K G Suraj

സഫ്ദര്‍ ഹാഷ്മിയെ ഓര്‍ക്കുമ്പോള്‍

ആത്മപ്രകാനത്തിന്റേയും ആശയ സംവാദനത്തിന്റേയും എക്കാലത്തെയും ശക്തിമത്തായ മാധ്യമങ്ങളിലൊന്നാണ് നാടകങ്ങള്‍. വാഴ്ത്തുപാട്ടുകളുടേയും കെട്ടുകാഴ്‌ച്ചകളുടേയും ആകെത്തുകയായിരുന്ന നാടക സങ്കല്‍ പ്പനങ്ങളെ രൂപ – ഭാവാദികളിലും ഘടനയിലും അടിമുടി മാറ്റിമറിച്ച് ആടയാഭരണങ്ങളഴിപ്പിയ്ക്കുന്നതില്‍ രാഷ്ട്രീയ ഇന്ത്യന്‍ നാടക വേദിയ്ക്കുള്ള പങ്ക് നിസ്സാരമല്ല. രംഗ സജ്ജീകരണം അവതരണം തുടങ്ങി സമസ്ത തലങ്ങളിലും യാഥാസ്‌ഥിതികതയെ കുടഞ്ഞെറിഞ്ഞ് അത് പരീക്ഷണങ്ങള്‍ സംഘടിപ്പിയ്ക്കുകയും നിരന്തരം നവീകരണത്തിനു വിധേയമാകുകയും ചെയ്തു.കല ജനതയുടെ അവകാശമാണ്. അത് ഇടനിലകളില്ലാതെ സാധ്യമാകുന്നു എന്നുറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയ നാടക വേദിയെ തെരുവിലേയ്ക്ക് പറിച്ചു നടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളില്‍ തുടങ്ങിയ നിലകളില്‍ ലബ്ധപ്രതിഷ്ഠനായ സര്‍ ഗ്ഗധനനാണ് സഫ്ദര്‍ ഹഷ്മി. ജന നാട്യ മഞ്ച് (People’s Theatre Front), Indian People’s Theatre Association (IPTA) തുടങ്ങിയ പുരോഗമന പക്ഷത്തുറച്ചു നില്‍ ക്കുന്ന നാടക പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ ട്ടി ഓഫ് ഇന്ത്യ (മാര്‍ ക്സിസ്റ്റ്) അംഗമായിരുന്നു . പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടത്തിയ വഞ്ചനാപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് ഹഷ്മി സംവിധാനം നിര്‍വ്വഹിച്ച തെരുവുനാടകം Kursi, Kursi, Kursi (Chair, Chair, Chair) വ്യാപമാകമായി ചര്‍ ച്ച ചെയ്യപ്പെട്ടു.തെരുവുനാടകാവാതരണമടക്കം അസാധ്യമാക്കിയ രാഷ്ട്രീയാടിയന്തിരാവസ്ഥ (1975-1977) അവസാനിച്ചതോടെ ജനം നാടകസംഘം സജീവമായി ഇടപെടല്‍ പുനരാരംഭിച്ചു. ദില്ലിയിലെ ഗാസിയാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പു വേളയില്‍ അവതരിപ്പിയ്ക്കപ്പെട്ട Halla Bol (Attack!) എന്ന നാടകം ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിനെ വല്ലാതെ വിളറി പിടിപ്പിച്ചു. അവതരണത്തിനിടെ പാഞ്ഞെത്തിയ ഐ എന്‍ സി ഗുണ്ടാ സംഘം നാടകസംഘത്തെ അപ്പാടെ ആക്രമിയ്ക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ ഹഷ്മി തൊട്ടടുത്ത ദിവസം മരണപ്പെട്ടു. അതിനു രണ്ടുദിവസത്തിനപ്പുറം ഭര്‍ ത്താവിന്റെ മരണം ഏല്‍ പ്പിച്ച ആഘാതങ്ങള്‍ അടക്കിപ്പിടിച്ച് അദ്ദേഹത്തിന്റെ ഭാര്യ Moloyshree Hashmi, നാടകസംഘം ആക്രമിയ്ക്കപ്പെട്ട അതേ വേദിയില്‍ ജനം നാടക സംഘത്തോടൊപ്പം നാടകാവതരണം പൂര്‍ ത്തീകരിച്ച് ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ കൊടിക്കൂറ ഉയര്‍ ത്തിപ്പിടിയ്ക്കുകയായിരുന്നു.