Dr Divya Chandrashobha

കമ്മട്ടിപ്പാടം കടഞ്ഞു വെച്ചത്

മലയാളസിനിമ വീണ്ടും ഒരു ഗതിമാറ്റത്തിന്റെ പാതയിലാണ്. രാജീവ് രവി , സനല്‍കുമാര്‍ ശശിധരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുദേവന്‍, കെ ആര്‍ മനോജ്, മനോജ് കാന,സജിന്‍ ബാബു തുടങ്ങിയ യുവതലമുറയാണ് പുതിയ ദിശാബോധത്തിന്റെ വെളിച്ചമേന്തുവര്‍. രാജീവ് രവി ഒഴികെയുള്ളവരുടെ സിനിമകളുടെ സ്ഥാനം പക്ഷേ ജനപ്രിയസിനിമകളുടെ ചട്ടക്കൂടുകള്‍ക്ക് പുറത്താണ്. അവാര്‍ഡ് പടമെന്ന സാമാന്യബോധത്തില്‍ വ്യവഹരിക്കുവ. അതുകൊണ്ടു തന്നെ അഭിരുചിക്കിണങ്ങുന്ന സിനിമ നിര്‍മ്മിക്കുക എന്നത് ഇവരുടെ സാമ്പത്തിഭദ്രതയുടെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) അടിത്തറവരെ മാന്തുന്ന പ്രക്രിയയാണ്. ആ തിരിച്ചറിവിലാണ് രാജീവ് രവിയുടെ വേറിട്ട ' അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. സിനിമ ഒരു കലതന്നെയാണെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും എന്നാല്‍ അതിന്റെ സാമ്പത്തികസാധ്യതയെ ഉള്‍കൊണ്ടുമുള്ള ഒരു സമീപനം ആവിഷ്‌ക്കരിക്കുകയാണ് രാജീവ് രവി ചെയ്യന്നത്.


Cinema


തീര്‍ച്ചയായും ഇത് ആദ്യത്തെ ശ്രമമല്ല. 80 കളില്‍ ഭരതനും പത്മരാജനും കെ.ജി.ജോര്‍ജുമൊക്കെ പരീക്ഷിച്ചതാണിത്. പലപ്പോഴും വിജയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ മധ്യവര്‍ത്തി സിനിമകള്‍ എന്നു വിളിക്കപ്പെട്ട ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായി രാജീവിന്റെ സിനിമകളെ കാണാനാകില്ല. കാരണം, സ്ത്രീ, തൊഴിലാളി, ദളിത് വിരുദ്ധ നിലപാടും വ്യവസ്ഥാപിത സദാചാര, ലൈംഗിക ബോധ്യങ്ങളോട് സമരസപ്പെടുന്നതുമാണ് ഇവരുടെ സിനിമകള്‍ എന്ന് പിന്നീട് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. (കെ.ജി.ജോര്‍ജിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയുള്ള നിരീക്ഷണമാണ് ഇത്).


thumb


മലയാള ജനപ്രിയസിനിമ ഇന്നോളം പിന്തുടര്‍ന്ന പ്രതിലോമരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടുള്ള കലഹമാണ് രാജീവ് രവിയെ ഈ ധാരയില്‍നിന്നും വ്യത്യസ്തനാക്കുത്. രാജീവ് രവി പറയുന്നു : 'എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. അതുപറയാന്‍ ഈ സിസ്റ്റം ഉപയോഗിക്കണം. പുതിയ തലമുറയില്‍ ഫഹദ്, ദുല്‍ഖര്‍, നിവിന്‍ ഒക്കെ നല്ല നടന്‍മാരാണ്. എനിക്ക് ഒരു വിനായകനെയും ഒരു മണികണ്ഠനാചാരിയെയും സ്‌ക്രീനിലെത്തിക്കണമെങ്കില്‍ മാര്‍ക്കറ്റിന്റെ ചില നിയമങ്ങള്‍ പിന്തുടരേണ്ടിവരും.' മാര്‍ക്കറ്റിന് കീഴടങ്ങേണ്ടിവരും എന്നല്ല, ചില നിയമങ്ങള്‍ അനുസരിക്കണ്ടിവരും എന്നതാണ് നിലപാട്.


