Manju Nair

ഡേറ്റയും കേരളവും 

വിവരസാങ്കേതിക യുഗത്തില്‍, ഏറെ സാദ്ധ്യതകള്‍ ഉള്ള ഒരു മേഖലയാണ് ഡേറ്റ അനലിറ്റിക്‌സ്. ഡിജിറ്റലൈസേഷന്‍ പ്രചാരത്തില്‍ വന്നതോടെ, സോഷ്യല്‍ മീഡിയ, മൊബൈല്‍, ഇന്റര്‍നെറ്റ്, ഇകോമേഴ്‌സ് എന്നിങ്ങനെ വിവിധ സോഴ്‌സുകളില്‍ നിന്നും അനേകമായിരം ഡേറ്റയാണ് ഓരോ നിമിഷവും ഉല്‍പ്പാദിക്കപ്പെടുന്നത്. ഓരോ ഡേറ്റയും വ്യത്യസ്തമായ ഓരോ അനുഭവമാണ്, ഉപഭോക്താക്കളുടെ വികാരങ്ങളും മനോഭാവങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഡേറ്റയെ എക്‌സ്പീരിയന്‍സ് ഡേറ്റ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് കമ്പനികളും സേവനദാതാക്കളും ഏറെ പ്രാധാന്യം നല്‍കുന്നതും ഇത്തരത്തിലുള്ള എക്‌സ്പീരിയന്‍സ് ഡേറ്റക്കാണ്. കാരണം ഈ ഡേറ്റ ഉപയോഗിച്ച് എക്‌സ്പീരിയന്‍സ് മാനേജ്മന്റ് എന്ന നവീന സാങ്കേതിക പ്രക്രിയയിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍, സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു .


1


ഇന്ന് ലോകത്തിലെ പല ഗവണ്മെന്റുകളും പൗരന്റെ അനുഭവത്തിന്റെ അഥവാ ഡേറ്റയുടെ പ്രാധാന്യം തിരിച്ചറിയുകയും, അതിനാല്‍ ജനങ്ങളുടെ സംതൃപ്തി, ഗവണ്‍മെന്റിന്റെ കാര്യക്ഷമത, സ്‌റ്റേറ്റിന്റെ ഇക്കോണമി എന്നിവ മെച്ചപ്പെടുത്തുന്നതിനായിഇത്തരത്തിലലുള്ള എക്‌സ്പീരിയന്‍സ് മാനേജ്മന്റ് രീതികള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു പ്രോജെക്ടിലൂടെയാണ് യൂണിസെഫും കെനിയന്‍ ഗവണ്മെന്റും ചേര്‍ന്ന് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി, അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. (സോഴ്‌സ് ഡിലോയിറ്റ് പഠനം) കേരള സര്‍ക്കാരും സ്പ്രിങ്ക്ള്‍റുമായിട്ടുള്ള ഇടപാടിലും അത്തരത്തിലുള്ള ധാരാളം സാധ്യതകള്‍ക്കുള്ള അവസരമുണ്ട്.


l9apSa2h_400x400


കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടു പ്രളയം, നിപ്പ, കോവിഡ് എന്നിങ്ങനെയുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ സംഭവിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായി അതെല്ലാം അതിജീവിച്ചു, പ്രശംസനീയമായ പല കാര്യങ്ങളും ചെയ്തു. അതിന്റെയൊക്കെ ഡേറ്റയും നമുക്ക് ലഭ്യമാണ്. എന്നാല്‍ അത് ഡാര്‍ക്ക് ഡേറ്റ ആയി സൂക്ഷിക്കപെടുന്നു. അതായതു ആ അനുഭവങ്ങളുടെ സാധ്യതകളെ നമ്മള്‍ പൂര്‍ണമായി ഉപയോഗിക്കാതെ സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.


എന്നാല്‍ ഇത്തരം പ്രോജെക്ടിലൂടെ ഭാവിയിലെ ദുരന്തങ്ങളെ കാര്യക്ഷമായി പ്രതിരോധിക്കാനും, പ്രതിസന്ധികള്‍ തരണം ചെയ്യാനും സഹായകമാവുന്ന വിവിധ മോഡലുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. മെഷീന്‍ ലേര്‍ണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കഌഡ് കമ്പ്യൂട്ടിങ് മുതലായ നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ മോഡലുകളില്‍ നിന്ന് വിവിധ റിപോര്‍ട്ടുകള്‍, ഉള്‍ക്കാഴ്ചകള്‍ ലഭ്യമാക്കാം. അങ്ങനെ സര്‍ക്കാരിന് ജനങ്ങളുടെ നിരവധി ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും, ജനങ്ങളുടെ എക്‌സ്പീരിയന്‍സ് കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാനുള്ള പോളിസികള്‍, പദ്ധതികള്‍ എന്നിവ തയ്യാറാക്കാനും സാധിക്കും.


