Dr Divya Chandrashobha

ഗവേഷകര്‍ അടിമകളല്ല

സമരങ്ങള്‍ കേരളത്തിനൊരു പുതുമയല്ല;പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളടെ നേതൃത്വത്തിലുള്ള സമരങ്ങള്‍.എന്നാല്‍ സര്‍വകലാശാലകളിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ഗവേഷകര്‍ ഒക്ടോബര്‍ 15 നു പ്രത്യക്ഷസമരരംഗത്തേക്കിറങ്ങിയ കാഴ്ച്ച പക്ഷേ കേരളത്തിനു പുതുമതന്നെയാണ്.എസ്.എഫ്.ഐ.യുടെയും ഗവേഷക സബ്കമ്മിറ്റിയായഎ.കെ.ആര്‍.എസ്.എ ( ആള്‍ കേരള റിസേര്‍ച്ച് സാകോളേര്‍സ് അസ്സോസ്സിയേഷന്‍)യുടേയും ആഭിമുഖ്യത്തിലാണ്ഗവേഷകര്‍ സമരം നടത്തിയത്. സമരം മുന്‍ മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സര്‍വകലാശാല ഗവേഷക ഫെല്ലോഷിപ്പ് യു.ജി.സി ജെ.ആര്‍.എഫിന്റെ 75% ആയി നിജപ്പെടുത്തുക,യു.ജി.സി ജെ.ആര്‍.എഫ്,ആര്‍ .ജി.എന്‍എഫ്,എസ്.സി/എസ്.ടി ഫെല്ലോഷിപ്പുകള്‍ സമയബന്ധിതമായി ലഭ്യമാക്കുക,യു.ജി.സി റഗുലേഷന്‍-2009 നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കുക,ഗവേഷക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണല്‍ സംവിധാനം രൂപീകരിക്കുക, ഗവേഷണകേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഗവേഷകര്‍ സമരം നടത്തിയത്. വൈജ്ഞാനിക മേഖലക്ക് അളവറ്റ സംഭാവനകള്‍ നല്‍കുന്നവരാണ് ഗവേഷകര്‍.ജീവിതത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഒരു കാലഘട്ടം ഗവേഷണത്തിനായി മാത്രം വിനിയോഗിക്കുന്നവരാണ്.ഗൌരവമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമരരംഗത്തേക്കിറങ്ങാന്‍ അവരെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ കേരളസമൂഹം തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതാണ്.

ഗവേഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

തുച്ഛമായ ഫെല്ലോഷിപ്പ്

ഗവേഷണം ഫലപ്രദമായി നടത്താനാവശ്യമായ ഫെല്ലോഷിപ്പിന്റ അഭാവമാണ് ഗവേഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം.ഗവേഷത്തിനാവശ്യമായ മെറ്റീരിയലുകള്‍ ശേഖരിക്കുന്നതിനുവേണ്ടിയുള്ള ലൈബ്രറി സന്ദര്‍ശനവും അഭിമുഖങ്ങള്‍ നടത്തുന്നതിനുമുള്ള യാത്രകള്‍, വാങ്ങിക്കേണ്ടുന്ന പുസ്തകങ്ങള്‍,ഫോട്ടോസ്റാറ്റ്,ഡി.റ്റി,പി., പ്രിന്റിെംങ് ചാര്‍ജ്, ഹോസ്റല്‍ അഡ്മിഷന്‍ ഫീസ്, മെസ്സ് ബില്‍( മിനിമം 1000 രൂപ),സര്‍വകലാശാല ഈടാക്കുന്ന ഫീസുകളായ പി.എച്ച്.ഡി രജിസ്ട്രേഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ്,സബ്മിഷന്‍ ഫീസ്,വാല്വേഷന്‍ ഫീസ്, തുടങ്ങി നിരവധിയായ ഫീസുകള്‍(ഒന്നും തന്നെ 5000 രൂപയില്‍ കുറയില്ല ഒരു സര്‍വകലാശാലയിലും) എന്നിവക്കെല്ലാം ഗവേഷകര്‍ ആശ്രയിക്കുന്നത് ഫെല്ലോഷിപ്പിനെയാണ്.മാത്രമല്ല പല ഗവേഷകരും അവരുടെ കുടുംബത്തിന്റെ അത്താണിയാണ്.ഫെല്ലോഷിപ്പ് തുകയില്‍ നിന്നുവേണം കുടുംബത്തിന്റെ ആവശ്യങ്ങള്‍ കൂടി നിറവേറ്റാന്‍.

