Sunil Madambi

നിഴലുകള്‍
പടിഞ്ഞാറന്‍ മാനത്ത് അങ്ങിങ്ങായ് തിടുക്കത്തില്‍ ചോരകനല്‍ പടരുകയാണ്. താഴെ മകരകൊയ്ത്ത് കഴിഞ്ഞ ആലസ്യത്തില്‍ നീണ്ടു നിവര്‍ന്ന പാടങ്ങള്‍, സമൃദ്ധിയുടെ ബാക്കിയായി കറ്റയില്‍നിന്നും ഉതിര്‍ന്നുവീണ കതിരുകള്‍, നെല്‍മണികള്‍….. അവയ്ക്കുചുറ്റും ഇരുന്നും പറന്നും കൊത്തിരസിയ്ക്കുന്ന പറവകള്‍. പിന്നെ കൊയ്ത്തുയന്ത്രം നേര്‍പ്പിച്ച കറ്റബാക്കിയില്‍ ആര്‍ത്തിപൂണ്ട മൂക്കുകയറിടാത്ത നാല്‍ക്കലികളുടെ അവസാന ശ്രമങ്ങള്‍ . പിന്നെ പിന്നെ ഒരു നിഴലിന്റെ പുറകില്‍ അവ അനുസരണയോടെ അകലങ്ങളിലേക്ക് നീങ്ങി….. .

ഇത്തിരി അകലെയല്ലതെ പുക നിറഞ്ഞ ചൂളയോട് ചേര്‍ന്ന് ചോരപുതച്ച ഇഷിടികകൂട്ടങ്ങള്‍ ആഹ്ളാദങ്ങളോടെ പരസ്പരം ചേര്‍ന്ന് ചോരപുതപ്പുകള്‍ ലോറികളില്‍ യാത്രയാവുന്നു. അടുത്ത ഊഴം കാത്ത് യാത്രയിലെ കാഴ്ചകളെയോര്‍ത്ത്, ചെന്ന് ചേരാന്‍ പോകുന്ന് മണിമന്ദിരങ്ങളെയോര്‍ത്ത് മനക്കോട്ടയിലാണ് മറ്റ് കട്ടകള്‍. ഇങ്ങ് ദൂരെയല്ലാതെ ചോരകുന്നുകള്‍ക്ക് മറവിള്‍ . ദൂരങ്ങളിലേയ്ക്ക് കണ്ണെറിഞ്ഞ് ഒരു സുന്ദരിക്കട്ട. വൃശ്ചികത്തിന്റെ ഓര്‍മക്കുറിപ്പ് പോലെ പഴുത്ത നെല്‍ക്കതിരിന്റെ നിറവില്‍ അവള്‍ സുന്ദരമായി ചിരിക്കുന്നു, ചിരികള്‍ക്ക് ഒടുവില്‍ നിരാശയുടെ നെടുവീര്‍പ്പുകള്‍ . നിര്‍മ്മാണത്തിലെ ആരുടേയോ വികൃതി

ലോകത്തിന്റെ നാനാകോണുകളിലെ തിരക്കുകളില്‍ ചുറ്റിതിരിഞ്ഞ് ഏതെങ്കിലും അംബരചുംബിയുടെ എല്ലാമാകാന്‍ കഴിയാതെ, കൂട്ടങ്ങളില്‍ ചേരാന്‍ പറ്റാതെ മറ്റ് ചോരകുന്നുകളുടെ അറപ്പോടെയുള്ള നോട്ടങള്‍ ഏറ്റ് അവള്‍ തനിയെ.

വര്‍ദ്ധിച്ച ആഹ്ളാദാരവങ്ങളോടെ ചോരക്കുന്നുകള്‍ യാത്രപറയാതെ പിരിഞ്ഞു. മകരത്തിന്റെ മഞ്ഞും മീനത്തിലെ ചൂടും കഴിഞ്ഞ് മേഘങ്ങള്‍ കരുവാളിച്ചു തുടങ്ങി, സുന്ദരിയുടെ മുഖത്ത് നിരാശയുടെ നിഴലുകള്‍……കണ്ണില്‍ മരവിപ്പ്,….. ദീര്‍ഘിച്ച മൌനങ്ങള്‍ക്ക് ഒടുവില്‍…….. ചെങ്കല്ല് നിറഞ്ഞ ലോറികളുടെ ഇരമ്പല്‍ . ങ്ങെരക്കങ്ങള്‍ ആഹ്ളാദത്താല്‍ അവള്‍ ഞെട്ടിയുണര്‍ന്നു, മനം മടുത്ത് മുഖം തിരിച്ചു……

മൂക്കുകയറിടാത്ത കാളകള്‍ക്ക് ഇടവത്തില്‍ ആശ്വാസമായി തൊഴുത്ത് ഒരുങ്ങുന്നു. ചെങ്കല്‍ കുന്നുകളുടെ നിഴലില്‍ കാല്‍പെരുമാറ്റം അവസാന ഓര്‍മ്മയും അതായിരുന്നു . ചെങ്കല്ലില്‍ തീര്‍ത്ത് തൊഴുത്തിന്റെ ചെത്തിവെയ്ക്കാന്‍ പറ്റാത്ത ഭാഗത്ത്….ആയസപ്പെടാതെ സുന്ദരിയെ വെറും ചുടുകട്ടയായി ഉറപ്പിച്ചു, മേലെ ചവട്ടികയറാന്‍ ഒരു പടിപോലെ ഓടിന്റെ മറയില്ലതെ അവള്‍ പുറത്തേക്കയി തള്ളി നിന്നു

ഇടവത്തിന്റെ ആരവങ്ങള്‍ തുടങ്ങി .. ചെങ്കല്ലിന്റെ കബന്ധങ്ങള്‍ക്കിടയിലൂടെ ചോരചെളി തെറിപ്പിച്ച് മൂക്കുകയറിടാത്ത നാള്‍കാലികള്‍ തൊഴുതിലേക്ക് പഞ്ഞു . ഇടിയും മിന്നലുകള്‍ക്കും ഒടുവില്‍ ചാറല്‍… മഴ വരവായി ആദ്യതുള്ളി അവളുടെ വൈക്കോല്‍ നിറത്തില്‍ വീണു, പിന്നെ…..പിന്നെ അനേകായിരം തുള്ളികള്‍ അവള്‍ അവള്‍.. കരയുകയായിരുന്നുവോ ?