Dr Anishia Jayadev

അമേരിക്കയിലെ പെണ്ണുങ്ങള്‍ ട്രംപിനോടു ചെയ്തത്

images (4)


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ലോക രാജ്യങ്ങളില്‍ പൊതുവെയും അമേരിക്കയില്‍ വിശേഷിച്ചും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധപ്രകടനങ്ങളാണ് നടന്നുവരുന്നത്. ഐക്യനാടുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. 2017 ജനുവരി 17 ന് വിവിധ സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ വാഷിങ്‌ടണ്‍ ഡി സി യിലേയ്ക്കു നടന്ന മഹാ പ്രകടനം ഭിന്ന നിലകളില്‍സവിശേഷമായി.


1485015242020


സ്ത്രീവിരുദ്ധത, തീവ്രവലതുപക്ഷ ദേശീയത, വംശീയ- വര്‍ണ വിവേചന ആശയഗതി, യുദ്ധവെറി, സങ്കുചിത ദേശീയവാദം തുടങ്ങിയവയുടെ അപ്പോസ്തലനായ ട്രംപിന്റെ ജനാധിപത്യവിരുദ്ധതക്കെതിരെ പ്രതിഷേധം ആളിക്കത്തി. അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധപ്രകടനങ്ങളാണ് നടന്നത്. അമേരിക്കയിലെ അഞ്ഞൂറോളം നഗരത്തില്‍ ചെറുതും വലുതുമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി എല്ലാ പ്രധാനനഗരങ്ങളിലും ജനങ്ങള്‍ സ്വമേധയാ ട്രംപ് വിരുദ്ധ പ്രകടനങ്ങളില്‍ പങ്കാളികളായി. തലസ്ഥാനമായ വാഷിങ്ടണില്‍മാത്രം അഞ്ചുലക്ഷം പേരാണ് ട്രംപ് വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തത്.


images (1)


കൗമാരക്കാരിയായ കവയത്രി നിന ഡൊണോവന്‍ എഴുതിയ നാസ്റ്റി വുമന്‍ എന്ന കവിതയാണ് അമേരിക്കന്‍ അഭിനേത്രിയും പൊതുപ്രവര്‍ത്തകയുമായ ആഷ്‌ലി ജൂഡ് പ്രതിഷേധത്തില്‍പങ്കെടുത്തുകൊണ്ട് ഉറക്കെ ചൊല്ലിയത്. തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍പ്രെസിഡെന്‍ഷ്യല്‍ഡിബേറ്റിനിടെ ഹിലരി ക്ലിന്റനെ ട്രംപ് നാസ്റ്റി വുമന്‍ എന്നു വിളിച്ചിരുന്നു. പ്രസ്തുത സന്ദര്‍ഭത്തെ അധികരിച്ചാണ് നിന അതേ പേരു തലക്കെട്ടാക്കി രചന നടത്തിയത്.


download (2)


” അസഭ്യ പരാമര്‍ശം നടത്തിയ നിമിഷം മുതല്‍ ഞാനുറച്ചു, ഒരു നാസ്റ്റി വുമന്‍ എന്തെന്ന് എനിക്ക് അയാളോട് പറയേണ്ടതുണ്ട്. ട്രംബിന്റെ ആ വാക്കുകള്‍ അമേരിക്കയ്ക്ക്, അമേരിക്കന്‍ ദേശീയതയ്ക്ക്, അമേരിക്കയുടെ ദേശീയ ഗാനത്തിന് നേരെയുള്ള അവഹേളനമായിരിക്കെഇലക്ട്‌റല്‍കോളജ് ആ വിദ്വേഷ പ്രസംഗം അനുവദിച്ചതിനോടുള്ള എന്റെ പ്രതിഷേധം അറിയിക്കേണ്ടതുണ്ട്. ദേശീയ ഗാനത്തെ അവമതിച്ചതിലുള്ള അതൃപ്തി എനിക്ക് അറിയിക്കേണ്ടതുണ്ട് അതാണ് എന്റെ കവിത”


– നിന ഡൊണോവന്‍ –


” ഞാന്‍ ആഷ്‌ലി ജൂഡ് എന്ന ഫെമിനിസ്റ്റ്, ഇന്‍ഡിപെന്‍ഡന്‍സ് അവന്യുവില്‍നിന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ടെന്നിസിയിലെ പത്തൊമ്പതുകാരി നിന അവള്‍ക്കു നിങ്ങളോടു പറയാനുള്ള കേട്ടാലും . ഈ കവിത അമേരിക്കന്‍ പ്രസിഡന്റിനുള്ള പ്രഹരമാണ്. അമേരിക്കയില്‍ നിലനിൽക്കുന്ന അസമത്വങ്ങളോടും ട്രംപ് എന്ന വ്യക്തിയുടെ സ്ത്രീ വിരുദ്ധത, വര്‍ണ – കുടിയേറ്റ വിരുദ്ധത, വിഭാഗീയത എന്നിവകളോടുള്ള അസംപ്‌തൃപ്തിയുടെ അടയാളം.”