download


ഡേറ്റയോളം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കാര്യമാണ് ഡേറ്റയുടെ സുരക്ഷിതത്വം. അതിന്റെ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടത് തികച്ചും അനിവാര്യമാണ്. ഡേറ്റ ദുരുപയോഗിക്കപെടുമോ നഷ്ടപ്പെടുമോ എന്ന ഒരു പൗരന്റെ ഉത്കണ്ഠ തികച്ചും ന്യായവുമാണ്. എന്നാല്‍ സ്പ്രിങ്ക്ള്‍റിന്റെ കാര്യത്തില്‍ അത്തരത്തിലൊരു ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ. ഇന്ന് ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും കര്ശനമായതും, സ്വകാര്യ ഡേറ്റ സുരക്ഷക്ക് ഏറ്റവും പ്രയോഗികമായതും ഐ ടി കമ്പനികള്‍ പാലിക്കുന്നതുമായ നിയമാവലിയാണ് യൂറോപ്യന്‍ യൂണിയന്റെ ജി ഡി പി ആര്‍ അഥവാ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ എന്ന നിയമാവലി. ഒരു വ്യക്തിയുടെ സ്വകാര്യമായ അടിസ്ഥാനവിവരങ്ങള്‍ ആ ആളിന്റെ സമ്മതമില്ലാതെ ഉപയോഗിക്കുകയോ മാറ്റുകയോ ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുന്നു ജി ഡി പി ആര്‍. സമ്മതം ലഭിച്ച ഡേറ്റ എങ്ങനെ സൂക്ഷിക്കണമെന്നും, അത് എങ്ങനെ പ്രസരണം ചെയ്യണമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും എന്നും ഈ നിയമത്തില്‍ വിശദമായി പറയുന്നു. സ്പ്രിങ്ക്ള്‍റും കേരള ഗവണ്മെന്റുമായ ഉടമ്പടിയുടെ ഭാഗമായി, ജി ഡി പി ആര്‍ പ്രകാരമുള്ള ഡേറ്റ പ്രൊട്ടക്ഷന്‍ അഡെന്റം (ഡി പി എ) നിലവിലുണ്ട്.


sprinklr-logoമാത്രമല്ല, സ്പ്രിങ്ക്ള്‍റും സംസ്ഥാന ഗവണ്മെന്റുമായിട്ടുള്ള മാസ്റ്റര്‍ സെര്‍വിസ്സ് അഗ്രിമെന്റില്‍ (എം എസ് എ) കോണ്‍ഫിഡന്‍ഷ്യല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റയുടെ ഉടമസ്ഥന്റെ സമ്മതമില്ലാതെ നടക്കുന്ന ഏതൊരു വിധ ഡേറ്റ കൈമാറ്റവും നിയമവിരുദ്ധമാണെന്നും, അങ്ങനെ സംഭവിച്ചാല്‍ അതിനെതിരെ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരിനാണീ ഡേറ്റയുടെ ഉടമസ്ഥാവകാശം. അതായതു സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഡേറ്റ പ്രസിദ്ധീകരിക്കുന്നതോ, കൈമാറ്റം ചെയ്യുന്നതോ നിയമവിരുദ്ധമാവുന്നു. ഇത് ഇരു കൂട്ടര്‍ക്കും ബാധകമാണ്. കേരളത്തിന്റെ ഡേറ്റ സുരക്ഷ സ്പ്രിങ്ക്ള്‍റിന്റെ ഉത്തരവാദിത്വമാവുമ്പോള്‍ സ്പ്രിങ്ക്ള്‍റിന്റെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.


