Dr Sreedevi P Aravind

ആ പോത്ത് എന്നെ ഞെട്ടിച്ചില്ല 

ഹോമോസാപ്പിയന്‍സ് എന്ന പോത്ത് ചിമ്പാന്‍സിയില്‍ നിന്ന് പരിവര്‍ത്തനം പ്രാപിച്ചവനത്രേ! പാലിയോലിത്തിക് മനുഷ്യനില്‍ ഹിംസ സ്വഭാവമായിരുന്നു. പിന്നീട് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് സമൂഹമായി ജിവിച്ചു തുടങ്ങിയപ്പോള്‍ മനുഷ്യന്‍ വയലന്‍സിനെ മൂക്കു കയറിട്ട് മെരുക്കിയെടുക്കാന്‍ ശ്രമം നടത്തിയതിനെയാണ് civilization എന്നു വിളിക്കുന്നത്.


Steven Pinker ന്റെ  The Better Angels of Our Nature: Why violence has Declined എന്ന പുസ്തകത്തില്‍, കാലങ്ങളായുള്ള മനുഷ്യന്റെ  ഓട്ടത്തിനിടയില്‍ എങ്ങിനെയാണ് ഹിംസ കുറഞ്ഞതെന്ന് പറയുന്നുണ്ട്. ഹിംസയുടെ ചരിത്രമാണ് മനുഷ്യ ചരിത്രം, വേട്ടയാടലും യുദ്ധങ്ങളും, കൂട്ടക്കൊലകളും നിറഞ്ഞത്. വയലന്‍സിന്റെ ചരിത്രപരമായ ഏറ്റക്കുറച്ചിലുകളുടെ ആകെത്തുകയാണ് മനുഷ്യ ചരിത്രം.


MV5BMGQ2ZWIzMjYtODlhZi00ZjA0LWFjMDEtMzNkMzBiOTRiYmY0XkEyXkFqcGdeQXVyMjkxNzQ1NDI@._V1_


Killer ape ആയിരുന്ന ആദിമ മനുഷ്യനിലേക്കുള്ള ആധുനിക മനുഷ്യന്റെ  തിരിച്ചു പോക്കായി സിനിമ വായിക്കാം. മനുഷ്യനുള്ളിലെ ഹിംസയുടെ പോത്താണ് കയറു പൊട്ടിച്ചത്. Premodial/prehistorical മനുഷ്യനായി കുന്തവും ആയുധങ്ങളും ഉപയോഗിച്ച് അവന്‍ കാട്ടില്‍ മൃഗത്തെ വേട്ടയാടി, മറ്റൊരു മൃഗമായി മാറുന്നു. പോത്ത് ഗ്രാമീണ ജീവിതത്തെ ഉഴുതുമറിച്ച് കാട്ടിലേക്കോടിയപ്പോള്‍ , ആദിമ മനുഷ്യനും മൃഗവുമായുള്ള സംഘട്ടനം പോലെ തോന്നും. കിണറ്റില്‍ വീണ പോത്തിനെ പുറത്തെടുക്കുന്ന ആള്‍ കൂട്ടം, മനുഷ്യന്റെ  പ്രകൃതിയ്ക്കു മേലുള്ള കീഴടക്കലിനെ ഓര്‍മ്മിപ്പിക്കുന്നു. തോക്കുമായി പോത്തിനെ ഉന്നം പിടിക്കുന്ന കുഞ്ഞച്ചന്‍, ‘ഇഷ്ടമാംസം മനുഷ്യന്റെ യാണ്’ എന്ന തമാശ പോലെ പറഞ്ഞ് കൂടെ ഉള്ളവനോട് പേടിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഭയന്നു പോയത് പ്രേക്ഷകനാണ്. താന്‍ മൂക്കുകയറിട്ട ആ പോത്തിനെ സ്ക്രീനില്‍ കണ്ടിട്ടാവണം അവനും വിറളി പിടിച്ചത്. കാണിയും ആള്‍ കൂട്ടത്തിനൊപ്പം വിറളിപ്പിടിച്ചോടുക തന്നെയാണ്. കുത്തിയത് പോത്തല്ല എന്നു തോന്നിയിട്ടും കുഞ്ഞച്ചനൊപ്പം കുത്തിയത് പോത്തു തന്നെ എന്ന് ഓരോ കാണിയും പറഞ്ഞു പോകുന്നു.