– ആഷ്‌ലി ജൂഡ് –


download (1)


നാസ്റ്റി വുമന്‍ /വഷളത്തി


ഞാന്‍ ഒരു വഷളായ സ്ത്രീയാണ് ,
ചീറ്റോസ് പൊടിയില്‍(ഒരു തരം ചീസ് ) മുങ്ങിക്കുളിച്ച ഒരു പുരുഷനോളം അശ്ലീലം
.അയാളുടെ വാക്കുകള്‍ അമേരിക്കയെ ഭ്രാന്തെടുപ്പിക്കുന്നു .


എന്റെ ദേശീയഗാനത്തെ അശ്ലീലമാക്കുന്ന ആ വിദ്വേഷപ്രസംഗത്തെ അമേരിക്കന്‍ ഇലക്റ്ററല്‍കോളേജ് അംഗീകരിച്ചിരിക്കുന്നു.


എന്നാല്‍ എന്റെ നഗരത്തില്‍അങ്ങോളമിങ്ങോളം
പച്ചകുത്തി പ്രദര്‍ശിപ്പിച്ചിട്ടുള്ള
സഖ്യകക്ഷി കോടികളോളം ഞാന്‍ അശ്ലീലമല്ല.


ഒരു പക്ഷെ തെക്കന്‍ അമേരിക്ക ഇനിയും ഉണര്‍ന്നെഴുന്നേല്‍ക്കും.
പലര്‍ക്കും അവള്‍ തകര്‍ന്നിരിക്കുന്നു എന്നതറിയില്ല പോലും.

അവിടെ ഇന്നും കറുത്തവര്‍ തളപ്പൂട്ടുകളിലും
ശവക്കല്ലറള്‍ക്കുള്ളിലും കാത്തിരിക്കുന്നു,
പിന്നെയും ഉദയം ചെയ്യാന്‍ ,
അവര്‍ കറുത്തവരായതു കൊണ്ട് മാത്രം.
മെലാനിന്‍ വരുത്തുന്ന
നിറഭേദത്താല്‍വ്യത്യസ്തരായ അവര്‍
പലര്‍ക്കും മൃഗ തുല്യരാണ് ഇപ്പോഴും.

ഒരു മഴവിൽക്കൊടിയില്‍ (പ്രൈഡ് ഫ്‌ളാഗ് )
ആലേഖനം ചെയ്യപ്പെട്ട സ്വസ്തിക ചിഹ്നത്തോളം
എന്നാല്‍, ഞാന്‍ അശ്ലീലമല്ല.

പിശാച് ഉദ്ധാനം ചെയ്യും എന്ന് ഞാന്‍ അറിയുന്നില്ല.
എന്നാല്‍
എനിക്ക് ഈ തെരുവുകളില്‍ ഹിറ്റ്ലറെ കാണാം.

മേല്‍ചുണ്ടിനു മുകളിലുള്ള
ഇത്തിരി രോമത്തിനു പകരം കൃത്രിമ മുടി.

നാസി വിദ്യുത് കസേരയ്ക്കു പകരം
പുതിയ ഗ്യാസ് ചേമ്പര്‍ ഉണ്ട് അമേരിക്കയ്ക്ക്.

അതില്‍
സ്വവര്‍ഗ്ഗരതിക്കാരനെ അവഹേളിക്കുന്നു.
മഴവില്ലിനെ ആത്മഹത്യയായി മാറ്റുന്നു .
ഞാന്‍ അത്ര അശ്ലീലമല്ല , വര്‍ണ്ണവെറിയോളം.
സ്വവര്‍ഗ രതിയോടുള്ള അറപ്പോളം.
ലൈംഗിക ചൂഷണത്തോളം.
ഭിന്ന ലിംഗ വെറിയോളം.
സ്ത്രീവിരുദ്ധതയോളം.
അറിവില്ലായ്മയോളം
വെളുത്ത തൊലിയോടുള്ള നിന്റെ പ്രണയത്തോളം
ഞാന്‍ അശ്ലീലമല്ല.

