ക്ഷാമങ്ങള്‍ എങ്ങനെയാണോ പൊതുവിതരണം എന്ന സാമ്പത്തിക ആശയത്തിലേക്ക് സമൂഹത്തെ എത്തിച്ചത് ,ഏതാണ്ട് അതേ മാര്‍ഗ്ഗത്തില്‍ വൈറസുകളും ഒരു പക്ഷേ പുതിയ ജീവിതക്രമത്തിന് തുടക്കമിട്ടു കൂടായ്കയില്ല. ഈ ക്രമം ഏത് ദിശയിലേക്കാകാം എന്ന സൂചനകള്‍ നല്‍കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എങ്കിലും തുടക്കത്തില്‍ നമ്മള്‍ എങ്ങനെ ഇതില്‍ എത്തപ്പെട്ടു. ഇതുവരെ നമ്മുടെ സാമ്പത്തിക ക്രമത്തിന് കുഴപ്പവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുകൂടി തുടക്കത്തില്‍ തന്നെ പറയേണ്ടി വരുക സ്വാഭാവികമാണ്.
മാര്‍ക്സ് ചുണ്ടിക്കാട്ടിയത് പോലെ പണം – ചരക്ക് – വര്‍ദ്ധിത പണം – പുനര്‍ നിക്ഷേപം എന്നീ ചാക്രിക ക്രമത്തില്‍ ചൂഷണവും ലാഭത്തിന്റെ പങ്കും ആണ് സാമൂഹിക ക്രമത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രങ്ങള്‍. ആരോഗ്യമേഖലയിലെ നിക്ഷേപങ്ങള്‍ കുറയുന്നതും, സാര്‍വത്രിക ആരോഗ്യ പദ്ധതികള്‍ ഇല്ലാതെ ആകുന്നതിനും, വിഭവങ്ങളുടെ അമിത ചൂഷണത്തിനും ഒരര്‍ത്ഥത്തില്‍ ഈ വിഷമവൃത്തത്തില്‍ നമ്മെ എത്തിച്ചതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. എങ്കിലും, എത്തപ്പെട്ട ഈ സ്ഥിതിവിശേഷത്തിന്റെ പ്രത്യേക തകള്‍ ജീവിതക്രമത്തെ മുന്നോട് സ്വാധീനിക്കുന്നതിനാണ് എല്ലാ സാധ്യതയും ഉള്ളത് . എങ്ങനെയൊക്കെ ആകാം ഇത് എന്ന് ഒന്നു പരിശോധിക്കാം.
1. അമിത ഉപഭോഗം
പ്രകൃതിയെ ഒരു പരിധി വിട്ട് ചൂഷണം ചെയ്യുന്നതും നമ്മുടെ അതിജീവനത്തിനും പ്രതിരോധത്തിനും തടസ്സമായേക്കും. ഒരു കാലത്ത് കൃഷി നമ്മുടെ ആഹാരരീതിയെയും, താമസത്തേയും വ്യാപാരത്തെയും മാറ്റിമറിച്ചത് പോലെ ഒരു മാറ്റം അമിത ഉപഭോഗത്തിനും നമ്മുടെ ജീവിതക്രമത്തില്‍ വരുത്താനുള്ള എല്ലാ സാധ്യതയും ഇല്ലേ? Perma frost പോലെ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവജാലങ്ങളെ ബാധിച്ച വൈറസുകള്‍ പോലും അമിത മൈനിംങ്ങ് മൂലം പുറത്തെത്തി മനുഷ്യജീവന് ഭീഷണി ആകാന്‍ ഉള്ള സാധ്യത അനിയന്ത്രിത ഉപഭോഗത്തിലൂടെ ഉണ്ട്. ഇത്തരം ഭീഷണികളെ മുന്‍കൂട്ടി കാണാന്‍ ഭാവി തലമുറക്ക് കഴിയേണ്ടതാണ്.
2. നിലനില്‍പ്പിന്റെ സാമ്പത്തികം (Subsistence Economics)
മനുഷ്യ ജീവനും, അവന്റെ ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഒന്നിന് പകരം ഒന്ന് എന്ന രീതിയില്‍ പകരം വക്കാന്‍ കഴിയാത്തതു കൊണ്ടാണ് നിലനില്‍പ്പിനായി സമ്പദ് വ്യവസ്ഥ തന്നെ നാം വേണ്ട എന്ന് തല്‍ക്കാലത്തേക്കങ്കിലും വച്ചത്. ഇത് കണക്കിലെടുക്കുമ്പോള്‍ നമ്മുടെ ബഡ്ജറ്റുകളില്‍ എല്ലാം ഒരു പക്ഷേ ഒരു Subsistence plan കൂടി ഉണ്ടാകാന്‍ സാധ്യത ഉണ്ട്. Lives Vs Livelihood എന്നത് നിലനില്‍പിന് മുന്നില്‍ മറ്റൊന്നും പ്രശ്നമല്ല എന്നുകൂടി പഠിപ്പിക്കുന്നു.