1_IYR_8zzu3uRcYeNDtsJCEg


സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രൊജക്റ്റ് ഉടമ്പടി പ്രകാരം സ്പ്രിങ്ക്ള്‍ര്‍ സോഫ്റ്റ്‌വെയര്‍ ഹോസ്റ്റ് ചെയ്യുന്നത് പ്രൈവറ്റ്  ക്‌ളൗഡില്‍ ആയിരിക്കും. ഐ ടി അതികായന്മാരായ മൈക്രോസോഫ്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ആവശ്യാനുസരണം ഒരുക്കുന്ന സെര്‍വറുകളെയും അതോടൊപ്പം ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍, ഡാറ്റാബേസ്, സ്‌റ്റോറേജ്, മറ്റിതര ആശയവിനിമയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഹോസ്റ്റിങ് സൗകര്യത്തെയാണ് ക്‌ളൗഡ്‌ എന്ന് വിശേഷിപ്പിക്കുന്നത് . പ്രൈവറ്റ് ക്‌ളൗഡ്‌ ആകുമ്പോള്‍ അതിലെ സെര്‍വറുകള്‍, വിഭവങ്ങള്‍ ഒരു കസ്റ്റമറിനു (ഇവിടെ കേരള ഗവണ്മെന്റ്) ഒഴികെ മറ്റുപഭോക്താക്കള്‍ക്കു ലഭ്യമാവുകയില്ല. പ്രത്യേകമായ ഡേറ്റ സ്‌റ്റോറേജും കസ്റ്റമറിനു ലഭ്യമാകും. ഡേറ്റ സ്‌റ്റോറേജ് ഇന്ത്യയിലെ മുംബൈയിലുള്ള ഡേറ്റ സെന്ററില്‍ സൂക്ഷിക്കുന്നതിലൂടെ ഇന്ത്യന്‍ ഐ ടി ആക്ട് പ്രകാരം നമ്മുടെ ഡേറ്റ രാജ്യത്തിനുള്ളില്‍ തന്നെ ഉണ്ടാവുന്നതുമാണ്.


kerala-map


ഇതിനു പുറമെ, പ്രൊജക്റ്റ് കാലാവധിക്ക് ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ ഇരു കൂട്ടരും തങ്ങളുടെ കൈവശമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ എന്ന് ഉടമ്പടി പ്രകാരമുള്ള എല്ലാ സ്വകാര്യ ഡേറ്റയും തിരിച്ചു നല്‍കുമെന്നും അതിനായി വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുമെന്നും രണ്ടു കൂട്ടരും കരാറില്‍ സമ്മതിക്കുന്നു. എം എസ് എ ക്കും ഡി പി എ ക്കും പുറമെ കേരള ഗവണ്മെന്റ് ഒരു എന്‍ ഡി എ അഥവാ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് എന്ന നിയമപരമായ ഉടമ്പടി കൂടി ഉള്‍പ്പെടുത്തി. അതില്‍ പറയുന്ന ഒരു സ്വകാര്യ വിവരവും ഇരുകൂട്ടരും വെളിപ്പെടുത്തില്ല എന്ന ധാരണ കരാര്‍. സാധാരണ ഒരു പ്രൊജക്റ്റ് കോണ്‍ട്രാക്ടിനു മുമ്പേയാണ് ഇരു കൂട്ടരും എന്‍ ഡി എ സൈന്‍ ചെയ്യുന്നത്. ഇവിടെയിപ്പോള്‍ എം എസ് എ യും, ഡി പി എ യും, സ്‌റ്റേറ്റ്‌മെന്റ് ഓഫ് വര്‍ക്ക് അഥവാ പര്‍ച്ചേസ് ഓര്‍ഡര്‍ ഇവയൊക്കെ ഉള്ള സാഹചര്യത്തില്‍ അവക്കായിരിക്കാം എന്‍ ഡി എ യേക്കാളും പ്രാമുഖ്യം ലഭിക്കുക. എന്നിരുന്നാലും അതിനെ നമുക്ക് ഒരധിക പരിരക്ഷയായി കാണാവുന്നതാണ്. എം എസ് എ യും എന്‍ ഡി ആയും ബോയ്‌ലര്‍പ്ലേറ്റ് സ്റ്റാന്‍ഡേര്‍ഡ് ഡോക്യൂമെന്റസ് ആയതിനാല്‍, അതില്‍ ഉള്‍പ്പെടാത്ത, വിട്ടു പോയ എന്തെങ്കിലും അധിക നിബന്ധനകള്‍, സ്‌റ്റേറ്റ്‌മെന്റ് ഓഫ് വര്‍ക്ക് അഥവാ പി ഓ യില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ നിലവിലുള്ള ഐ ടി മാനദണ്ഡങ്ങള്‍ പരമാവധി ഈ കരാറില്‍ സാധ്യമായിട്ടുണ്ട്, കോടതി അത് സാധൂകരിക്കുകയും ചെയ്തു. നാളെക്കായി, നാളെയുടെ വികസനത്തിനും സുരക്ഷക്കും ആയി ഇത്തരം പ്രോജെക്ടുകള്‍ നമ്മുടെ ആവശ്യകതയാണ്.


Manju Nair
IT Consultant