968full-jean-luc-godard


രാഷ്ട്രീയസിനിമ നിര്‍മ്മിക്കലല്ല, നമ്മള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് രാഷ്ട്രീയമുണ്ടാവുകയാണ് വേണ്ടതെന്ന് ഴാന്‍- ലക്- ഗൊദാര്‍ദിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നുണ്ട് രാജീവിന്റെ മറ്റ് സിനിമകളെപ്പോലെത്തന്നെ കമ്മട്ടിപ്പാടവും. കക്ഷിരാഷ്ട്രീയത്തിന്റെ പരിധികള്‍ക്കുള്ളിലാണ് മലയാളസിനിമയുടെ രാഷ്ട്രീയബോധം തളയ്ക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളസിനിമയ്ക്ക് രാഷ്ട്രീയസിനിമകള്‍ എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ, രാഷ്ട്രീയപ്രവര്‍ത്തകരെ വിശിഷ്യാ ഇടതുപക്ഷത്തെ വലിയ വായില്‍ അധിക്ഷേപിക്കലാണ്.


getimage


രാജീവിന്റെ സിനിമകളെ രാഷ്ട്രീയസിനിമ എന്നു വിശേഷിപ്പിക്കരുത് അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോട് പക്ഷംചേരുന്നതുകൊണ്ടല്ല. മറിച്ച് താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ / രാജ്യത്തിന്റെ ഭരണകൂടം നടപ്പിലാക്കുന്ന സാമ്പത്തികനയങ്ങള്‍മൂലം വ്യവസ്ഥാപിതവും, സങ്കുചിതവും, സവര്‍ണവുമായ കാഴ്ച്ചപ്പാടുകള്‍മൂലം സ്വന്തം മണ്ണില്‍നിന്നും പറിച്ചെറിയപ്പെട്ട് നിത്യദാരിദ്രത്തിലേക്കും ദുരിതങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടപ്പെട്ട ഒരു ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചു എന്നതുകൊണ്ടാണ്. ഭൂമാഫിയ വിഴുങ്ങുന്ന കമ്മട്ടിപ്പാടങ്ങളുടെയും, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ ഭീഷണിപ്പെടുത്താനും കൊല്ലാനും ഇവര്‍ ഉപയോഗിക്കു കറുത്തവരും ദളിതരുമായ 'ഗുണ്ടകളുടെ' / കൊട്ടേഷന്‍ സംഘങ്ങളുടെ ജീവചരിത്രമാണ് ഈ സിനിമ. പഴയ കൊച്ചിയില്‍ നിന്നും പുതിയ കൊച്ചിയിലേക്കുള്ള പരിണാമത്തിന്റെ ചരിത്രമാണ്. ആ പരിണാമത്തെ കുറിച്ചുള്ള സാമ്പ്രദായിക/ അക്കാദമിക്ക് ചരിത്രത്തില്‍നിന്നും പുറത്തക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ ചരിത്രമാണ്.