വിവിധസര്‍വകലാശാലകളിലെ ഫെല്ലോഷിപ്പ് നിരക്കുകള്‍

സര്‍വകലാശാല ജെ.ആര്‍,എഫ്* എസ്. ആര്‍.എഫ*് കാലാവധി

കുസാറ്റ്* 7500 9000 5 വര്‍ഷം

കേരള 6000 6500 3 1/2 വര്‍ഷം

എം.ജി 6000 6000 5 വര്‍ഷം

കാലിക്കറ്റ് 4250 6000 3 വര്‍ഷം

സംസ്കൃതം 3500 4000 3 വര്‍ഷം

കണ്ണൂര്‍ 5000 5000 3 വര്‍ഷം

കാസര്‍ഗോഡ്* 8000 8000 3 വര്‍ഷം

*ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ്

*സീനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പ്

* ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല

*കേന്ദ്ര സര്‍വകലാശാല

സംസ്കൃത സര്‍വകലാശാലയിലാണ് ഏറ്റവും കുറവ് ഫെല്ലോഷിപ്പ് നല്‍കുന്നത്.ഗവേഷകര്‍ നടത്തിയ നിരവധി സമരങ്ങളുടെ ഭാഗമായാണ് 2500-3000 രൂപയില്‍ നിന്ന് 3500-4000 രൂപയാക്കി ഫെല്ലോഷിപ്പ് വര്‍ദ്ധിപ്പിച്ചത്.എന്നാല്‍ 3000 രൂപയുണ്ടായിരുന്ന എം.ഫില്‍ ഫെല്ലോഷിപ്പ് 1000 രൂപയാക്കി കുറക്കുകയും സര്‍വകലാശാലയിലെ മുഴുവന്‍ ഫീസുകളും കുത്തനെ കൂട്ടുകയും ചെയ്തു.ഫലത്തില്‍ വര്‍ദ്ധനവ് ഗവേഷകര്‍ക്ക് ഗുണം ചെയ്തില്ല.എം.ഫില്‍ ഫെല്ലോഷിപ്പ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 6 തവണ ക്യാംപസില്‍ സമരം നടന്നു.പുതിയതായി വന്ന യുഡിഎഫ് സിന്‍ഡിക്കേറ്റ് സമരങ്ങളോട് അങ്ങേയറ്റത്തെ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.സമരത്തിന്റെ പ്രചരണാര്‍ത്ഥം ക്യാംപയിന്‍ നടത്തിയ വിദ്യാര്‍ത്ഥികളോട് 'നാണം കെട്ടും സമരം നടത്തുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്നാണ് ഒരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗം ആക്രോശിച്ചത്.അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളം വര്‍ഷം പ്രതിയെന്നോണം വര്‍ദ്ധിപ്പിക്കുമ്പോഴാണ് ഗവേഷകരുടെ പിച്ച ചട്ടിയില്‍ കൈയ്യട്ടുവാരി സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കാലിക്കറ്റ് സര്‍വകലാശാല ഗവേഷണത്തിന്റെ ആദ്യ 2 വര്‍ഷങ്ങളില്‍ വെറും 4250 രൂപ മാത്രമാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.3-ാമത്തെ വര്‍ഷം മാത്രമെ 6000 രൂപ നല്‍കുന്നൊള്ളൂ.സര്‍വകലാശാലയുടെ ഭൂമി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വീതം വെച്ച് നല്‍കുന്നതിലും 200 മീറ്റര്‍ ചുറ്റളവില്‍ സമരവും പ്രധിഷേധപരിപാടികളും നിരോധിക്കുന്നതിലും അധ്യാപര്‍ക്ക് മെമ്മോ നല്‍കുന്നതിലും ബഹു:വൈസ് ചാന്‍സിലര്‍ കാണിക്കുന്ന ശുഷ്കാന്തി ഗവേഷകരുടേയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ.സര്‍വകലാശാല സെമിനാര്‍ കോംപ്ളക്സില്‍ പരിപാടികള്‍ നടത്തണമെങ്കില്‍ പ്രധാന ഹാളിനു 5000 രൂപവരെ വാടക നല്‍കണമെന്ന് വി.സി.ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത മലയാള വിഭാഗം ഗവേഷകയെയും സംഘത്തെയുംചേംബറില്‍ നിന്നു പിടിച്ചു പുറത്താക്കാന്‍ വി.സി ആവശ്യപ്പെട്ടു എന്നുമാത്രമല്ല, ഗവേഷകയുടെ വസ്ത്രധാരണത്തെപറ്റി പറഞ്ഞ് അപമാനിക്കുകയും മൂന്നാം നാള്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള ഉത്തരവും നല്‍കി ദ്രോഹിക്കുക കൂടി ചെയ്തു.

