Dr T N Seema

സഞ്ചാരിണി
ആഴക്കടക്കടലിന്‍ ഉള്‍ക്കിടിലമറിഞ്ഞും
ഓളപ്പരപ്പില്‍ ചിറകാര്‍ത്തലച്ചും
ഉള്ളിളിരമ്പുന്നു മത്സ്യം ...

കാടിന്‍ രഹസ്യം നുകര്‍ന്നും
പച്ചയെ ഗാഡം പുണര്‍ന്നും
ഞരമ്പില്‍ കൂടു കൂട്ടുന്ന കാറ്റ് ...

കൈ കോര്‍ത്ത പര്‍വ്വതങ്ങള്‍ക്ക് മേല്‍
സൂര്യനും ചന്ദ്രനും നടന്ന വഴികള്‍
കണ്ണിലൊടുങ്ങുമ്പോള്‍ കനലുകളെ
ഊട്ടിയുറക്കി നിശാവസ്ത്രമണിയും ഹൃദയം ...

എണ്ണിയാലൊടുങ്ങാത്ത ഭൂഖണ്ഡങ്ങളില്‍
അഗ്നി പര്‍വ്വതങ്ങളുടെ സുഷുപ്തിയ്ക്കു മേല്‍
എന്റെ രാത്രി സഞ്ചാരം ..