13346580_10154304251367502_8054203342150036404_n


വിശാലമായ കൃഷിയിടവും, കുളങ്ങളും, പുഴകളും, എല്ലാ മനുഷ്യ-മനുഷ്യേതര ജീവജാലങ്ങള്‍ക്കും തലചായ്ക്കാന്‍ ഇടവുമുണ്ടായിരുന്ന കമ്മട്ടിപ്പാടത്തിലേക്കാണ് കൃഷ്ണനും കുടുംബവും എത്തിച്ചേരുന്നത്. ജി.പി.രാമചന്ദ്രന്‍ നിരീക്ഷിക്കുന്നതുപോലെ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്കല്ല, മറിച്ച് നഗരത്തില്‍നിന്നും ഗ്രാമത്തിലേക്കാണ് ആ വരവ്. എന്തിനാണ് ആ വരവ് എന്ന് സിനിമ വ്യക്തമാക്കുന്നില്ല. എന്തിനായാലും കൃഷിയും മീന്‍പിടിക്കലും മേലാളരോടുള്ള ചെറുത്തുനില്‍പ്പുകളും കമ്മട്ടിക്കൊളത്തില്‍നിന്നുള്ള ദൈവപ്പുറപ്പാടുകളുടെയുമൊക്കെയുള്ള സാസ്‌കാരികസ്വത്വം പേറി ജീവിക്കുന്ന കറുത്തവരും ദളിതരുമായ മനുഷ്യരുടെ ഇടയിലേക്കാണ് ആ വരവുണ്ടായത്. കൃഷ്ണന്‍ അവരോടൊപ്പം ചേരുകയായിരുന്നു . ഗംഗയും അനിയും ബാലന്‍ ചേട്ടനുമൊക്കെ അവന്റെ പ്രിയപ്പെ'വര്‍ ആകുന്നു. കേറികിടക്കാന്‍ ഒരു പുരയിടവും നിത്യവൃത്തിക്കായി മണ്ണും (കൃഷിയും) ഉണ്ടായിരുന്ന അവരില്‍നിന്നും അവരുടെ കിടപ്പാടവും ഭൂമിയും തട്ടിപ്പറിച്ചെടുത്ത് അവരെ അക്രമികള്‍ / കൊട്ടേഷന്‍ സംഘങ്ങള്‍ ആക്കുകയും ചെയ്ത് ദാരിദ്രവും വൃത്തിഹീനത്വവും വിളിച്ചോതുന്ന ചേരികളിലേക്ക് ആട്ടിപ്പായിപ്പിക്കപ്പെടുന്നത് കാണിക്കുന്നു എന്നതല്ല സിനിമയുടെ പ്രാധാന്യം , മറിച്ച് അതിനായി ആട്ടിപ്പായിക്കുവര്‍/ കുത്തകമുതലാളിമാര്‍ ഇവരെത്തന്നെ ദളിതരെത്തന്നെ ആയുധമാക്കുന്നു എന്ന് പറയുന്നിടത്താണ്. സുരേന്ദ്രനാശാന്‍ എന്ന കുഞ്ഞുമുതലാളിയുടെ കൂലിത്തല്ലുകാരില്‍ നിന്നും സുരേന്ദ്രനാശാന്‍ എന്ന വല്യമുതലാളിയുടെ കൊട്ടേഷന്‍ സംഘത്തിലേക്കുള്ള പരിണാമമാണ് ബാലന്റെയും ഗംഗയുടേയും കൃഷ്ണന്റെയും മറ്റ് സംഘാംഗങ്ങളുടെയും ജീവിതം. ആശാനുവേണ്ടി ഭീഷണിപ്പെടുത്തിയും എതിര്‍ക്കുന്നവരെ കൊന്നുതള്ളിയും പാവങ്ങളെ കുടിയിറക്കുമ്പോള്‍ തങ്ങളുടെ കുടുംബവും മണ്ണും ഇങ്ങനെ ചിതറിത്തെറിക്കപ്പെട്ടതാണെ യാഥാര്‍ത്ഥ്യം അവര്‍ അറിയുന്നില്ല. ആ യാഥാര്‍ത്ഥ്യം ആദ്യം ഉണ്ടാകുന്നത് ബാലനാണ്. അത് ആശാന്‍ പെട്ടെന്നു തന്നെ മനസ്സിലാക്കുകയും ബാലന്‍ ഇല്ലാതാക്കപ്പെടുകുയും ചെയ്യുന്നു. ബാലന്റെ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ലോറി ഇടിപ്പിച്ചാണ് അയാളെ കൊല്ലുന്നത്. സര്‍ക്കാരിന്റെ നിയമസംവിധാനങ്ങളിലൊന്നും തന്നെ ബാലന്റെ മരണം രേഖപ്പെടുത്തപ്പെടുന്നില്ല. അങ്ങനെ ഒരാള്‍ ജീവിച്ചിരുതായിപോലും രേഖകളില്ല. കൂട്ടുകാരുടേയും കുടുംബക്കാരുടേയും ഓര്‍മ്മകളില്‍ മാത്രം ബാലന്‍ പിന്നീട് ജീവിക്കുന്നു . ഗംഗയും അവസാനം ഇങ്ങനെ അപ്രത്യക്ഷമാകുന്നു. മുംബൈയില്‍ വേറെ ജോലിത്തേടിപ്പോയ കൃഷ്ണന്റെ അന്വേഷണങ്ങളിലാണ് ഗംഗയ്ക്ക് എന്തുപറ്റിയതാണെന്ന് വെളിവാകുന്നത്. ഈ കൊലപാതകങ്ങള്‍ ഒുന്നും തന്നെ ഒരു ഭരണകൂടത്തെയും അസ്വസ്ഥമാക്കുന്നില്ല. ഉപയോഗിക്കാവുന്നിടത്തോളം ഉപയോഗിച്ച് ആവശ്യം കഴിയുമ്പോള്‍ കൊന്നുതള്ളുകയും ചെയ്യുന്ന ഭൂമാഫിയകളുടെ (എല്ലാതരം മാഫിയകള്‍ക്കും ബാധകം) ബീഭത്സമായ മുഖം സിനിമ അനാവരണം ചെയ്യുന്നു .