എംജിയാണെങ്കില്‍ കഴിഞ്ഞ 14 മാസമായി ഗവേഷകര്‍ക്ക് ഫെല്ലോഷിപ്പ് നല്‍കുന്നതെയില്ല.സര്‍വകലാശാലയില്‍ അതിനുള്ള ഫണ്ടില്ലത്രെ.2011,2012 അധ്യയന വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പിനായി നോട്ടിഫിക്കേഷന്‍ പോലും ഇറക്കിയില്ല.ഗവേഷകരുടെ സമരത്തിന്റെ ഭാഗമായി ഒന്നരകോടി രൂപ അനുവദിച്ചെങ്കിലും ഉത്തരവില്‍ 'ക്ളറിക്കല്‍ മിസ്റ്റ്റേക്കുണ്ട് എന്നമുട്ടുന്യായം പറഞ്ഞ് തുക വിതരണം ചെയ്യാതെ സര്‍വകലാശാല തിരിച്ചെടുത്തു.6 മാസത്തെ കോഴ്സ് വര്‍ക്ക് തീര്‍ന്നതിനു ശേഷം മാത്രമെ ഫെല്ലോഷിപ്പു നല്‍കേണ്ടതുള്ളൂ എന്ന യു.ജി.സി നിയമംഅതേപടി നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍സര്‍വകലാശാലക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

കുസാററ് 7500-9000 രൂപ നിരക്കില്‍ ഫെല്ലോഷിപ്പ് നല്‍കുന്നുണ്ടെങ്കിലും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ തുക അവരുടെ ഒരു പഠനോപകരണം വാങ്ങാന്‍ പോലും തെകയില്ല.ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണംനടത്തുന്ന ഇത്ര#പാലും ഫെല്ലോഷിപ്പില്ലാത്ത മറ്റു സര്‍വകലാശാലകളിലെ ഗവേഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.കണ്ണൂര്‍ സര്‍വകലാശാല പ്രത്യേകം ടെസ്റ്റ് നടത്തി ഒരു നിശ്ചിത എണ്ണം ഗവേഷകര്‍ക്കു മാത്രമേ ഫെല്ലോഷിപ്പ് നല്‍കുന്നൊള്ളൂ.

അപര്യാപ്തമായ അടിസ്ഥാന സൌകര്യങ്ങള്‍

ക്ളാസ് റൂം സൌകര്യം :ഗവഷകര്‍ക്ക് അവരുടെ ഡിപ്പാര്‍ട്ട്മെന്റിെല്‍ പ്രത്യേകം ക്ളാസ് മുറികള്‍ മിക്ക സര്‍വകലാശാലകളിലും ഇല്ല.ഉള്ളിടത്തുതന്നെ ആവശ്യത്തിനു ഫര്‍ണിച്ചറുകളോ,ലൈറ്റ് ,ഫാന്‍ തുടങ്ങിയ സൌകര്യങ്ങളോ ഉണ്ടാവാറില്ല.

