Shyam V D

കിന്‍ലെ

വഞ്ചിക്കപ്പെട്ടവള്‍ക്ക്

മുഖം കഴുകി ഫ്രഷ് ആവാന്‍

ഒരു കുപ്പി കണ്ണീരു കൊടുത്തു

 

അകാലത്തില്‍ ശൂന്ന്യമായിപ്പോയ

കണ്ണീര്‍ ഗ്രന്ധികളോടു

ഇന്നി എന്തു സമാധാന്നം

പറയുമെന്ന്

സങ്കടപ്പെട്ടിരിക്കെയാണ് ...

 

സുഹൃത്ത് ഒരു ലിറ്റര്‍

കിന്‍ലെ വാട്ടര്‍ബോട്ടില്‍ വാങ്ങിത്തന്നത്;

കൂടെ അവന്റെ രണ്ടുവരി കവിതയും-

"ഞാന്‍ സന്ധ്യയെ പ്രണയിച്ചു

ഏഴു മണി കഴിഞ്ഞപ്പോള്‍

അവള്‍ എന്നെ ഒറ്റക്കിട്ടേച്ചുപോയി''

 

അങ്ങന്നെ ചിരിച്ചു ചിരിച്ചു

ഹൈപ്പോത്തലാമസ്

പൊട്ടാറായപ്പോഴാണ്

 

ഫേസ് ബുക്കില്‍

ബ്രഹറ്റ് കുഞ്ഞിരാമന്‍ന്നായരുടെ

രണ്ടുവരി കണ്ണില്‍പെട്ടത്

 

'അംബന്ധങ്ങളുടെ കാലത്ത്

വാക്കുകള്‍ ഉണ്ടാകുമൊ'

അണ്ണാ,

പിന്നെ അസംബന്ധങ്ങളുടെ കാലത്ത്

എന്തു പിണ്ണാക്കാണ് ഉണ്ടാവുക.