download


ഗംഗയെ രക്ഷിക്കാന്‍ പോലീസുകാരനെ കൊന്നതിന്റെ ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനായ കൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ വിശാലമായ കമ്മട്ടിപ്പാടത്തെ കൃഷിയിടങ്ങളെ വെട്ടിമുറിച്ച് പ്ലോട്ടുകളാക്കി അതിലിനിടയിലൂടെ ഒരു ഇടുങ്ങിയ വഴിയിലൂടെ ബൈക്കോടിച്ചുവരുന്ന രംഗം കാണികളില്‍ നടുക്കമുണര്‍ത്തുന്ന ഒന്നാണ്. ആ പ്ലോട്ടുകളില്‍ എല്ലാം കൃഷിക്കുപകരം ഭീമാകാരമായ കോൺക്രീറ്റ് കെട്ടിടങ്ങള്‍ വരികയും അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകര്‍ഷണീയത ചോർത്തുന്ന രീതിയില്‍ ഗംഗയുടെയും കൃഷ്ണന്റെയും ബാലന്റെയുമൊക്കെ ചേരികള്‍നില്‍ക്കുന്നു.


slum_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0


ചേരികളും ചേരിനിവാസികളും സിനിമയ്ക്ക് പ്രേമയമായിട്ടുണ്ട്. എന്നാല്‍ ചേരികള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്നത് സിനിമയുടെ വിഷയമാകുന്നത് കമ്മട്ടിപ്പാടത്തിലൂടയാണ്. മുതലാളിത്തവികസനനയത്തെയാണ് അത് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അത് തീര്‍ത്തും ശരിയാണ് താനും. പ്രകൃതിയെയും പരിസ്ഥിതിയെയും വിഭവസ്രോതസ്സുകള്‍ മാത്രമായി കാണുന്ന വികസനവാദയുക്തിയാണ് മുതലാളിത്തത്തിന്റെത്. ഒരു സാമൂഹിക വ്യവസ്ഥയെന്ന നിലയില്‍ മുതലാളിത്തം നിലനില്‍ക്കാന്‍ അര്‍ഹമല്ല എന്നതിന്, ഒരു പക്ഷേ ചരിത്രം അവശേഷിപ്പിച്ച ഏറ്റവും വലിയ തെളിവും പരിസ്ഥിതി നാശത്തിന്റെതായിത്തീര്‍ന്നിട്ടുണ്ട്. മുതലാളിത്തകൃഷി തൊഴിലാളിയെ എന്ന പോലെ എല്ലാ വിഭാഗങ്ങളുടെയും സ്രോതസ്സായ പ്രകൃതിയെയും അടിത്തറ തകർക്കുന്നു എന്ന് മാര്‍ക്‌സ് പറയുന്നുണ്ട് ( ഉദ്ദാ. സുനില്‍.പി,64 ). വികസനം, നഗരവല്‍ക്കരണം, നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം, വ്യവസായം തുടങ്ങിയ ആവശ്യങ്ങള്‍ നിരത്തി കുടിയൊഴിപ്പിക്കപ്പെട്ട ജനതയാണ് ചേരികളില്‍ ജീവിക്കുന്നത്. അല്ലെങ്കില്‍ അലഞ്ഞുതിരിഞ്ഞ് അവര്‍ എത്തിച്ചേരു ഇടങ്ങളാണ പിന്നീട് ചേരികളായി മാറിയത്.


