അരിപ്പൊടി : നാല് കപ്പ്.
ഉഴുന്ന് : ഒരു കപ്പു ചുമക്കെ വറുത്തു മിക്സിയില്‍ പൊടിച്ചത് .
കേരള അരി : ഒരു കപ്പു വറുത്തു മിക്സിയില്‍ പൊടിച്ചത്.
കായപ്പൊടി : രണ്ട് നുള്ള്.
ഒരു കുഞ്ഞു സ്പൂണ്‍ വീതം: മുളക് : മഞ്ഞള്‍: ജീരകം പൊടികള്‍.
ഉപ്പ് : ആവശ്യത്തിന്
മൈദാ : ഒരു കയില്‍ .
ഇവ എല്ലാം കൂടെ മിക്സ് ചെയ്തു പാത്രത്തില്‍ ആക്കി വെച്ചാല്‍ ആവശ്യത്തിനു എടുത്തു നെയ്യും വെള്ളവും കൂട്ടി കുഴച്ചു അപ്പപ്പോള്‍ ഫ്രഷ് മുറു ക്ക് ഉണ്ടാക്കാം.കുഴക്കുമ്പോള്‍ നൂല്പുട്ടിനു കുഴക്കുംപോലെ കുറച്ചു അയഞ്ഞു കുഴക്കണം എന്നാലെ സേവനാഴിയിലൂടെ ഈസി ആയി വരൂ. കൂടാതെ മുറുക്ക് ചുറ്റി എടുക്കാനും അതാണ് എളുപ്പം.
അയ്യോ. എള്ള് ചേര്‍ക്കണം രണ്ടു സ്പൂണ്‍ അത് മറന്നു. ഓര്‍ കരിഞ്ജീരകം. ഞാന്‍ എള്ളാണ് ചേര്‍ത്തത്. അതാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നല്ല ടേസ്റ്റ് ആണ്.