കലാലയങ്ങള്‍ മോര്ച്ചറികളല്ല
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം കേരള സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റവുമാണ്. നമ്മുടെ രാജ്യത്ത് സംഘടിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശം ഭരണഘടാപരമാണ്. ഭരണഘടയുടെ 19-ാം അനുഛേദം അത് ഉറപ്പുതരുന്നതുമാണ്.
ഭരണഘടനാപരമായ അവകാശത്തിലുള്ള കടന്നുകയറ്റമാണ് ഇവിടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും 18 വയസ്സിനു മുകളില്‍ പ്രായപൂര്‍ത്തി വോട്ടവകാശമുള്ള പൌരന്മാരാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ പറയുന്നത്. പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് തലം വരെ ഇന്ത്യ ആരു ഭരിക്കണമെന്ന വിശാലമായ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന വിദ്യാര്‍ത്ഥികളോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പറയുന്നത് ചരിത്ര ബോധമില്ലായ്മയാണ്.
രക്തസാക്ഷികള്‍ അനശ്വരന്മാര്
കലാലയങ്ങള്‍ മോര്ച്ചറികളല്ല. വര്ത്തമാകാലത്തിന്റെ ജീവിക്കുന്ന പരിഛേദങ്ങളാണവ. ലോകത്ത് ഏത് കോണുകളില്‍ നടക്കുന്ന സാമൂഹ്യപ്രശ്ങ്ങളില് ഏറ്റവും ആദ്യത്തെ പ്രതിഷേധം ഉയരുന്നത് കലാലയങ്ങളിലാണ്. വിദ്യാര്‍ത്ഥികള്‍ മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ്. ലോകത്ത് എല്ലായിടത്തും നടന്ന വിപ്ളവങ്ങളിലും സാമൂഹ്യമാറ്റങ്ങളിലും വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ അവഗണിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ വേലിയേറ്റങ്ങളില്‍ ഇരമ്പികയറിക്കൊണ്ടാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിക്കാന്‍ തുടങ്ങിയത്. അടിയന്തിരവസ്ഥയുടെ കറുത്ത നാളുകളില്‍ "അടിയന്തിരാവസ്ഥ അറബികടലില്‍'' എന്ന് വിളിച്ചു പറയാന്‍ ആര്‍ജവം കാട്ടിയത് വിദ്യാര്‍ത്ഥികളാണ്.
കോഴിക്കോട് ആര് ഇ സിയിലെ രാജനും മണ്ണാര്‍ക്കാട് എം ഇ എസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുഹമ്മദ് മുസ്തഫയും രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത് അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ചതിനാലാണ്. ദക്ഷിണാഫ്രിക്കന്‍ വിമോചന സമരകാലത്ത് ദീര്‍ഘകാലം തടവില്‍ പാര്‍പ്പിച്ച സമരനായകന് നെല്‍സണ്‍ മണ്ടേലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരളത്തില്‍ നിന്നുള്ള കലാലയങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത് ലോകത്ത് ഏതു കോണുകളിലും നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്തരഹിതമായ പ്രവര്ത്തങ്ങള്ക്കെതിരാണ് തങ്ങളെന്ന നിലപാട് ഈ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണ്.
ഓറഞ്ച് ഏജന്റ്
വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്നാം പാടങ്ങളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മാരകമായ ഓറഞ്ച് ഏജന്റ് എന്ന പേരുള്ള വിഷബോംബ് ഉപയോഗിച്ച് ബന്ധപ്പെട്ട ജനതയെ കൊന്നൊടുക്കിയപ്പോള്‍ "ഞങ്ങള്‍ പൊരുതുന്ന വിയറ്റ്നാമിനൊപ്പമാണെന്ന് '' പ്രഖ്യാപിച്ചത് ലോകത്തിലെ എല്ലാ കോണുകളിലുമുള്ള വിദ്യാര്‍ത്ഥികളാണ്. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് മനുഷ്യത്വരഹിതമായി തൂക്കിലേറ്റപ്പെട്ടപ്പോള്‍ ഒരു പക്ഷേ ലോകത്ത് ആദ്യത്തെ തന്നെ പ്രതിഷേധ പ്രകടനം നടന്നത് തിരുവനന്തപുരത്ത് എസ് എഫ് ഐയുടെ തൃേത്വത്തിലായിരുന്നു. ഇങ്ങനെ ചരിത്രത്തിലൂടനീളം കാണാനാകുന്നത് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യത്വരഹിതമായ പ്രവര്ത്തങ്ങള്ക്കെതിരായി ഏറ്റവും ആദ്യം പ്രതിഷേധിമുയര്ത്തിയത് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളുമാണെന്നതാണ്.
വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരായി ഉജ്ജ്വലമായ പ്രതിഷേധമുയര്ത്തികൊണ്ടുവന്നത് എസ് എഫ് ഐ ആണെന്ന് നിസംശയം പറയാന്‍ കഴിയും. കേരളത്തില്‍ പാവപ്പെട്ടവന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന സമയത്ത് സമാതകളില്ലാത്ത പ്രതിഷേധത്തിനു നേത്രുത്വം നല്കി ക്രൂരമായ ഭരണകൂടവേട്ട ഏറ്റുവാങ്ങിയത് എസ് എഫ് ഐ ആയിരുന്നു. വിദ്യാര്‍ത്ഥി സംഘടാ പ്രവര്‍ത്തനം നിരോധിക്കുന്നതിലൂടെ ഇത് പോലുള്ള പ്രതിഷേധത്തെ തടയാന്‍ കഴിയും എന്നാണ് യു ഡി എഫ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. പടിപടിയായി കേരളീയ കലാലയങ്ങള്‍ അരാഷ്ട്രീയവത്കരിച്ചുകൊണ്ട് വിദ്യാഭ്യാസ കച്ചവടം യഥേഷ്ടം നടത്താാണ് യു ഡി എഫ് സര്‍ക്കാര്‍ ഇത് വഴി ശ്രമിക്കുന്നത്. യു ഡി എഫ് അധികാരത്തില്‍ വരുന്ന ഘട്ടങ്ങളിലെല്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. 2001 - 06 കാലയളവിലെ യു ഡി എഫ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിനു പിന്മാറേണ്ടി വന്നത്.
