Smitha Sunil

ഋതു
 
Smitha Sunil
 
മഴയിലവൾ കുട,
ദിനമോരോന്നും പേമാരി.
 
വർഷപാതങ്ങളിൽ
ഒപ്പമായൊരുവൾ ..
 
ഒടുവിലെപ്പഴോ
ഇടിമുഴക്കമായ്
കൊടുംകാറ്റായ് ആർത്തേ അലയ്ക്കുന്നു, മഴ.
കാഴ്ചയിൽ ജലം !
 
പിന്നെയും മഴ..
കാറ്റ് ..പെരും കോൾ ..
 
അപ്പോഴും അവൾ
കുടയാൽ സ്വയം മറയ്ക്കുന്നു..
 
മഴ പോയ് .. കോളും .. 
പിന്നെയുഷ്‌ണം വെയിൽ
അപ്പൊഴും കുടചൂടിയവൾ ..
 
ഞാൻ ഋതു,
ഭേദങ്ങളിൽ പലർ ചൂടും കുടകൾ ..