Manoj Menon

പ്രിയപ്പെട്ടവര്‍

ഈ ലോകത്ത്

ദൈവത്തിന്

ഏറ്റവും പ്രിയപ്പെട്ടവര്‍

ആരായിരിക്കും?

 

സംശയമെന്ത്?

കീമോ വാര്‍ഡിലെ

കുഞ്ഞുങ്ങള്‍ തന്നെ

 

ഭൂമിയിലേക്ക്

അയച്ചതിനു ശേഷമായിരിക്കും

പ്രിയപ്പെട്ടതിനെ,

പിരിഞ്ഞിരിക്കുമ്പോള്‍

ഉണ്ടാകുന്ന

നോവിനെ കുറിച്ചദ്ദേഹം

മനസ്സിലാക്കിയിരിക്കുക.

അതിനെകുറിച്ചദ്ദേഹം

ബോധവാനായിരിക്കുക

 

പിന്നെയൊന്നും നോക്കൂല

തിരിച്ചു വിളിച്ചു കളയും

പഹയന്‍