേറി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശരീരം അതിനെതിരെ ചില പ്രത്യേക തരം രാസ തന്‍മാത്രകള്‍ അല്ലെങ്കില്‍ പ്രോട്ടീനുകള്‍ പുറപ്പെടുവിക്കാറുണ്ട്.


disease-326x245


ഈ പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ധാരാളം രോഗാണുക്കളെ ചെറുക്കാന്‍ ശരീരത്തിന് കഴിയുന്നത്‌. ഹോമിയോപ്പതി ഇത് മുന്‍ കൂട്ടി തന്നെ രോഗം ബാധിച്ചവരുടെ ലക്ഷണങ്ങള്‍ കണക്കിലെടുത്ത് (Genus epidemicus) മരുന്നുകള്‍ കണ്ടെത്തി നല്‍കുമ്പോള്‍ ഇത്തരം തന്‍മാത്രകള്‍ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുകയും അത് മൂലം ഈ രോനാണു വ്യാപനം തടയാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോമിയോ പ്പതി ഉണ്ടായ കാലം മുതല്‍ ഏറ്റവും അധികം പ്രചാരം നേടിയിട്ടുള്ളതും ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടായ കാലഘട്ടങ്ങളിലൊക്കെ ഹോമിയോപ്പതി ഔഷധങ്ങള്‍ ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കി വരുന്നു. പ്ലേഗ് ,കോളറ ഉള്‍പ്പെടെയുള്ള രോഗാണു വ്യാപനം ഉണ്ടായ സമയത്ത് ഹോമിയോ മരുന്നുകള്‍ നല്‍കുകയും അത് വളരെയധികം വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരുന്നു.അത് നമുക്ക് ഈ സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന താണ്.