ഒരാശയത്തെയോ വിഷയത്തെയോ മാത്രം പ്രോത്സാഹിപ്പിക്കുന്ന സംവാദനക്ഷമതയറ്റ ഇടങ്ങളല്ല സര്‍വകലാശാലകള്‍. കേവലമായ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥലവുമല്ല. സര്‍വകലാശാലകള്‍ എന്നും സ്വതന്ത്ര്യ ചിന്തയുടെ വിളനിലമാണ്. ജനാധിപത്യപരമായ ഏത് കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും വിയോജിപ്പുകള്‍ രേഖപ്പെടുത്താനും സര്‍വകലാശാല സമൂഹത്തിന് കഴിയണം. പ്രതിഷേധവും പ്രതികരണവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം സര്‍വകലാശാലകളില്‍ ശക്തമായി നടക്കും. ലോകചരിത്രത്തിലെ പ്രധാനപ്പെട്ട സമരങ്ങളിലും ദേശീയ സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ നാളുകളിലും സാമ്രാജ്യത്വവിരുദ്ധ – ഏകാധിപത്യ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയും വിദ്യാര്‍ത്ഥി സമൂഹം വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ വിമത ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച കേന്ദ്രനയത്തിനെതിരായി ഏറ്റവും ശക്തമായി നിലയുറപ്പിച്ച സമരകേന്ദ്രങ്ങളായിരുന്നു ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (JNU), ഹൈദരാബാദ് സെന്‍ ട്രല്‍ യൂണിവേഴ്സിറ്റി (HCU), പൂനെ ഫിലിം ഇന്‍ സ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി സെന്‍ ട്രല്‍ യൂണിവേഴ്സിറ്റിയുമെല്ലാം. സാമൂഹിക അസമത്വങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ – ഏകാധിപത്യ നിലപാടുകളുടെയും കെട്ട കാഴ്ചകള്‍ ശ്വാസം മുട്ടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ജെ.എന്‍ .യു.വിലും, എച്ച്.സി.യു.വിലും, പൂനെയിലും, പോണ്ടിച്ചേരിയിലും ഒതുങ്ങി നില്‍ക്കുന്നതല്ല; അതിന്റെ അലയൊളികള്‍ കേരളീയ കാമ്പസിലുമുണ്ട്.
അധികാരത്തിന്റെ ധിക്കാരത്താല്‍ ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് കേരള സര്‍വകലാശാല വൈസ് ചാന്‍ സിലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്‍ . അധ്യാപക _ അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശസമരങ്ങളോടും പ്രതിഷേധങ്ങളോടും നിഷേധിത്മകമായ സമീപനമാണദ്ദേഹം വെച്ച് പുലര്‍ത്തുന്നത്. തന്റെ കല്‍പ്പനകള്‍ക്ക് വഴങ്ങാത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും അനധ്യാപകരെയും ശത്രുക്കളായും ക്രിമിനലുകളായും കണ്ട് ദ്രോഹിക്കുന്ന നിലപാടാണ് വൈസ് ചാന്‍ സിലറുടേത്. അടിയന്തരാവസ്ഥയുടെ നാളുകള്‍ക്ക് സമാനമായ സാഹചര്യമാണ് കേരള സര്‍വകലാശാല സമൂഹം നേരിടുന്നത്. തനിക്ക് കീഴടങ്ങാത്തവരെയും പ്രതിഷേധമുയര്‍ത്തുന്നവരെയും ഒന്നൊന്നായി നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കേരള വി.സി. വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും കള്ളക്കേസില്‍ കുടുക്കിയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചും സസ്പെന്‍ ഡ് ചെയ്തും സന്തോഷിക്കുകയാണ്. കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍ സിലറെ കാണാന്‍ ചെന്ന ഗവേഷണ വിദ്യാര്‍ത്ഥി പ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ച് സസ്പെന്‍ ഡ് ചെയ്തിരിക്കുകയാണദ്ദേഹം. ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും സെനറ്റ് അംഗവുമായ പി. മനേഷ്, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും മുന്‍ ചെയര്‍മാനുമായ വി.വി.അജേഷ്, എസ്.എഫ്.ഐ. ജോയിന്റ് സെക്രട്ടറിയും സര്‍വകലാശാല കൗൺസിലുമായിരുന്ന എസ്.നജീബ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.ഷാനു, യൂണിവേഴ്സിറ്റി യൂണിയന്‍ കൗൺസിലര്‍ കെ.പി. വിഷ്ണു, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗവും മുന്‍ വൈസ് ചെയര്‍മാനുമായ പ്രജിത്ത് കുമാര്‍ വി.എസ്. എന്നീ ആറ് ഗവേഷക വിദ്യാര്‍ത്ഥികളെയാണ് വൈസ് ചാന്‍ സിലര്‍ സസ്പെന്‍ ഡ് ചെയ്തത്. തനിക്കെതിരെ പ്രതിഷേധിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തെന്ന കാരണമാണ് സസ്പെന്‍ ഷനെ ന്യായീകരിക്കുവാന്‍ വി.സി. പറയുന്നത്.
