Gopakumar Pookkottur

ഒറിഗാസ

സഡാക്കോ സസാക്കി...

നീയന്ന് പറത്തിവിട്ട

ഒറിഗാമി പറവകള്‍ക്കിപ്പോള്‍

വെടിമരുന്നിന്‍റെ രൂക്ഷഗന്ധമാണ്.

പറവകളില്‍ നീയെഴുതിയ

സമാധാനാക്ഷരങ്ങളില്‍

പിഞ്ചിളംചോരയിറ്റുവീണിരിക്കുന്നു.

ഒറിഗാമി പറവതേടി പിച്ചവെക്കേണ്ട

ആയിരം കുഞ്ഞിളം കാല്‍കളില്‍

ഷെല്ലിന്‍ചില്ലുതറച്ചിരിക്കുന്നു...

കുലംവിട്ടവര്‍

ഒറിഗാമികളില്ലാത്ത ലോകത്ത്

നിന്നെയുംതേടിയെത്തിയിട്ടുണ്ടാകും.