നിന്റെ അവസ്ഥ വ്യസ്ത്യസതവും വിചിത്രവുമാണ്.
നിന്റെ സ്വന്തം പുത്രിയാണ് നിന്റെ ലൈംഗിക ആകര്‍ഷണം.
നിന്റെ രതിചിന്തകള്‍ നിന്റെ തന്നെ ജനുസ്സിനുള്ളില്‍.

അതെ ഞാന്‍ ഒരു വിലക്ഷണയായ സ്ത്രീയാണ്,
തൊള്ളയിടുന്ന,
പ്രാകൃതയായ
അഹങ്കാരിയായ
സ്ത്രീ.

എന്നാല്‍ ഞാന്‍ ട്രംപ് പെന്‍സ് ദ്വയത്തെ പോലെ,
അതെ
എന്നെ വോട്ടിങ് ബൂത്തിലേക്ക്
ഇഴച്ച നിങ്ങളെ പോലെ അശ്ലീലമല്ല.

എന്നാല്‍ ഞാന്‍ എന്റെ മുത്തശ്ശിമാരുടെ
പോരാട്ടത്തെപ്പോലെ
എന്നെയും എന്റെ തലമുറയേയും
വോട്ടിങ് ബൂത്തില്‍എത്തിക്കാന്‍
അവരെടുത്ത ത്യാഗത്തെപ്പോലെ അശ്ലീലമാണ്.
തുല്യവേതനത്തിനായി പൊരുതിയ
സ്കെറ്ലറെറ്റ് ജോന്‍സനെ പോലെ.

ഓര്‍ക്കു
സ്ത്രീ പുരുഷ അഭിനേതാക്കളുടെ
വേതനത്തിലെ വൈജാത്യം.

അതിനെതിരെ പൊരുതിയ
സ്കെറ്ലറെറ്റ് ജോന്‍സനെ.
എന്തുകൊണ്ട് ഇന്നും
വെള്ളക്കാരന്റെ മകളെക്കാള്‍
ഒരു കറുത്തവളും , സ്പാനിഷ് സ്ത്രീയും
കുറഞ്ഞ വേതനം കൈപ്പറ്റുന്നു.

എന്തിനാണീ നിന്റെ ആണ്‍ ലൈംഗികത
ഞങ്ങളുടെ വേതനത്തെ വെട്ടി പാതിയാക്കുന്നതു
എന്ന് ചോദിക്കുന്ന എല്ലാ അശ്ലീലത്തെയും പോലെ
ഞാനും ഒരു അശ്ലീലമാണ്.

കാപട്യത്തിന്റെ മറ നീക്കുക.
സ്‌ത്രീസ്വാതന്ത്യ്രവാദം
ഒരു മിഥ്യയല്ല.
ഞങ്ങള്‍ ബഹുമാനിക്കപ്പെടാനാണ് ഇവിടെ വന്നിട്ടുള്ളത്.

ഞങ്ങള്‍ വഷളത്തികളാണ്,
നികൃഷ്ടരാണ്.

അതെ ഞാന്‍ അറപ്പുളവാക്കുന്നവളാണ്.
എന്റെ കിടക്ക വിരിയിലെ
ആര്‍ത്തവ രക്തപാടുകള്‍ പോലെ
അവ ഞങ്ങളുടെ സ്വേച്ഛയാല്‍ അല്ല വരിക.

വിശ്വസിക്കു,
അങ്ങനെയെങ്കില്‍
ഞങ്ങളില്‍പലരും
ഇത് വേണ്ടെന്നു വച്ചേനെ.

ഞങ്ങളുടെ പ്രിയപ്പെട്ട അടിവസ്ത്രങ്ങള്‍
എറിഞ്ഞു കളയാന്‍
ഞങ്ങള്‍ക്ക് മനസ്സായിട്ടാണോ.

അല്ല, പറയൂ, എന്തുകൊണ്ടാണ്
സാനിറ്ററി പാഡുകളും
ഇപ്പോഴും നികുതി ചുമക്കുന്നത്;
വയാഗ്രയും റോജയിനും നികുതി രഹിതമായിരിക്കെ.

നിന്റെ ഉധൃത ലിംഗത്തിന്
എന്റെ വേദനിക്കുന്ന
സ്ത്രൈണതയുടെ സംരക്ഷണത്തിലും
വലിയ എന്ത് പ്രാധാന്യമാണുള്ളത്.