കേരള സര്‍വകലാശാലയില്‍ അക്കാദമിക – അക്കാദമികേതര രംഗത്ത് പ്രശ്നങ്ങളും പ്രതിസന്ധികളും തുടങ്ങിയിട്ട് നാളുകളേറെയായി. നാക്ക് സന്ദര്‍ശന സമയത്തും ചാന്‍ സിലേഴ്സ് അവാര്‍ഡ് വേളയിലും ഗവേഷണ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങള്‍ക്കെല്ലാം ഉടനടി പരിഹാരം കണ്ടെത്തുമെന്ന് ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന് വി.സി. ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവയെല്ലാം ലംഘിച്ചുകൊണ്ട് വൈസ് ചാന്‍ സിലര്‍ വീണ്ടും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ പ്രതിനിധികള്‍ പല തവണ വി.സി.യെ കാണാന്‍ പോയെങ്കിലും കാണാനോ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ അദ്ദേഹം താല്‍പ്പര്യം കാട്ടിയില്ല. ഗവേഷണ രംഗത്തെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായപ്പോള്‍ വി.സി.ക്ക് നിവേദനം നല്‍കാന്‍ എത്തിയ ഞങ്ങളോട് യാതൊരു കാരണവുമില്ലാതെ ‘നിന്നെക്കൊക്കെ ആരാ ഇങ്ങോട്ട് കടത്തിവിട്ടത് ? നിന്നെയൊന്നും എനിക്ക് കാണേണ്ടതില്ല. ഇന്ത്യന്‍ പ്രസിഡന്റല്ല ഏത് പുല്ലന്‍ വന്നാലും എനിക്ക് കാണണ്ട’ എന്ന് തന്റെ പദവിക്ക് ചേരാത്ത വിധത്തില്‍ ആക്രോശിച്ച് കൊണ്ട് തന്റെ മുറിയുടെ പുറകില്‍ പോയി ഒളിച്ചിരുന്നു. തന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി എന്ന കള്ളക്കേസ് നല്‍കി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് ഞങ്ങള്‍ 6 ഗവേഷകരെ സസ്പെന്‍ ഡ് ചെയ്തു. അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കാതെ, അന്വേഷണം നടത്താതെ, ഞങ്ങളുടെ ഭാഗം കേള്‍ക്കാതെ വൈസ് ചാന്‍ സിലര്‍ ഞങ്ങളെ കാമ്പസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഞങ്ങളെ ഹോസ്റ്റലില്‍ നിന്നും വെക്കേറ്റ് ചെയ്യിപ്പിച്ചിട്ട് മുറികള്‍ അടച്ചുപൂട്ടി താക്കോല്‍ കാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ കൈവശം വച്ചിരിക്കുന്നു. ക്ലാസ് മുറികളും , ലൈബ്രറികളും, ലാബുകളും കാമ്പസിലെ മറ്റ് പൊതുഇടങ്ങളിലും വി.സി. ഞങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഞങ്ങളുടെ ഫെലോഷിപ്പുകള്‍ തടഞ്ഞുവെയ്ക്കാന്‍ ഫിനാന്‍ സ് ഓഫീസര്‍ക്ക് കത്ത് നല്‍കി. കാമ്പസിലെ സുരക്ഷാ വിഭാഗത്തെ കണക്കിലെടുക്കാതെ പോലീസിന് യഥേഷ്ടം കാമ്പസില്‍ കയറി ഇറങ്ങാനും എവിടെയും റെയിഡ് ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യാനും വി.സി.അനുവാദം കൊടുത്തു. സസ്പെന്‍ ഷനിലായ ഞങ്ങള്‍ നിരന്തരം കാമ്പസില്‍ വരാറുണ്ടെന്ന് എഴുതി നല്‍കാന്‍ വി.സി. സെക്യൂരിറ്റി ഓഫീസറെ നിര്‍ബന്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഗവേഷണ മാര്‍ഗനിര്‍ദ്ദേശകരോട് ഞങ്ങളെ തുടര്‍ന്ന് ഗൈഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് എഴുതി കൊടുക്കാന്‍ നിര്‍ബദ്ധിപ്പിക്കുന്നു. ഞങ്ങളുടെ രാഷ്ട്രീയ സമരങ്ങളെയും മുദ്രാവാക്യങ്ങളെയും ആശയപരമായി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയാത്ത വി.സി. അധികാരം ഉപയോഗിച്ച് വ്യക്തിപരമായി നേരിടുകയാണ്. സസ്പെന്‍ ഷന്‍ റദ്ദാക്കാനുള്ള സ്വയംഭരണാധികാരം സര്‍വകലാശാലയ്ക്കുണ്ടായിട്ടും വി.സി. മാനുഷികതയില്ലാതെ ഞങ്ങളുടെ ആവശ്യം നിരസിക്കുകയാണ് ചെയ്യുന്നത്.
