“അല്ല “
എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന നിങ്ങള്‍ മുസ്ലിങ്ങളുടെ വിഷയം ആയതു കൊണ്ടാണോ വായ് തുറക്കാത്തത്?
“അല്ല” ഫേസ് ബുക്കില്‍ ഒരു പോസ്റ്റിങ് നടത്തുന്നതിനേക്കാള്‍ നല്ലത് വട്ടവട വരെ ഒന്ന് പോയിവരുന്നതാണെന്ന് തോന്നി “
ഇന്നെനിക്കു വന്ന ഈ വക ചോദ്യങ്ങളൊക്കെ എന്റെ പേരിന്റെ അറ്റത്തുള്ള “ഫാത്തിമ ” കരണമാണെങ്കില്‍ കേട്ടോളു, മനുഷ്യരെ ഭിന്നിപ്പിക്കുന്ന “വിശ്വാസത്തിന്റെ നൂലാമാലകളില്‍ ” ഒട്ടും ഞാന്‍വിശ്വസിക്കുന്നില്ല പിന്നെയാണോ “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ ” എന്ന നാലാംകിട മുദ്രാവാക്യം കൊണ്ട് പോലും ഒരു മതേതര രാജ്യത്തെ വര്‍ഗവത്കരിക്കുന്ന, നൂറുശതമാനം മുസ്ലിങ്ങളുടെ ശാക്തീകരണവും ഏകോപനവും മാത്രം ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്ന, വിദ്യാര്‍ത്ഥികളില്‍ മതമൗലികവാദവും തീവ്രവാദവും വളര്‍ത്തുന്ന വര്‍ഗീയസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോട് അനുഭാവം വച്ച് പുലര്‍ത്തുന്നത് !
2010 ലെ ഒരു ജൂലൈ മാസത്തിലാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിക്കളഞ്ഞു എന്ന വാര്‍ത്ത ടീവിയില്‍ കാണുന്നത്. അന്ന് എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഭൂരിഭാഗം S D P I അനുഭാവികളായ കുടുംബാംഗങ്ങളുടെ (പ്രത്യക്ഷത്തിലല്ലെങ്കിലും സ്ത്രീകളടക്കം) ആ വിഷയത്തോടുള്ള നിലപാട് അന്നത്തെ ചെറിയ ബുദ്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.
“റസൂലിനെ നിന്ദിച്ചാല്‍ പിന്നെ ഇസ്ലാമിന്റെ ചുണക്കുട്ടികള്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല “ ; എന്ന നിലപാട് എടുത്ത് ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന നീചകൃത്യത്തെ ഇവ്വിധം ന്യായീകരിക്കുമ്പോള്‍ അതുവരെ പറഞ്ഞുനടന്ന “പ്രവാചകനെ ഉപദ്രവിച്ചവരെ പ്രവാചകന്‍തിരിച്ചു സ്നേഹിച്ച കഥകളും, മതം ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തിന്റെ സമാധാനവും സാഹോദര്യവും ” അവര്‍ സൗകര്യപൂര്‍വം മറന്നുകളയുകയാണുണ്ടായത് !
അതുകൊണ്ട് അനുഭാവിയല്ലെന്ന് മാത്രമല്ല കടുത്ത വിയോജിപ്പുമുണ്ട് !!
മറുപടി ആയെന്ന് പ്രതീക്ഷിക്കുന്നു.
ഇടതാണ്.
ചുവപ്പാണ് .