എന്റെ ജീന്‍സിലെ രക്തക്കറ
നിന്റെ കൊഴിഞ്ഞ മുടിയേക്കാള്‍
വികൃതമെന്നോ.

നിന്റെ കൈവശമുള്ള ആണധികാരങ്ങളിലേക്കും
കുത്തകാനുകൂല്യങ്ങളിലേക്കും
ഒന്ന് തിരിഞ്ഞു നോക്കാന്‍ നിനക്ക്
ബുദ്ധിമുട്ടുണ്ടാകും, എനിക്കതറിയാം.

നീ സത്യത്തെ ഭയപ്പെടുമ്പോള്‍
ഞാന്‍ ഭയപ്പെടുന്നത് അസത്യത്തെയാണ്.
നിനക്കത് ഒരു വിഷയമേ ആകുന്നില്ല.

എന്നാല്‍ എനിക്കത്
എന്റെ രാജ്യത്തില്‍
വരേണ്ട മാറ്റങ്ങളുടെ തുടക്കമാണ്.

എനിക്ക് ഒന്നും കാണാനാവുന്നില്ല
എന്തെന്നാല്‍
പാദത്തില്‍നിന്ന് കണ്ണുയര്‍ത്തി
നിന്നെ നോക്കിയാല്‍
വേഴ്ചയിലേക്കുള്ള
ഒരു ക്ഷണമായി നീ അതിനെ കാണും.

ജീവിതത്തിന്റെ അര്‍ദ്ധ കാലം
ഞാന്‍ എന്റെ ചുണ്ടിന്റെ പല്‍നിരപ്പൂട്ട്
പൂട്ടപ്പെട്ടനിലയില്‍തന്നെ സംരക്ഷിച്ചു.

എന്തെന്നോ
അതൊന്നു തുറന്നാല്‍
നിന്റെ ജീന്‍സിന്റെ പൂട്ട് തുറക്കാനുള്ള
ആഹ്വാനമായി
നീ അതിനെ കാണുമെന്നറിയാം.

എനിക്ക് ഒരു വഷളത്തിയാകാന്‍ ഭയമില്ല
കാരണം ഞാന്‍ അവരെയൊക്കെപ്പോലെ വഷളാണ്.

ആരെപ്പോലെയെന്നോ
സൂസനെപ്പോലെ
എലിസബേത്തിനെപ്പോലെ
എലെന്‍റിനെപ്പോലെ
അമേലിയയെപ്പോലെ
റോസയെപ്പോലെ
ഗ്ലോറിയയെ, കോണ്ടലീസയെ
സോണിയയെ , മലാലയെ ,
മിഷെര്‍ലിനെ, പിന്നെ ഹിലാരിയെ പോലെ..

ഞങ്ങളുടെ യോനീ ദളങ്ങള്‍
നിനക്ക് ബലാല്‍ പ്രാപിക്കാനുള്ളതല്ല.

ഞങ്ങളുടെ ഉല്ലാസത്തിനും
ആനന്ദത്തിനും ഉള്ളത്.

അതിനാല്‍ നിന്നെ
ഒന്നോര്‍മ്മിപ്പിക്കുന്നു.
അമേരിക്കയിലെ ഏതൊരു
ഭിത്തിയേക്കാള്‍ ബലം
ഞങ്ങളുടെ ഭിത്തിക്കുണ്ട്.
യോനീഭിത്തിക്ക്.
എതിര്‍പ്പിന്റെ ഭിത്തിക്ക്.
കാരണം അവ
നിനക്ക് അറപ്പുളവാക്കുന്ന
അടുത്ത തലമുറയെ സൃഷ്ടക്കാന്‍
വേണ്ടിയുള്ളതാണ്.

അറപ്പുളവാക്കുന്ന അഹങ്കാരികളായ
ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധിസ്റ്റ് , സിഖ് ,
നീ പറയൂ മറ്റേതൊക്കെ
വിഭാഗത്തിലോ ഒക്കെ പെട്ട
പുതു വഷളന്‍ തലമുറയെ ഉണ്ടാക്കാന്‍ ഉള്ളത്.

അതിനാല്‍
നീ ഒരുനികൃഷ്ടയായ സ്ത്രീയാണെങ്കില്‍,
അത്തരം ഒരുവളെ സ്നേഹിക്കുന്നു എങ്കില്‍
ഉറക്കെ പറയു
ഞാന്‍ കേള്‍ക്കട്ടെ
നരകം
അതെ
നരകം