M S Sangeetha

കണ്‍ തുറന്നാണവനുറക്കം

ചരമക്കോളത്തില്‍
ഒരു മൊബൈല്‍ ഫോണ്‍ കണ്ടെങ്കില്‍
ഉറപ്പിച്ചോളൂ ..;
കൊന്നതു ഞാന്‍ തന്നെ.. !

വഴിയരികില്‍ ...
ചതഞ്ഞ ശരീരങ്ങളില്‍ ...
മുലയൂട്ടുമമ്മ-മാറില്‍ ...
കാറ്റു മാറ്റിയ കുഞ്ഞൊരു പാവാടയ്ക്കുള്ളില്‍ ....
കുളിപ്പുരയില്‍ ...
കടവില്‍ ...

പെണ്ണിലേയ്ക്കു ചുരമാന്തും കണ്ണ്

പലതരം ബ്രാന്റവര്‍
പെരുമപെറ്റോര്‍
പിഞ്ചിറച്ചിക്കൊതി നാവിലുള്ളോര്‍ .

കണ്ണാണാദ്യം ചൂഴ്ന്നതു
പിന്നാലെ അണ്ണാക്കു ലാക്കാക്കി വിരലിറക്കി..
ശ്വാസം അടങ്ങി-
ത്തണുത്തു വിറയ്ക്കിലും
കണ്‍ തുറന്നാണവനുറക്കം

ശ്വാസം അടങ്ങി
തണുത്തു വിറയ്ക്കിലും
കണ്‍ തുറന്നാണവനുറക്കം...

കണ്‍ തുറന്നാണവനുറക്കം....

സമര്‍പ്പണം : പകര്‍ത്തപ്പെട്ട ശരീരങ്ങള്‍ക്ക് ....