ഹോസ്റല്‍ സൌകര്യം:ഗവേഷകര്‍ക്ക്പ്രത്യകംഹോസ്റല്‍ സൌകര്യം

അനുവദിക്കുന്നതില്‍ സര്‍വകലാശാലകള്‍ കാണിക്കുന്ന അലമ്പാവം അമ്പരപ്പിക്കുന്നതാണ്.കേരള,കുസാറ്റ്, എന്നീ സര്‍വകലാശാലകളിലല്ലാതെ മറ്റൊരു സര്‍വകലാശാലയിലും ഗവേഷകര്‍ക്ക് പ്രത്യേകം ഹോസ്റല്‍ ഇല്ല.പലപ്പോഴും ഡിഗ്രി മുതല്‍ പി.എച്ച്.ഡി വരെയുള്ളവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്.

കാര്യക്ഷമമല്ലാത്ത ലൈബ്രറികള്‍: ഗവേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകണെമങ്കില്‍ നല്ല ലൈബ്രറി അത്യാവശ്യമാണ്.എന്നാല്‍ ഭൂരിഭാഗം സര്‍വകലാശാലകളിലെയും ലൈബ്രറികള്‍ കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്.എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ , ജേണലുകള്‍ ,മാസികകള്‍ എന്നിവ വാങ്ങിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നു.സംസ്കൃത സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി റിസേര്‍ച്ച് ജേണലുകള്‍ മുടങ്ങി കിടക്കുകയാണ്. കമ്പ്യൂട്ടര്‍വത്ക്കരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.ഇടുങ്ങിയ റഫറന്‍സ് മുറികളും അശാസ്ത്രീയമായ കാറ്റലോഗിംഗ് എന്നിവയെല്ലാം ലൈബ്രറി ഉപയോഗം ഒരു തലവേദനയാക്കിമാറ്റുന്നു.യുഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണപരിഷ്ക്കാരമായ പ്രഖ്യാപിത-അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് സ്വതവെ പരിമിതമായ ലൈബ്രറി സമയം കൂടി അപഹരിക്കുന്നു. ജനറേറ്റര്‍ ഇല്ലാത്തതും ഉള്ളവതന്നെ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനം അധികബാധ്യത ഉണ്ടാക്കുന്നു എന്ന പേരും പറഞ്ഞ് പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നതും ലൈബ്രറിയെ ഇരുട്ടുമുറിയാക്കുന്നു.

ലാബ് സൌകര്യങ്ങള്‍:ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് അത്യാധുനികമായ ലാബ് സൌകര്യങ്ങള്‍ ഇല്ല എന്നത്. ഏറ്റവും പ്രാഥമികമായ സൌകര്യങ്ങള്‍പോലും ഒരുക്കികൊടുക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറാവുന്നില്ല.ലാബ് സൌകര്യം കുറവായതിന്റെ പേരില്‍ അധ്യാപകര്‍ക്ക് താല്പര്യമുണ്ടങ്കില്‍ പോലും അനുവദനീയമായ എണ്ണം ഗവേഷകര്‍ക്കുകൂടി പ്രവേശനം നല്‍കാന്‍ സാധിക്കുന്നില്ല.നിരവധി വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ ഇത് നഷ്ടപ്പെടുത്തുന്നു.കുസാറ്റില്‍ പുതിയതായി ഇറക്കിയ ഉത്തരവു പ്രകാരം 4 മണിക്കു ശേഷം ക്ളാസ്സിലോ ലാബിലോ ഇരിക്കാന്‍ പാടില്ല.പല പരീക്ഷണപ്രവര്‍ത്തനങ്ങളും ഇത്ര സമയത്തിനുള്ളില്‍ തീര്‍ക്കാന്‍പറ്റുമെന്ന് നിശ്ചയിക്കാന്‍ പറ്റില്ലെന്നിരിക്കെ പുതിയഉത്തരവ് ഗവേഷണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