Capitalism


ക്ലാസ്സിക്കല്‍ മുതലാളിത്തത്തിന്റെ ഘ'ത്തില്‍ത്തന്നെ അമേരിക്കയിലും യൂറോപ്പിലും ചേരികള്‍ രൂപം കൊണ്ടിരുന്നു . 19 ഉം 20 ഉം നൂറ്റാണ്ടുകളായതോടെ വികസിതം എന്നോ അവികസിതമൊേന്നോ വ്യത്യാസമില്ലാതെ ചേരികള്‍ രൂപംകൊണ്ട് വളര്‍ന്നു . ലോക നഗര ജനസംഖ്യയുടെ 30 ശതമാനവും ജീവിക്കുന്നത് ചേരികളിലാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യയില്‍പോലും ഒരു ശരാശരി മൂന്നിലൊരുഭാഗം ജനങ്ങളും ജീവിക്കുന്നത് ചേരികളിലാണ്. യു എന്‍ ഹാബിറ്റാറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വികസിതനരഗങ്ങളിലെ ഏതാണ്ട് 30 ശതമാനവും അതായത് 863 ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്നത് ചേരികളിലാണ്. (8,പി.പി. സത്യന്‍,2016). ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ മൂന്ന് ദശകങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. (ചിന്ത വാരിക,99). സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ മൂന്ന് ദശകങ്ങളില്‍ ( 1950 കളിലെയും 1960കളിലെയും 1970കളിലെയും കണക്കുകള്‍, 1961 ലും 1981ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്) ഏകദേശം 103.6 ലക്ഷം ഹെക്ടര്‍ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി തിരിച്ചുവിടപ്പെട്ടു എന്ന കാര്യം ശ്രദ്ധേയമാണ്. (ചിന്ത വാരിക,99). 2001 ലെ സെന്‍സസ് അനുസരിച്ച് 1.85 ലക്ഷം ചേരിനിവാസികള്‍ ഡല്‍ഹിയില്‍ത്തന്നെയുണ്ട്. ഇത് 2.15 ദശലക്ഷം ആയി ഉയര്‍ന്നിരിക്കുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് 65 ദശലക്ഷം ജനങ്ങാണ് ഇന്ത്യയിലെ ചേരികളില്‍ താമസിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ദളിതരാണ്. ഇന്ത്യയിലെ 5 ചേരികളിലൊന്ന് ദളിത് ജനവിഭാഗങ്ങളുടേതാണ്. നൂറ്റാണ്ടുകളായി ജാതീയമായി അടിച്ചമര്‍ത്തപ്പെ' ദളിതരില്‍ വലിയൊരു വിഭാഗം ഭൂരഹിതരാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് മുംബെയില്‍ ഉയര്‍ന്നു വന്ന വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് 10ലത്ക്ഷത്തിലധികം ആളുകള്‍ താമസിക്കു ധാരാവി നിലവില്‍വന്നത്. നഗരപ്രാന്തങ്ങളിലും മറ്റുമായി മൊത്തം 411 ചേരികളാണ് കൊച്ചിയിലുള്ളത്. തിരുവനന്തപുരത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 211 ചേരികളുണ്ട്. ആഗോളവല്‍ക്കരണവും നവഉദാരവല്‍ക്കരണവും ആണ് ഇന്ന് ചേരികളെ നിത്യദാരിദ്രത്തിന്റെയും പീഢനങ്ങളുടെയും നരകലോകത്തിലേക്ക് തള്ളിവിട്ടത്. ലോകബാങ്കും അന്താരാഷ്ട്രനാണയനിധിയും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും പിന്തുടര്‍ന്നു വന്ന സാമ്പത്തികഉദാരവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചേരിനിവാസികളുടെ ജീവിതത്തെ ഏറ്റവും വഷളാക്കുകയായിരുന്നു . ഈ യാഥാര്‍ത്ഥ്യങ്ങളെക്കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് കമ്മട്ടിപ്പാടം എന്ന സിനിമയുടെ രാഷ്ട്രീയപ്രതിബദ്ധത വ്യക്തമാകുക.


images


കൊട്ടേഷന്‍ സംഘങ്ങളെ അക്രമത്തിന്റെ മൂര്‍ത്തീമത്ഭാവങ്ങളായാണ് സിനിമ ഇത്രയും കാലം ചിത്രീകരിച്ചത്. എന്നാല്‍ അവരുടെ വ്യക്തിപരമായ ജീവിതങ്ങളിലേക്കും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്കും ജാതിപരമായും സാമ്പത്തികപരവുമായ അധസ്ഥിതാവസ്ഥ അവരുടെ പ്രണയം, ലൈംഗികത, കുടുംബം എന്നിവയെയെല്ലാം എങ്ങനെ പ്രശ്‌നഭരിതമാകുന്നു എന്നതെല്ലാം രാജീവ് ഹൃദയസ്പര്‍ശിയായി പറഞ്ഞുവെക്കുന്നു.


ദളിരുടേയും കറുത്തവരുടേയും പകര്‍നാട്ടമായി സിനിമ മാറുന്നുണ്ട്. എങ്കിലും നാളിതുവരെ മലയാളസിനിമ പിന്തുടര്‍ന്ന ദളിത്, സ്ത്രീ പ്രതിനിധാനങ്ങളില്‍നിന്നും കമ്മട്ടിപ്പാടം എത്രമാത്രം വ്യത്യസ്തമാകുന്നുണ്ട് എന്ന് കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടിയിരിക്കുന്നു . വിമര്‍ശനവിധേയമാക്കേണ്ടിവരുന്നു. തീര്‍ച്ചയായും രാജീവ് രവി എന്ന സംവിധായകന്റെ സിനിമകള്‍ ഇത്തരം സൂക്ഷ്മമായ വിശകലനവും വിമര്‍ശനവും അര്‍ഹിക്കുന്നുണ്ട്.