കാലം ഭുതകാലത്തിലേക്ക്
തിരക്കിട്ട് ഒടിയോടിക്കയറുന്നു..
ചില മിന്നുവെട്ടങ്ങള്‍..
നിഴലുകള്‍..
ഇരുട്ടുമൂടിയ ആകാശം..
എല്ലാമെല്ലാം ഒഴുകുന്നുണ്ട്...
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കേന്‍വാസില്‍
കറുത്ത മഷി കൊണ്ട്
ഒഴുക്കന്മട്ടില്‍
വരച്ച ഒരു വാട്ടര്‍ക്കളര്‍ പെയിന്റിങ്....
സ്റ്റേഷനുകളില്‍ നിര്‍ത്തിയും
പാളങ്ങളില്‍ ശീല്‍ക്കാര ശബ്ദങ്ങളാലും
പാലങ്ങളില്‍ ഉറക്കെ ശബ്ദം മുഴക്കിയും
ഈ ട്രെയിന്‍
പുകച്ചുരുളുകളുമായി
പായുന്നത്
അടുത്ത കാലത്തേക്ക്...
മുഷിഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന ബോഗിയില്‍
ഉറങ്ങുന്നവരുടെയിടയില്‍ ഉറങ്ങാനാവാതെ...
ഒരു സുഫി സംഗീതം മനസിലേക്ക് അലയടിച്ചെത്തുന്നു.
ലഹരി ആഗ്രഹിക്കുന്ന രാത്രിയാത്ര...
സുഫി പറയുന്നു:
'അനല്‍ ഹക്ക്...
ഞാന്‍ തന്നെ ദൈവം..
ഞാന്‍ തന്നെ ദൈവം..
അവനും എനിക്കുമിടയിലെ സമുദ്രാതിര്‍ത്തികളെവിടെ?
എനിക്കുമവനുമിടയിലെ
പ്രകാശവര്‍ഷങ്ങള്‍
എവിടെപ്പോയ്?
ഞാനുമവനും ഇല്ലാതായ്..
ഞാനവനും
അവന്‍ ഞാനുമായ് മാറി
ഒന്നായൊഴുകുമ്പോള്‍..
ലഹരിപൂണ്ട എന്റെ ഞരമ്പുകള്‍
അലറി വിളിക്കുന്നു
അനല്‍ ഹക്ക്..
ഞാന്‍ തനെയാണവന്‍...'
കാറ്റ്..
വേണ്ടും ട്രയിനിരമ്പം..
ഹലെജെന്‍ വെട്ടങ്ങള്‍
പരന്നൊഴുകിയ
റോഡുകള്‍ കടന്നു കടന്നു...
ഇരുട്ടും ഹലെജെന്‍ വെട്ടങ്ങളും മാറി മാറി..
നദികള്‍.. ഇരുണ്ട നദിക്കരകള്‍..
പഴകിയ പായല് പിടിച്ച
സര്‍ക്കാര്‍ വേര്‍ഹൗസുകള്‍..
വീണ്ടും കൊഴുത്ത ദുര്‍ഗന്ധങ്ങള്‍..
സൂഫിയുടെ നിലക്കാത്ത നൃത്തം..
വൃത്തത്തില്‍ കറങ്ങുന്ന നൃത്തം..
പുകച്ചുരുളുകള്‍കൊണ്ട്
മുഖം മറച്ചുള്ള ചിരികള്‍..
അനല്‍ ഹക്ക്
ഒരു ദാര്‍ശനിക മിഥ്യ.
അനല്‍ ഹക്ക്
ഒരു സംഗീത സത്യം
അനല്‍ഹക്ക്
ഒരു നിലക്കാത്ത
മോഹം, പ്രണയം, തീര്‍ത്ഥയാത്ര...
സൂഫി വീണ്ടും പാടുന്നു;
' തന്‍ഹുദായെ തേടിയുള്ള യാത്ര..
ഹൂദാക്കൊപ്പമുള്ള യാത്ര..
വിണ്ടുകീറിയ പാദത്തില്‍
നീരു വന്ന വിരലുകളില്‍
ഉണങ്ങിയ ദേഹത്തില്‍
ഓരോ അണുവിലും
അവനെ അവഹിച്ചാവാഹിച്ച്്
മദം മുറ്റിയ ചിന്തകള്‍..
ഓഹ് ഹുദാ
ഓഹ് ഹുദാ
ദാ ഇവിടെ ഈ ഉള്ളില്‍
ഒരു പ്രണയമധുരമായ്
നിറഞ്ഞൊഴുകൊന്നതെങ്ങോട്ട്?'