കേരള സര്‍വകലാശാല വൈസ് ചാന്‍ സിലറായി ഡോ.പി.കെ.രാധാകൃഷ്ണന്‍ ചുമതലയേറ്റ ശേഷം അക്കാദമിക രംഗത്തെ പ്രശ്നങ്ങള്‍ നിരന്തരം കൂടി വരികയാണ്. ഇത് സംബന്ധിച്ച് യൂണിയനും എസ്.എഫ്.ഐ.യും നല്‍കിയ നിവേദനങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കാനോ പ്രശ്നങ്ങള്‍ പരിഹരിക്കുവാനോ വി.സി. ശ്രമിക്കുന്നില്ല. ആയിരക്കണക്കിന് ഗവേഷണ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ വി.സി. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത് കേരളയിലെ ഗവേഷണ രംഗത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
കേരള സര്‍വകലാശാലയില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഗവേഷണം നീളുന്നവര്‍ക്ക് അടയ്ക്കേണ്ട ഫീസ് അന്യായമായാണ് അധികൃതര്‍ ഉയരത്തിയത്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ ഗവേഷണം നീട്ടുന്നതിന് 600 രൂപ അടച്ചിരുന്ന സ്ഥാനത്ത് 1,70,000 രൂപയാണ് ഇപ്പോള്‍ അടയ്ക്കേണ്ടി വരുന്നത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നാണ് വി.സി.യും അദ്ദേഹത്തിന്റെ സ്തുതിപാഠകരും പറയുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ സര്‍വകലാശാല നിഷ്കര്‍ഷിക്കുന്ന കാലയളവിനുള്ളില്‍ തീസീസ് സമര്‍പ്പിക്കാന്‍ കഴിയാതെ വരാറുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളുടെ അഭാവവും സര്‍വകലാശാലയില്‍ വലിയ രീതിയില്‍ നിലനില്‍ക്കുകയാണ്. റിസള്‍ട്ട് കിട്ടുന്നതിലെ താമസവും സമയബന്ധിതമായി മാര്‍ഗനിര്‍ദ്ദേശികള്‍ ഗവേഷണ ഭാഗങ്ങള്‍ നോക്കി നല്‍കാത്തതും ഫെലോഷിപ്പുകള്‍ ലഭിക്കുന്നതിലെ നിരന്തര കാലതാമസവും ഗവേഷണം നീളുന്നതിന് കാരണമാണ്. ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കെ അഞ്ച് വര്‍ഷത്തില്‍ കൂടുന്ന ഗവേഷണത്തിന് ഇത്രയും ഭീമമായ തുക അടയ്ക്കേണ്ടി വരുന്നത് ഗവേഷകര്‍ക്ക് പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പ്രയാസകരമാണ്.
