Ribin Rex Gurrero Punk

അഭയാര്‍ത്ഥം

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യാന്‍ വരുന്നവരെ നമ്മളും നമ്മുടെ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് " അന്യ സംസ്ഥാന തൊഴിലാളി " എന്നാണു ഈ ഒരു ടെര്‍മിമിനോളജിയില്‍ തന്നെ ഒരു പിശക് ഉണ്ട് , പ്രത്യേകിച്ച് മലയാളി സമൂഹം അവരോടു ഒരു വല്ലാത്ത അവജ്ഞ മനോഭാവം സൂക്ഷിക്കുന്നതിലും ചില പിശകുകള്‍ ഉണ്ട് കേരള സംസ്ഥാനം രൂപീകൃതം ആയ കാലഘട്ടം മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ എന്ന് വേണ്ട ലോകത്തിന്റെ നാനാ ഭാഗത്തേക്കും ജോലി അന്വേഷിച്ചു പോയി പാരമ്പര്യം ഉള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അന്നത്തിനു ഉള്ള വഴി തേടി വരുന്നവരെ പരിഹസിക്കുന്നതില്‍ സ്വയം അപഹാസ്യര്‍ ആകുന്നതിനു തുല്യം ആണ് .

2012 ല ജൂലൈയില്‍ ആണ് തിരുവനതപുരത്ത് ഗാന്ധി പാര്‍ക്കില്‍ 'അന്യസംസ്ഥാന' തൊഴിലാളികളെ പോലീസ് ഭീകരമായി മര്‍ദ്ദിക്കുകയും ആട്ടി പായിക്കുകയും ചെയ്തതത്. കഴിഞ്ഞ വര്‍ഷം കോട്ടയം ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു തൊഴിലാളി കുടുംബത്തിന്റെ കഥ വെറും ഒരു ചെറു കോളത്തില്‍ ഒതുക്കാന്‍ നമ്മുടെ പത്രങ്ങള്‍ക്കും അന്വേഷണം എങ്ങും എത്താതെ അവസാനിപ്പിക്കാന്‍ പോലീസിനും സാധിച്ചു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടത് ആണ് . 2013 ഒക്ടോബറില്‍ മോഷണ കുറ്റം ആരോപിച്ചു തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്റിനു സമീപം ബംഗാളില്‍ നിന്നുള്ള ഒരു തൊഴിലാളിയെ നാട്ടുകാര് ക്രൂരം ആയി മര്‍ദിച്ച സംഭവവും ഉണ്ടായി പ്രജകള്‍ക്ക് ആക്രമണം ഏറ്റെന്നും പറഞ്ഞു മമത ബാനര്‍ജിയും , ജയലളിതയും , ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് ആയിരിക്കണം കേരള സര്‍ക്കാരിന് പോലും കാര്യമായ ശ്രദ്ധ ഇതില്‍ പുലര്‍ത്താന്‍ കഴിയാത്തത് .

ചരിത്രത്തിന്റെ ഏറ്റവും ജനാധിപത്യപരമായ അധിനിവേശം എന്നാണു ആഗോളീകരണത്തെ വിശേഷിപ്പിക്കുന്നത് . കീഴ്പ്പെടുത്തപ്പെടുന്നവരുടെ സമ്മതത്തോടെയാണ് കീഴ്പ്പെടുത്തല്‍ നടക്കുന്നത് . ചാനലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സൃഷ്ട്ട്ടിച്ച ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട മലയാളി ജീവിത രീതിയും സാമൂഹിക വീക്ഷണവും ഇപ്രകാരം മാറ്റത്തിനു വിധേയം ആയീന്നു നാം കണ്ടത് ആണ് . എല്ലാ മനുഷ്യരെയും ഒരേ പോലെ ഊട്ടുന്നതില്‍ ഈ ഭൂമി ഒരു പരാജയം ആണ് . ഭരണകൂടങ്ങള്‍ക്ക് ഒരു കാലത്തും അതൊരു തല്പര വിഷയമേ ആയിട്ടുമില്ല ,ജി അരവിന്ദന്‍ സംവിധാനം ചെയ്ത "വാസ്തുഹാര " എന്ന സിനിമയുടെ ആമുഖത്തില്‍ സീനിര്‍ നായക കഥാപത്രം പറയുന്നുണ്ട് " വിഭജനകാലത്ത്‌ രാജ്യത്തിന്‌ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികള്‍ തിരിച്ചു വരുന്നത് കണ്ടു ഭയന്ന് അധികാര വര്‍ഗ്ഗം പറഞ്ഞു ഇവര്‍ വിദേശികള്‍ ആണ് ഇവരെ അതിര്‍തിക്കപ്പുറത്തെക്കു തിരിച്ചയക്കുക ജനഹിതം നടക്കട്ടെ , ബംഗാളിന്റെ ജനത അത് ചെവി കൊണ്ടില്ല അവര്‍ ചോദിച്ചു നാടിനെ പങ്കിടാന്‍ നേരത്ത് നിങ്ങള്‍ ജനഹിതം ആരായാഞ്ഞതെന്തേ ? , ഇവര്‍ വെറും അഭയാര്‍ഥികള്‍ അല്ല നിങ്ങള്‍ കാരണം വസ്തു അപഹരിക്കപ്പെട്ടവര്‍ വാസ്തുഹാരകള്‍ .

