നിയെന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍
ചിത്രപ്പണി ചെയ്ത ഒരു കൂട് വിലയ്ക്ക് വാങ്ങാന്‍
എന്ത് കൊണ്ടോ എനിക്ക് തോന്നിയില്ല.
തോണിയില്‍ കയറ്റി വീട്ടില്‍ നിന്നോരുപാട് ദൂരെ
ഒറ്റക്കൊരു ദ്വീപില്‍ കൊണ്ടു വിടാനും
ചുവന്ന പൊടിയില്‍ കൈ മുക്കി
ഇതിന്റെ വിലയറിയുമോ
എന്ന് ചോദിച്ചു
തെരുവുച്ചന്തയിലെ മീന്‍ വില്‍പ്പനക്കാരിയെപ്പോലെ
വിലപേശാനും എനിക്ക് തോന്നിയില്ല.
ഞാന്‍ ഞാന്‍ ഭര്‍തൃമതിയായ സീതയെന്നോ
നിനക്ക് രാവണന്റെ ച്ഛായ ഉണ്ടെന്നോ
ഡയറിത്താളുകളില്‍ എഴുതി മഷിയും കളഞ്ഞില്ല.
എനിക്കറിയാമായിരുന്നു ഇത് സ്നേഹം മാത്രമാണെന്ന്
ഞാനാരെയും ചതിച്ചില്ലെന്നും
നിന്നോട് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമെ
അതൊരു വന്‍ കെണിയാവൂ എന്നതും
എനിക്കറിവുണ്ടായിരുന്നു.
ഇപ്പോഴെന്താണ് സംഭവിച്ചത്
ഞാന്‍ പതിവ്രതയാണ്
സ്വതന്ത്ര സ്ത്രീ ശബ്ദമാണ്
കഴിവ് കെട്ടവളും ആണ്.
കാരണം ഞാന്‍ കിടക്ക വിരി മാറ്റാതെ
തന്നെ
നിന്റെ സ്നേഹത്തിനു കാരണമായിപ്പോയിരിക്കുന്നു.