മതനിരപേക്ഷം റാഗിംഗ് വിമുക്തം
സ്വയം ഭരണ കോളേജുകള്‍ എന്ന പുതിയ പേരില്‍ കേരളീയ കലാലയങ്ങളെ അരാഷ്ട്രീയവത്കരിക്കാാണ് സര്‍ക്കാരിന്റെ പുതിയ ശ്രമം. കേരളീയ ക്യാംപസുകള്‍ മതനിരപേക്ഷതയുടെയും റാഗിംഗ് വിമുക്തവുമായി മാറിയത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യം കൊണ്ട് മാത്രമാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ക്യാംപസുകളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് ക്യാംപസ് രാഷ്ട്രീയത്തിന്റെ അനിവാര്യതയിലേക്കാണ്. തമിഴ്നാട്ടിലും, കര്‍ണ്ണാടകം ഉള്‍പ്പെടെയുള്ള അയല്പക്ക സംസ്ഥാങ്ങളിലും വിദ്യാര്‍ത്ഥികള്‍ റാഗിംഗിന്റെ പേരില്‍ കൊലചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ അത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഒരു പോറല്‍ പോലുമേല്ക്കാത്തത് കേരളത്തിലെ കലാലയങ്ങളില്‍ എസ് എഫ് ഐ സംഘടിപ്പിക്കുന്ന ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്.
പട്ടാമ്പി സംസ്കൃതം കോളേജിലെ എസ് എഫ് ഐ പ്രവര്ത്തകന് സെയ്താലിയെ കെ എസ് യൂ, എ ബി വി പി അക്രമികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് റാഗിംഗിതിെരെ സെയ്താലി പ്രതികരിച്ചതിനാലാണ്. സ്വന്തം ജീവന് നല്‍കിയാണ് എസ് എഫ് ഐ കേരളത്തില്‍ നിന്നും റാഗിംഗ് തുടച്ചുമാറ്റിയത്. വര്‍ഗീയ ശക്തികള്‍ കലാലയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വര്‍ഗീയ ശക്തിക്കും ഇവിടെ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചത് എസ് എഫ് ഐ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് കെ.വി.സുധീഷിയുെം, എ.ബി ബിജേഷിനെയുെം, സജിന്‍ ഷാഹുലിനെയുെം ഫാസിലിയുെം ഞങ്ങള്‍ക്ക് നഷ്ടമായത് .
നീതി നിഷേധം
വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിച്ചാല്‍ കലാലയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ പോവുന്നത് മതസംഘടകളും അരാജകത്വവാദികളുമായിരിക്കും എന്ന കാര്യത്തില്‍ തകര്‍ക്കമില്ല. റാഗിംഗ് വീരന്മാരുടെയും മയക്ക്മരുന്ന് മാഫിയകളുടെയും കേന്ദ്രമായി കേരളത്തിലെ കലാലയങ്ങള്‍ മാറ്റപ്പെടാന്‍ മാത്രമേ യു ഡി എഫ് സര്‍ക്കാരിന്റെ ഈ തീരുമാനം ഉപകരിക്കൂ. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് പ്രതിഭാധനന്മാരായ നിരവധി പ്രതിഭകളെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങള്‍ക്ക് സംഭാവ ചെയ്ത സംസ്ഥാനമാണ് കേരളം. കലാലയ യൂണിയനുകളും യൂണിവേഴ്സിറ്റി യൂണിയനുകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല. സംസ്ഥാന സ്കൂള്‍ കലോത്സവം പോലും പരാതി പ്രളയത്താല്‍ മുങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വിവിധ സര്‍വ്വകലാശാല കലോത്സവങ്ങള്‍ സമാപിക്കുന്നത് ഒരു പരാതിക്കും ഇടനല്‍കാത്ത വിധമാണ്.
വിദ്യാര്‍ത്ഥിപ്രസ്ഥനത്തിലൂടെ പ്രവര്‍ത്തിച്ച് പൊതുരാഷ്ട്രീയത്തിലേക്ക് കടന്നു വന്ന വ്യക്തിയാണ് ഇന്ന് കേരള ഭരണത്തിനു നേതൃത്വം നല്കുന്ന ഉമ്മന്‍ചാണ്ടി. അദ്ദേഹം ദീര്‍ഘകാലം കെ എസ് യുവിന്റെ പ്രസിഡന്റായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ പല പ്രമുഖരും കെ എസ് യു പ്രസിഡന്റുമാരായി പൊതുരാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണ്. ഈ നിലയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന പല പ്രമുഖരും നേതൃത്വം നല്കുന്ന സര്‍ക്കാര്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നതിനുള്ള നീക്കം വ്യാപകമായ പ്രത്യാഘാതത്തിനാണ് വഴിയൊരുക്കുക. പ്രതികരണശേഷി നഷ്ടപ്പെട്ട സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയെ വളര്ത്താാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അപകടകരമാണ് . വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ പൊരുതി നേടിയവയാണ്. ആ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് വിദ്യാര്‍ത്ഥികളുടെ മാത്രം ഉത്തരവാദിത്വമല്ല, പൊതുസമൂഹത്തിന്റേത് കൂടിയാണ്. പ്രതികരണശേഷിയുള്ള തലമുറ ഇനിയും ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വമാണത് .