യു.ജി.സി ജെ.ആര്‍.എഫ്/എസ്. ആര്‍.എഫ്,ആര്‍ .ജി.എന്‍എഫ്,എസ്.സി/എസ്.ടി ഫെല്ലോഷിപ്പുകള്‍ ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസം

മാസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് യു.ജി.സി നല്‍കുന്ന ജെ.ആര്‍.എഫ് ഗവേഷകര്‍ നേടിയെടുക്കുന്നത്.പ്രതിമാസം 16000 രൂപ ജെ.ആര്‍.എഫും18000 രൂപ എസ്. ആര്‍.എഫും ആയാണ് യു.ജി.സിഫെല്ലോഷിപ്പ് നല്‍കുന്നത്.അതാതു സര്‍വകലാശാലകള്‍ മുഖാന്തിരമാണ് യു.ജി.സി ജെ.ആര്‍.എഫ്/ എസ്. ആര്‍.എഫ് തുക ഗവേഷകരിലെത്തിക്കുന്നത്.എന്നാല്‍ ഈ തുക സമയബന്ധിതമായി ഗവേഷകര്‍ക്കെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തികഞ്ഞ നിഷേധാത്മക നിലപാടാണ് സര്‍വകലാശാല അധികാരികള്‍ എടുക്കുന്നത്.എംജിയിലും സംസ്കൃത സര്‍വകലാശാലയിലും 2 വര്‍ഷത്തോളമായി ജെ.ആര്‍.എഫ് മുടങ്ങികിടക്കുകയായിരുന്നു.ചുരുക്കിപറഞ്ഞാല്‍ മാസത്തില്‍ 16000 ഉം 18000 ഉം വരുമാനമുണ്ടാവേണ്ടവര്‍ മുഴുപട്ടിണിയിലാണ്.ഗവേഷകസബ്കമ്മിറ്റിയുടെ ആവശ്യാര്‍ത്ഥം പി.കെ.ബിജു എം.പി യു.ജി.സിയുടെ ഡല്‍ഹി ഓഫീസില്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായിട്ടാണ് മുടങ്ങികിടന്ന ജെ.ആര്‍.എഫ് തുക സംസ്കൃത സര്‍വകലാശാലയിലെ ഗവേഷകര്‍ക്കു ലഭിക്കുന്നത്.എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്ന ഗവേഷകര്‍ക്കു .യു.ജി.സി നല്‍കുന്നആര്‍ .ജി.എന്‍എഫിന്റെയും (രാജീവ് ഗാന്ധി നാഷണല്‍ഫെല്ലോഷിപ്പ്-പ്രതിമാസം 16000-18000 രൂപ) സംസ്ഥാന ഗവണ്‍മെന്റ്െ നല്‍കുന്ന ഫെല്ലോഷിപ്പിന്റെ (പ്രതിമാസം 12150-14000 രൂപ)അവസ്ഥയും മറ്റൊന്നല്ല.സ്വതവെ ഈ വിഭാഗത്തില്‍നിന്നും ഗവേഷകര്‍ കുറവാണെന്നിരിക്കെ അര്‍ഹമായഫെല്ലോഷിപ്പ് കൂടി നേരാംവണ്ണം ലഭിക്കാത്തത് ഇവരുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ഇല്ലാതാക്കുന്നു.

