Kabeer Wayanad

മലബാര്‍ ബീഫ് വരട്ടിയത്

ബീഫ് : 1kg
തക്കാളി പഴുത്തത് :  500g
പട്ട : 2 കഷണം
ഗ്രാമ്പു :  5 എണ്ണം
ഏലക്ക :  4 എണ്ണം
വെളിച്ചെണ്ണ : 50 ml
മുളക് :  പൊടി എരിവിന്റേ തോത് പോലേ
മഞ്ഞള്‍ പൊടി :  1tb spoon
പച്ചമുളക്: 4എണ്ണം
ഇഞ്ചി :  ഒരു കഷണം
വെള്ളുള്ളി : ഒരെണ്ണം
മല്ലിയില  : ആവശ്യത്തിന്
അല്പം കറിവേപ്പില


ഇഞ്ചി ,പച്ചമുളക്,വെള്ളുള്ളി ഒന്ന് കുത്തി ചതച്ച് വെക്കുക ചതക്കുമ്പോള്‍ പട്ട,ഗ്രാമ്പൂ ,ഏലം കൂടി ചേര്‍ക്കുക...മികസിയില് അരക്കാതിരിക്കുന്നതാണ് നല്ലത്


പാചകം ചെയ്യുന്ന രീതി


ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതില് തക്കാളി ഇട്ട് വെന്ത് പെയിസ്റ്റ് രൂപത്തില് ആവുന്നത് വരേ വഴറ്റി അതിലേക്ക് ചതച്ച് വച്ച പച്ച മസാലകള്‍ ചേര്‍ത്ത് വഴറ്റി മഞ്ഞള്‍ പൊടി മുളക് പൊടി കറിവേപ്പില ചേര്‍ത്ത് വഴറ്റി കഴുകി വൃത്തിയാക്കി വച്ച ബീഫ് ചേര്‍ത്ത് അവശ്യത്തിനുള്ള ഉപ്പ് നോക്കി ചേര്‍ത്ത് കുക്കറിലോ പാനിലോ വേവിച്ചെടുക്കുക . വെന്ത് കഴിഞ്ഞ് മല്ലിയില അരിഞ്ഞ് ചേര്‍ത്ത് ഇച്ചിരി പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങി ..കപ്പയുടേയോ ചോറിന്റേയോ ചപ്പാത്തിയുടേയോ കൂടേ ചൂടോടേ കഴിക്കുക. അല്പം കുരുമുളക് പൊടി ചേര്‍ക്കുന്നത് ടേസ്റ്റ് വര്‍ദ്ധിപ്പിക്കും ...


Ingredients ല് ഉപ്പ് കുറിച്ചിട്ടില്ല .ഓപ്ഷണല്‍ കുരുമുളക് പൊടി:  അതും ചേര്‍ക്കുക. വായിച്ചവരൊക്കേ ബീഫിന് പ്രാധാന്യം ഉള്ള സമയത്ത് പാചകം ചെയ്ത് കഴിച്ച് അഭിപ്രായം പറയുമല്ലോ ...