Karayi Rajan

എന്റെ പാര്‍ട്ടി
നിങ്ങള്‍ അവനെ വളഞ്ഞു നിന്ന് കൊത്തി
വെട്ടുകളോരോന്നും തകര്‍ത്തു വീഴ്ത്താനായിരുന്നു.

വന്യമൃഗങ്ങള്‍ നാണിച്ചുപോയ കൗശലങ്ങളാണ് നിങ്ങള്‍ക്കുണ്ടായത്.
എന്നിട്ടും അവന്‍ വീണുപോയില്ല.

പൂക്കള്‍ വിരിച്ച നനുത്ത പാതയിലായിരുന്നില്ല
അവന്‍ നടന്നു വന്നിരുന്നത് ,
നീട്ടിയ കത്തിമുനകള്‍ക്കിടയിലായിരുന്നു.

ചതിയുടെ വാളുകള്‍ പരക്കെ വീശിയപ്പോഴും
തലകുനിയ്ക്കാതെ നെഞ്ചു വിരിച്ചവന്‍ നടന്നു.

അപ്പോഴും അവന്റെ ഹൃദയത്തിന്റെ നോവുകള്‍
ധീരതയുടെ ഉരുക്കു കവചത്തില്‍ നിന്നും
പുറത്തേയ്ക്ക് കിനിഞ്ഞില്ല.

ഭരണകൂടകുഷ്ഠക്കാലുകള്‍ക്കൊത്ത്
കേന്ദ്രാന്വേഷികള്‍ , വിദൂഷികള്‍
ചെന്നായത്തോലിന്റെ ചെരുപ്പുകള്‍ തുന്നിക്കൊടുത്തു.

അത് പകയുടെ ചതിപണിഞ്ഞ ഒറ്റുകാര്‍ക്കു വേണ്ടിയായിരുന്നു.

വാക്കുകളുടെ വലയില്‍ വീഴാതെ
മാധ്യമസുഖിപ്പിക്കലുകളെ വകഞ്ഞു മാറ്റി
അവന്‍ പൊരുതി നിന്നു.

ചീഞ്ഞ് ചീഞ്ഞ് പുങ്കവന്മാര്‍ നിരങ്ങിയ നിരങ്ങിയ
ദുര്‍ഗ്ഗന്ധത്തിന്റെ സിംഹാസനപ്പുരകള്‍ ..

അഹന്തയുടെ അഹങ്കാരരാജന്റെ ഉടുതുണിയഴിഞ്ഞെന്ന്
ജനം വിളിച്ചു കൂകിയപ്പോള്‍
അഹന്തയുടെ അസുരജന്മങ്ങള്‍
ഇരകളെത്തേടി വേട്ടയ്ക്കിറങ്ങി

വേട്ടമൃഗത്തിന്റെ കുഞ്ചിയില്‍പ്പിടിച്ച് കുടഞ്ഞെറിയാന്‍
അവന്‍ തന്നെയുണ്ടായിരുന്നു.

പുറത്ത് വരണ്ട നാക്കില്‍ നിന്നും ഒരു ചോദ്യമെറിഞ്ഞു,
ചൊറിഞ്ഞ ചോദ്യത്തിനുത്തരവുമുണര്‍ന്നു.
എനിയ്ക്ക് , എന്റെ പാര്‍ട്ടിയാണ് വലുതെന്ന മന്ത്രം.