കോഴ്സ് വര്‍ക്ക് എന്ന കീറാമുട്ടി

2009-ല്‍ യു.ജി.സി ഇറക്കിയ പി.എച്ച്.ഡി മിനിമം റിക്വയര്‍മെന്റ്െ റഗുലേഷന്റെ ഭാഗമായി 2009 നു ശേഷം പി.എച്ച്.ഡി ചെയ്യുന്നവര്‍ നിര്‍ബന്ധമായും 6 മാസത്തെ കോഴ്സ് വര്‍ക്ക് ചെയ്തിരിക്കണം എന്നാണ്. സാധാരണയായി പി.എച്ച്.ഡി നേടിയവര്‍ നെറ്റ് യോഗ്യത നേടിയവര്‍ക്കു തുല്ല്യമാണ്. എന്നാല്‍ 2009 ലെ റഗുലേഷന്‍ പ്രകാരംകോഴ്സ് വര്‍ക്കോടുകൂടി പി.എച്ച്.ഡി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യതക്ക് സമാനമാവുന്നൊള്ളു. ഈ യോഗ്യതയുള്ളവരെ മാത്രമേ കേന്ദ്രസര്‍വകലാശാലകളിലെ നിയമനങ്ങള്‍ക്ക് പരിഗണിക്കുകയൊള്ളൂ.മിനിമം സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതിനായി ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് അതാതു സര്‍വകലാശാലകളാണ്. എന്നാല്‍ യു.ജി.സിയുടെ ഈ റഗുലേഷന്‍ തന്നെകേരളത്തിലെ സര്‍വകലാശാലകള്‍ നടപ്പിലാക്കി തുടങ്ങുന്നത് 2010 മുതല്‍ മാത്രമാണ്.തന്നെയുമല്ല മിനിമം സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാവശ്യമായ യാതൊരു നടപടിയും ഒരു സര്‍വകലാശാലയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.മാത്രമല്ല യു.ജി.സിക്കു തന്നെ പല കാര്യങ്ങളിലും വ്യക്തതയില്ല. 2009 നു മുന്‍പ്കോഴ്സ് വര്‍ക്കില്ലാതെ പി.എച്ച്.ഡിപൂര്‍ത്തിയാക്കിയവരുടെ കാര്യം യു.ജി.സി വ്യക്തമാക്കുന്നില്ല.കൂടാതെ എന്താണ് മിനിമം സ്റ്റാന്റേര്‍ഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും തീര്‍ച്ചയില്ല.

മിക്ക സര്‍വകലാശാലകളിലും കോഴ്സ് വര്‍ക്ക് കൃത്യമായി നടക്കുന്നില്ല. എല്ലാ സര്‍വകലാശാലകളും അവര്‍ക്കു തോന്നിയ പോലെയാണ് കോഴ്സ് വര്‍ക്ക് നടത്തുന്നത്. ഗവേഷണത്തിന്റെ രീതിശാസ്ത്രം, വിഷയവുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍,ഇലക്ടീവ് എന്നിങ്ങനെ 3 പേപ്പറുകള്‍ ആണ് കോഴ്സ് വര്‍ക്കില്‍ ഉള്‍പ്പെടുന്നത് സംസ്കൃത സര്‍വകലാശാലയില്‍ മാത്രമാണ് ഈ രീതിയില്‍ നടത്തുന്നത്. മറ്റുള്ളവയില്‍3 പേപ്പറുകള്‍ഉണ്ടെങ്കിലും ഗവേഷണത്തിന്റെ രീതിശാസ്ത്രം ഒഴികെയുള്ള പേപ്പറുകള്‍ വ്യത്യസ്തമാണ.്പരീക്ഷകള്‍ നടത്തുന്നു എന്നല്ലാതെ രീതിശാസ്ത്രംപഠിപ്പിക്കാന്‍ വരെ അധ്യാപകരില്ലാത്ത അവസ്ഥയാണ്.6 മാസത്തെ കോഴ്സ് അനന്തമായി നീളുന്നു എന്നതും ഗവേഷണം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു:പ്രത്യേകിച്ച് 6 മാസത്തെ കോഴ്സ് വര്‍ക്ക് തീര്‍ന്നതിനു ശേഷം മാത്രമെ ഫെല്ലോഷിപ്പു നല്‍കുയൊള്ളൂ എന്ന നിയമം യു.ജി.സിയുടെ റഗുലേഷനിലുള്ളപ്പോള്‍.ഏകീകൃതമായമാനദണ്ഡങ്ങള്‍ ആവശ്യമാണ്.