മനുഷ്യ സംബസിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടര വര്‍ഷമായി എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍ സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ വൈസ് ചാന്‍ സിലറുടെ കനിവിനായി കാത്തിരിക്കുന്നു. ക്ലിയറന്‍ സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് രജിസ്ട്രേഷന്‍ ഓര്‍ഡറുകള്‍ ലഭിക്കാതെയും കോഴ്സ് വര്‍ക്ക് പരീക്ഷാ ഫലം പ്രതീക്ഷിച്ചും ഫെലോഷിപ്പുകള്‍ ലഭിക്കാതെയും ബുദ്ധിമുട്ടുന്നത്. റിസര്‍ച്ച് വര്‍ക്കുകള്‍ ആരംഭിക്കുവാനും ഡേറ്റകള്‍ കളക്റ്റ് ചെയ്യുവാനും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വൈസ് ചാന്‍ സിലറുടെ മേശപ്പുറത്തിരിക്കുന്ന ഫയലില്‍ ഒപ്പിടാതെ ബോധപൂര്‍വ്വമായി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ വി.സി. സ്വീകരിക്കുന്നത് അക്കാദമിക സമൂഹത്തിനാകെ അപമാനകരമാണ്. അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗവേഷണ പ്രവര്‍ത്തനത്തിന്റെ ആദ്യ രണ്ടര വര്‍ഷം തന്റേതല്ലാത്ത കാരണത്താല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായിരിക്കുകയാണ്.
2016 UGC റഗുലേഷന്റെ പേരില്‍ വൈസ് ചാന്‍ സിലറുടെ അനാവശ്യ പിടിവാശിയും ഏകപക്ഷീയമായ നിലപാട് കാരണവും 250-ല്‍പ്പരം എം.ഫില്‍ സീറ്റുകളാണ് സര്‍വകലാശാലക്ക് ഈ അക്കാദമിക വര്‍ഷത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. എം.ഫില്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് അപേക്ഷിക്കുകയും തുടര്‍ന്ന് പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിറ്റില്‍ ഇടം പിടിച്ച വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് വൈസ് ചാന്‍ സലര്‍. നോട്ടിഫിക്കേഷന്‍ ഇറക്കിയതും പ്രവേശന പരീക്ഷ നടത്തിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും 2009 റഗുലേഷന്‍ പ്രകാരമാണ്. അഡ്മിഷനും 2009 റഗുലേഷന്‍ പ്രകാരം നടത്താമെന്നിരിക്കെയാണ് വി.സി. തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതു മൂലം നിരവധി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഒരു വിദ്യാര്‍ത്ഥിക്കു പോലും അഡ്മിഷന്‍ ലഭിക്കുകയില്ല. നിരവധി ഡിപ്പാര്‍ട്ട്മെന്റിലെ പത്തില്‍ കൂടുതലുണ്ടായിരുന്ന സീറ്റുകള്‍ ഒന്നോ രണ്ടോ ആയി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്തിത് ഗുരുതരമായ പ്രതിസന്ധിയാണ് സ്യഷ്ടിച്ചിരിക്കുന്നത്.
UGC 2009 റഗുലേഷന്റെ പേരില്‍ ഗവേഷകരെ വേട്ടയാടുകയാണ് വൈസ് ചാന്‍ സിലര്‍. 2009 UGC റഗുലേഷന്‍ യഥാസമയം നടപ്പിലാക്കാതെ 2016 ല്‍ മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയതു കാരണം ആയിരക്കണക്കിന് ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. 2009 മുതല്‍ ഗവേഷണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴോ രജിസ്ട്രേഷന്‍ നടത്തിയപ്പോഴോ ഡോക്റ്ററല്‍ കമ്മിറ്റി കൂടിയപ്പോഴേക്ക പ്രവേശന അനുവാദം നല്‍കിയ ഉത്തരവ് ഇറക്കിയപ്പോഴോ ഇതിനെപ്പറ്റി അധികൃതര്‍ മിണ്ടിയില്ല. വിരമിച്ച അധ്യാപകരുടെ കീഴില്‍ ഗവേഷണം നടത്ത വിദ്യാര്‍ത്ഥികളെയും ഒരദ്ധ്യാപകന്‍ െറ കൂടെ എട്ടില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികളെല്ലും പി.