images (2)


എസ്.ഹരീഷിന്‍െറ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് നിര്‍മ്മിച്ചതാണ് ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലികെട്ട് എന്ന സിനിമ. മലയാള സിനിമ ചരിത്രം ഉറ്റുനോക്കുന്ന സിനിമയായാണ് ഇതിനെ മലയാളികള്‍ കാത്തിരുന്നെത്. കയറ് പൊട്ടിച്ചൊടി കാത്തിരിപ്പിന്റെ  പോത്ത്, തിയറ്റര്‍ നിറഞ്ഞു കവിഞ്ഞു. സിനിമയില്‍ പുതിയ പരീക്ഷണങ്ങളുമായാണ് പല്ലിശ്ശേരി തന്റെ  അമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഇ.മ.യൗ തുടങ്ങി സിനിമകളുമായെത്തിയത്. സിനിമാറ്റിക് അനുഭവത്തിന് തീപിടിപ്പിക്കുന്ന കാഴ്ചയൊരുക്കാന്‍ പ്രാപ്തമാണ് പല്ലിശ്ശേരിയുടെ സിനിമ. കിണറ്റില്‍ വീണ പോത്തിനെ പന്തവുമായി എത്തി നോക്കുന്ന മനുഷ്യ കൂട്ടങ്ങളുടെ വിഷാല്‍, രാത്രിയില്‍ പന്തവുമായി പോത്തിനെ തിരയുന്ന മനുഷ്യന്‍ തുടങ്ങി രാത്രിയുടെ കാഴ്ചക്ക് ഭാവം പകര്‍ന്നു കൊണ്ട് ശബ്ദ വിന്യാസവും ചേര്‍ത്ത്, രാത്രിയുടെ കാടനുഭവം തീക്ഷണമാവുന്നു. മിന്നാമിനുങ്ങുകള്‍ കാട്ടില്‍ നിറയുന്ന പോലെ കാഴ്ചകളാല്‍ മനോഹരമാകുന്നു സിനിമാ ദൃശ്യം.


download (2)


അങ്കമാലിയി ഡയറീസ് എന്ന സിനിമയില്‍ കുറേ മനുഷ്യന്‍ പന്നിക്കു പിറകേ ഓടിയപ്പോള്‍ , ഈ ഗ്രാമം പോത്തിനു പുറകെയാണ്. നാലുകാലിക്ക് പിറകെ രണ്ടു കാലില്‍ ഓടി ഹിംസാത്മകതയുടെ മനുഷ്യക്കോട്ട പണിതുയര്‍ന്നു. നദിയുടെ തീരത്ത് പന്തങ്ങളുടെ വെളിച്ചത്തില്‍ ഉയരുന്ന മനുഷ്യകൊട്ട ഭയപ്പെടുത്തുന്ന ദൃശ്യവിസ്മയം തന്നെ. Prehistorical man എന്ന കാട്ടു മൃഗത്തിലേക്കുള്ള മനുഷ്യ സംസ്കാരത്തിന്റെ  തിരിച്ചു പോക്ക് ഇന്നിന്റെ  വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് വായിക്കാതെ തരമില്ല. ജാതിയുടെയും മതത്തിന്റെയും, ഭക്ഷണത്തിത്തെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്ന ഫാസിസ്റ്റ് ഹിംസാത്മകതയുടെ പ്രതിഫലനം തന്നെയാണ് സിനിമ. ആശയ പരമായും, വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും ചലനങ്ങളും, മനസിനെ അലോസരപ്പെടുത്തുന്ന ശബ്ദ വിന്യാസത്തിലൂടെയും സിനിമ ഗംഭീരമാകുമ്പോള്‍ , കഥാപാത്രങ്ങള്‍ കാണികള്‍ക്ക് മുഖം തരാതെ, മനുഷ്യാവസ്ഥ പകര്‍ന്നു തരാതെ കടന്നു പോയി.