ഗൈഡുമാരുടെ അഭാവം

എല്ലാ വിഷയങ്ങള്‍ക്കും ഗൈഡില്ലാത്ത സ്ഥിതി ഉണ്ടെങ്കിലും അന്തര്‍വൈജ്ഞാനിക മേഖലയില്‍ ഗവേഷണം നടത്തുന്നവരാണ് ഈ പ്രശ്നം ഏറെയും നേരിടുന്നത്.താരതമ്യസാഹിത്യം, ഗാന്ധിയന്‍ സ്റ്റഡീസ്, ഇന്റെര്‍നാഷണല്‍ റിലേഷന്‍സ്, ബിഹേവിയറല്‍ സയന്‍സ് തുടങ്ങിയ അന്തര്‍വൈജ്ഞാനിക വിഷയങ്ങളില്‍ ഗൈഡ് ചെയ്യാനുള്ള അധ്യാപകരുടെ മാനദണ്ഡങ്ങള്‍ പല സര്‍വകലാശാലകളിലും പലതാണ്.യു.ജി.സി നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തതുമാണ്.ഈ മേഖലയില്‍ ഏകീകൃതമായതും വ്യക്തമായതുമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

ഗൈഡ് - ഗവേഷക ബന്ധത്തിലെ ജനാധിപത്യമില്ലായ്മ

ഗൈഡും ഗവേഷകരും തമ്മില്‍ ഇപ്പോഴും അടിമ -ഉടമ ബന്ധമാണ് നിലനില്‍ക്കുന്നത്.വിഷയ നിര്‍ണയനത്തില്‍ പോലും ഗൈഡിന്റെ താല്പ്പര്യംഗവേഷകരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുണ്ട്.വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ ഇടപെടല്‍ കൊണ്ട് ഗൈഡുമാരു#ട വീട്ടുവേല വരെ ചെയ്യേണ്ട സാഹചര്യങ്ങളില്‍ നിന്ന് ഗവേഷകര്‍ക്ക് മുക്തരാവാന്‍ സാധിച്ചിട്ടുണ്ട്.എങ്കിലും മാനസിക - ശാരീരിക പീഢനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.കേരള സര്‍വകലാശാലയില്‍ ഈയടുത്തിടെ ഒരു ഗവേഷക ആത്മഹത്യ ചെയ്ത സംഭവം ഇത് തെളിയിക്കുന്നു.ഗൈഡ്മാനസികമായി പീഢിപ്പിച്ചിരുന്നു എന്നു കെ#ണ്ടത്തിയതിനെ തുടര്‍ന്ന് ആ ഗൈഡിനെസര്‍വകലാശാല ഗൈഡ്ഷിപ്പില്‍നിന്നും ഒഴിവാക്കി.ഗവേഷകര്‍ക്ക് ഗൈഡിനെതിരെ പരാതിപ്പെടാനോ പ്രസ്തുത ഗൈഡിന്റെ കീഴില്‍ നിന്നും മാറി മറെറാരു ഗൈഡിനെ സ്വീകരിക്കാനോ നിലവില്‍ യാതൊരു വ്യവസ്ഥയും ഇല്ല.. ഗവേഷകര്‍ മുന്നോട്ടു വെക്കുന്ന പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും തന്റേതാക്കി മാറ്റി പേപ്പര്‍ അവതരിപ്പക്കുന്ന മഹാന്‍മാരായ ഗൈഡുമാരും വിരളമല്ല. ഇങ്ങനെ നിരവധിയായ പ്രശ്നങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവേഷകര്‍ സമരരംഗത്തേക്കിറങ്ങിയത്.സര്‍വകലാശാല കേന്ദ്രീകരിച്ചു കൊണ്ടുള്ള സമരങ്ങള്‍ക്ക് എസ്.എഫ്.ഐ.യും എ.കെ.ആര്‍.എസ്.എ യും നേതൃത്വം നല്‍കും. സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളും സമരത്തിലാണ്.ഇതൊരു യാദൃശ്ചികതയല്ല മിറച്ച് ഭരണകൂടങ്ങളുടെ ജനവിരുദ്ധനയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും നെറികേടിന്റെയും ആകെ തുകയാണ്.