സ്വതന്ത്രവും നിര്‍ഭയവുമായ ആത്മാവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സന്ധിബന്ധങ്ങള്‍ക്കുമേല്‍ മത വര്‍ ഗ്ഗീയതയും ഭരണകൂടവും തോളോടുതോള്‍ ചേര്‍ ന്ന് സ്റ്റീം റോളര്‍ പ്രയോഗം നടത്തുന്ന ഇന്ത്യന്‍ സമകാലീനതയില്‍ സഫ്ദര്‍ ഹാഷ്മി ഉയര്‍ ത്തിപ്പിടിച്ച മതനിരപേക്ഷതയുടേയും അവസരസമത്വത്തിന്റെയും സമുജ്വലമായ ആശയ പ്രപഞ്ചത്തിന് സവിശേഷമാംവിധം പ്രസക്തി വര്‍ ദ്ധിയ്ക്കുകയാണ്. ആര്‍ . എസ്. എസിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാപാര്‍ ട്ടി തങ്ങളുടെ ഹൈന്ദവ ഫാസിസം നടപ്പിലാക്കുന്നതിനായി ചങ്ങാത്ത മുതലാളിത്തവുമായി കൂട്ടുചേര്‍ ന്ന് പാര്‍ശ്വവത്കൃത ജനസമൂഹത്തെ നിര്‍ദ്ദാക്ഷ്യണ്യം അരുംകൊല കൊലചെയ്യുകയാണ്. അതിനാക്കം കൂട്ടുന്നതിനായി അമേരിക്കന്‍ സാമ്രാജ്വത്വത്തിന് രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വെയ്ക്കുന്നു. കല , സാഹിത്യം, സിനിമ തുടങ്ങി സമസ്ത മേഖലകളെയും കാവിവത്ക്കരിച്ച് ചരിത്രത്തെ നുണകളുടെ ഭൂപടമാക്കി മാറ്റുന്നു. വിയോജിയ്ക്കുന്നവരെ വെടിയുണ്ടകളാല്‍ എന്നെന്നേയ്ക്കുമുറക്കുന്നു.ജനജീവിതം ദുസ്സഹമാക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനും നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കും എതിരായ വിട്ടുവീഴ്ച്ചകളില്ലാത്ത പോരാട്ടങ്ങള്‍ക്ക് നാടക പ്രസ്ഥാനത്തെ അടക്കം കൂടുതല്‍ അര്‍ ത്ഥവത്തായ നിലകളില്‍ സജ്ജമാക്കേണ്ടതുണ്ട്. അതിന് മൂര്‍ ത്തമായ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെ സാംസ്കാരികമായി അഭിവാദനം ചെയ്യേണ്ടതുണ്ട്. അതിന് സഫ്ദര്‍ ഹാഷ്മിയടക്കമുള്ള പ്രതിഭാധനര്‍ കരുപ്പിടിപ്പിച്ച തെരുവുനാടകങ്ങളുടെ അപാരമായ സാധ്യതകളെ ശക്തിപ്പെടുത്തി പ്രതിരോധങ്ങളെ / അതിജീവനങ്ങളെ ഊര്‍ ജ്ജസ്വലമാക്കേണ്ടതുണ്ട്. കലയുടെ വിമോചനദൗത്യത്തെ ദുര്‍ ബലപ്പെടുത്തുന്നവര്‍ പ്രച്ഛന്നവേഷധാരികളായി പുരോഗമന മുഖം വിലാസപ്പെടുത്തി അരാഷ്ട്രീയവാദത്തെ ആഘോഷമാക്കുന്ന സമകാലീനതയില്‍ സഫ്ദര്‍ ഹാഷ്മി തെരുവിന്റെ മുഖവും മനസ്സും സ്വപ്നവുമാണ്. അദ്ദേഹം മുന്നോട്ടുവെച്ച സമതയ്ക്കായുള്ള സാംസ്കാരിക പദ്ധതികളെ ഏകമനസ്സോടെ പ്രാവര്‍ ത്തികമാക്കാം.