images (1)
Sexual jealousy യുടെ ഹിംസ സ്വഭാവം, സ്ത്രീയോടുള്ള വയലന്‍സും എല്ലാം ആ ആള്‍ ക്കൂട്ട ബഹളങ്ങില്‍ പെട്ടുപോയ പോലെ. പുരുഷന്റെ  sexual violence നു കീഴ്പെട്ടു പോകുന്ന നായിക, മലയാള സിനിമയിലെ സ്ഥിരം നായികമാരെ ഓര്‍മിപ്പിച്ചു. ആണത്തത്തിന്റെ  പൊതുമണ്ഡലത്തിലെ പകര്‍ന്നാട്ടത്തെ വെകിളി പിടിച്ച പോത്തായി കണ്ട സിനിമയുടെ രാഷ്ട്രീയം ഉയര്‍ന്നു നില്‍ക്കുമ്പോഴും, സിനിമയിലെ കഥാപാത്രങ്ങളില്‍ ക്രിത്രിമത്വം വന്ന പോലെ. ഒരു കഥപാത്രവും പൂര്‍ണതയിലെത്താത്ത പോലെ. അങ്കമാലി ഡയറീസിന്റെ  ഒരു sequential പോലെ ആഖ്യാനരീതി അനുഭവപ്പെട്ടു.


images
ഒരു പക്ഷേ trailer കണ്ട് expectation കൂടിയ ഒരു കാണിയുടെ ആത്മഗതം ഉച്ചത്തില്‍ ആയി പോയതാവാം. എങ്കിലും ജീ… ജി .. – എന്ന background score എന്നെ imagination ന്റെ  ഏതോ തലത്തില്‍ എത്തിച്ചിരുന്നു. ശവത്തില്‍ പൊതിഞ്ഞ ഈച്ചകളുടെ മൂളല്‍ പോലെ അത് കാതില്‍ മുഴങ്ങും എന്നൊക്കെ തോന്നിയിരുന്നു. Trailer കണ്ട feel സിനിമ കണ്ടപ്പോള്‍ ഉണ്ടായില്ല എന്നത് സത്യം തന്നെ. ആളുകളെ കൊണ്ട് ശബ്ദമുണ്ടാക്കിയും കൂകിച്ചും ശബ്ദത്തിന്റെ  വലിയ ഭാവപകര്‍ച്ചകള്‍ സിനിമ നല്‍കിയിട്ടുണ്ട്. രംഗനാഥ് രവിയുടെ ശബ്ദമിശ്രണം സിനിമക്ക് വലിയ മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്‍ തീര്‍ത്ത മനോഹരമായ വിഷ്യാലുകളാല്‍ സമ്പന്നമാണ് സിനിമയെങ്കിലും വിശ്രമില്ലാത്തെ ക്യാമറയുടെ ഓട്ടം കണ്ണും കാഴ്ചയും തളര്‍ത്തി. ചില കഥാപാത്രങ്ങള്‍ ക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്ന പോലെ.


ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് മാധ്യമങ്ങള്‍ രേഖപ്പെടുത്തി. Master of Chaos എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകര്‍ നല്‍കിയ വിശേഷണം. പക്ഷേ ഒരു ശരാശരി മലയാളിയുടെ സിനിമ ബോധത്തെ ഞെട്ടിച്ചു കളഞ്ഞില്ല ഈ പോത്ത്. എങ്കിലും, ആ പോത്ത് എന്നെയും കുത്തി കടന്നു പോയി.