സ്വന്തം നാട്ടിലെ ജീവിത സാഹചര്യം മോശം ആവുമ്പോള്‍ ആണ് പൊതുവെ സാമ്പത്തികം ആയി പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പാവപെട്ട തൊഴിലാളികള്‍ തൊഴില്‍ അന്വേഷിച്ചു നമ്മുടെ നാട്ടില്‍ എത്തുന്നത് , മലയാളികള്‍ക്ക് "ഗള്‍ഫ്‌ " എന്ന സ്വര്‍ഗത്തില്‍ കൃത്യം ആയ സ്വാധീനം ഉള്ളത് കൊണ്ട് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് അതൊരു പ്ലസ്‌ പോയിന്റ്‌ ആയി മാറി, ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് പലായനം ചെയ്തത്.

പ്രേമന്‍ തറവട്ടത്ത്ന്റെ വളരെ ശ്രദ്ധേയം ആയ ഒരു നിരീക്ഷണം ഈ വിഷയത്തില്‍ വായിക്കുകയുണ്ടായി "അന്തസ്സുള്ള തൊഴിലാളിവര്‍ഗം കേരളത്തില്‍ വളര്‍ന്നുവന്നത് പ്രകൃതി നിര്‍ധാരണത്തിലൂടെയല്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്. തൊഴിലാളിവര്‍ഗം ശക്തിപ്രാപിക്കുന്നതില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗം കേരളത്തിലുമുണ്ടായിരുന്നു. അവരാണ് വിമോചനസമരം നടത്തിയത്. "ചാത്തന്‍ പാടം പൂട്ടട്ടെ, ചാക്കോ നാടു ഭരിക്കട്ടെ, തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേ കഞ്ഞി കുടിപ്പിക്കും" എന്ന് വിമോചന സമരക്കാര്‍ വിളിക്കാന്‍ കാരണം ഇന്നലെവരെ തങ്ങളെ ഓച്ഛാനിച്ച് നിന്നവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ നട്ടെല്ലുള്ളവരായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടാണ്. എപ്പോഴൊക്കെ കേരളത്തില്‍ തൊഴിലാളി വര്‍ഗത്തിന് മുന്‍തൂക്കമുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

" മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തിലെ വാചകം . ''നിങ്ങള്‍ ധനവാനായ് ജനിക്കാത്തത് നിങ്ങളുടെ കുറ്റമല്ല , പക്ഷെ നിങ്ങള്‍ ധനവാനവാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് .'' ധനവാനാവത്തത് കുറ്റമാണോ ? പണം ഇല്ലാത്തവരെല്ലാം കുറ്റവാളികളാണോ? പണം ഉണ്ടാക്കുന്നത് മാത്രമാണോ ശരി ? അധാര്‍മികമായ ഈ പരസ്യത്തിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല . പുതിയ മലയാളി സമൂഹത്തിന്റെ മനസ്സ് ഇത് ശരി വെക്കുന്നുണ്ടാവാം , മറിച്ചു ചിന്തിക്കുന്നവര്‍ പ്രതികരിക്കുക . ഓരോ മനുഷ്യനും ഈ ഭൂമിയില്‍ അവന്റെതായ ഇടമുണ്ട് അവന്റെതായ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉണ്ട് , പണമോ ജാതിയോ മതമോ സ്ഥാനമോ ആയിരിക്കരുത് ഒരു മനുഷ്യനെയും അന്ഗീകരിക്കാനും അവഹേളിക്കാനും ഉള്ള കാരണങ്ങള്‍ . ഓരോ തൊഴിലാളിയും ബഹുമാനം അര്‍ഹിക്കുന്നുണ്ട് , ഓരോ തൊഴിലിനും അതിന്റെതായ മാന്യതയും ഉണ്ട് , " ചിരക്കാന്‍ പോക്കൂടെ " എന്ന് കുറെയേറെ സിനിമകളിലും മറ്റും കേട്ടിട്ടുണ്ട് ഇത്രയും തൊഴിലാളി വിരുദ്ധത സൂക്ഷിക്കുന്ന നാം സ്വയം ഒരു പുനര്‍ വിചിന്തനം നടത്താന്‍ തയ്യാറാവേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന് അനീതിയുടെ ലോകം തിര്‍ച്ചയായും അവസാനിക്കണം. ചരിത്രത്തിലിന്നോളം ലോകത്തെ പുതുക്കിപണിതുകൊണ്ടിരുന്നത് തൊഴിലാളികളാണ്. അനീതിയുടെ ഈ ലോകത്തെയും അവര്‍ മാറ്റി പണിയുക തന്നെ ചെയും.