ജി. ഡിപ്പാര്‍ട്ട്മെന്റില്ലാത്ത കോളേജിലെയും വിദ്യാര്‍ത്ഥികളെയും അതാത് മാര്‍ഗനിര്‍ദ്ദേശകരുടെ കീഴില്‍ തീസീസ് സമര്‍പ്പിക്കാന്‍ അവസരം നല്‍കാതെ മാര്‍ഗനിര്‍ദ്ദേശിയുടെയോ വിദ്യാര്‍ത്ഥിയുടെയോ സമ്മതമില്ലാതെ മറ്റ് സ്ഥിര അധ്യാപകരുടെ കീഴില്‍ പുനര്‍വിന്യസിച്ചിരിക്കുകയാണ് സര്‍വകലാശാല. ഇത്തരം തീരുമാനത്തിലൂടെ ഒരൊറ്റ വിദ്യാര്‍ത്ഥിക്കു പോലും 4,5 വര്‍ഷത്തേക്ക് കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രമേശിക്കാനുള്ള സാധ്യതകള്‍ കൊട്ടിയടച്ചിരിക്കുകയാണ് വൈസ് ചാന്‍ സിലര്‍. ഒരുത്തരവിലൂടെ മുന്‍കാല പ്രാബല്യം നല്‍കിക്കൊണ്ട് റെഗുലേഷന്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ കാര്യമല്ല. നിലവില്‍ ഗവേഷണം നടത്തുന്നവര്‍ പ്രവേശനം നേടുമ്പോള്‍ ഈ റെഗുലേഷന്‍ സര്‍വകലാശാലയില്‍ നടപ്പാക്കിയിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് അവരവരുടെ ഗൈഡിനൊപ്പം ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യമുണ്ടാവണം. അതിനുള്ള അവസരം നല്‍കാതിരുന്നതിനാലാണ് ശക്തമായ സമരങ്ങളിലേയ്ക്കും നിയമപോരാട്ടത്തിലേയ്ക്കു ഞങ്ങള്‍ക്ക് പോകേണ്ടി വന്നത്. ഹൈക്കോടതിയെ സമീപിച്ച ഞങ്ങള്‍ക്ക് അനുകൂലമായും വി.സി ഇറക്കിയ അക്കാദമിക വിരുദ്ധ ഉത്തരവിനെതിരെയും ഹൈക്കോടതി സ്റ്റേ വന്നു കഴിഞ്ഞു. ഇനിയെങ്കിലും ഗവേഷകരെ പീഡിപ്പിക്കുന്ന നയം വൈസ് ചാന്‍ സിലര്‍ തിരുത്തണം.
2016 ജനുവരി സെഷനില്‍ Ph.D ക്ക് ഡോക്ടറല്‍ കമ്മിറ്റി കഴിഞ്ഞ 200-ല്‍ പ്പരം വിദ്യാര്‍ത്ഥികളാണ് 9 മാസക്കാലമായി ജോയിനിംങ്ങ് ലെറ്ററിനും രജിസ്ട്രേഷന്‍ ഓര്‍ഡറിനമായി കാത്തിരിക്കുന്നത്. ജൂലൈ സെഷനിലെ ഡോക്ടറല്‍ കമ്മിറ്റി വിളിക്കുവാന്‍ പോലും വി.സി. തയ്യാറാകുന്നില്ല. വി.സിയുടെ ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ വ്യക്തി വൈരാഗ്യത്തോടെ വൈസ് ചാന്‍ സിലര്‍ സസ്പെന്‍ റ് ചെയ്ത് ഒരു മാസമായിട്ടും തിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല.
വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കടന്നു കയറുകയും, വൈസ് ചാന്‍ സിലറുടെ ജനാധിപത്യവിരുദ്ധ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശത്രുക്കളായും ക്രിമിനലുകളായും മുദ്രകുത്തി വേട്ടയാടുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍ സിലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ . അദ്ദേഹത്തിന്റെ ഏകാധിപത്യ വാഴ്ചയ്ക്കും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ എസ്.എഫ്.ഐ കേരള സര്‍വകലാശാല കാമ്പസ് കമ്മിറ്റിയുടെയും ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്റെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
വി.സി. യുടെ കല്‍പ്പനകളെ വെല്ലുവിളിച്ച് സര്‍വകലാശാല സമൂഹം ഒന്നാകെ ഈ സമരത്തില്‍ ഞങ്ങളോടൊപ്പം നിവര്‍ന്നു നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ദ്രോഹിച്ചുകൊണ്ട് സര്‍വകലാശാല ഇനിയും ഭരിക്കാമെന്നാണ് മോഹമെങ്കില്‍ വൈസ് ചാന്‍ സിലറോട് സമരം പ്രഖ്യാപിക്കുക തന്നെയാണ് കാമ്പസ് സമൂഹത്തിനള്ള അവസാന പോം വഴി. ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സര്‍വകലാശാല കാമ്പത്തിലെ സമരം തുടരുക തന്നെചെയ്യും.