3. ആരോഗ്യമേഖല
ആരോഗ്യ മേഘലയിലെ അനിശ്ചിതത്വവും അപകടവുമാണ് ഈ കുഴപ്പത്തിന്റെ ഇപ്പോഴത്തെ കേന്ദ്ര ബിന്ദു. ഇന്ത്യയില്‍ ഇതിനെ നേരിടാന്‍ GDP യുടെ 1% ചിലവിടുമ്പോള്‍ US A 10% നീക്കി വക്കുന്നുണ്ട്. ഇന്ത്യയില്‍ BCG, DP T, Polio, Meesils, എന്നിവ ക്കുള്ള വാക്സിനേഷന്‍ എടുക്കുന്നത്. ഏകദേശം 71 % ശതമാനം മാത്രമാണ്. Hepatitis B ക്ക് ആകട്ടെ 37% ശതമാനവും. പൂര്‍ണമായും സൗജന്യ യും നിര്‍ബന്ധവുമായ വാക്സിനേഷന്‍ വളെരെ ലഭിക്കേണ്ട ഒരു നയമായി മാറേണ്ടിയിരിക്കുന്നു. ഇന്‍ഷുറന്‍സ് മാതൃകയില്‍ നിന്ന് മാറി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉറപ്പുള്ളതാക്കി മാറ്റി സാര്‍വത്രിക സൗജന്യ ആരോഗ്യം ലക്ഷ്യമായി മാറണം.
അരവിന്ദ് കണ്ണാശുപത്രി വിദ്യാഭ്യാസം കുറഞ്ഞവരെ ട്രെയിന്‍ ചെയ്ത് സാങ്കേതിക മികവിലും , നഴ്സിങ്ങിലും കഴിവുള്ളവരെ സൃഷ്ടിച്ചെടുത്തു. ചിലവു കുറഞ്ഞ lens മാര്‍ക്കക്കറ്റില്‍ ഇറക്കി. ഇത്തരം പരീക്ഷണങ്ങള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടണം. ഒരു അടിയന്തര ആവശ്യം അല്ലെങ്കിലും വൈറസുകളുടെ പഠനത്തിനും ഗവേഷണത്തിനും മുന്‍ഗണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ആളുകള്‍ പ്രത്യേകിച്ച് 60 + ന് മുകളിലുള്ളവര്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ. പ്രകൃതി നിര്‍ദ്ധാരണം ജനസംഖ്യയെ സമതുലിതാവസ്ഥയില്‍ എത്തിക്കും നമുക്ക് ഇടപെടണ്ട എന്ന മാല്‍ത്തു സിയന്‍ കാഴ്ചപ്പാടിന് ചില രാഷ്ട്രീയ നേതൃത്വം പുനര്‍ജീവന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍, ഓരോ മനുഷ്യ ജീവനും വിലയുണ്ട് എന്ന് കണ്ട് പ്രവര്‍ത്തിച്ച Lockdown എന്ന ചൈനീസ് ആശയത്തിനാണ് ലോകത്തില്‍ കൂടുതല്‍ സ്വീകര്യത ലഭിച്ചത്. കൂടാതെ ക്യൂബന്‍ ഡോക്ടര്‍മാരുടെ അന്തര്‍ദേശീയ മായ മാനവികതയിലും നമ്മള്‍ പുതിയ മാതൃക കണ്ടെത്തേണ്ടതുണ്ട്.
4. ലോക വ്യാപാരം, ഭൗമ രാഷ്ട്രീയം
US A. , china, Japan , Italy, Germany, France, UK എന്നീ രാജ്യങ്ങള്‍ അപകട ത്തില്‍ പെട്ടാല്‍ ലോകത്ത് 60% ത്തോളം വ്യാപാരത്തേയും നിര്‍മ്മാണ വ്യവസായങ്ങളെയും ഇത് ബാധിക്കും.ഇവരുടെ സംഭരണ വിതരണ ശൃംഘലക്കാണ് പരുക്കേറ്റത്. ഇത് ഒരു പക്ഷേ കൊറോണാനന്തര ചിന്തകളില്‍ ചില കാര്യങ്ങളില്‍ എങ്കിലും സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് പല രാജ്യങ്ങളെയും നയിച്ചേക്കാം.
5. ഭരണകൂടത്തിന്റെ പ്രാധാന്യം
മാര്‍ക്കറ്റിനെ അതിന്റെ വഴിക്ക് വിടുക. കമ്പോളത്തില്‍ ഭരണകൂടത്തിന് ഒരു പങ്കുമില്ല എന്ന അതി സംഭരണവാദികളുടെ (supply side) അശയത്തിനാണ് നല്ല തിരിച്ചടി കിട്ടിയത്. കൊ റൊണാനന്തര ഘട്ടത്തില്‍ കമ്പോളത്തിന് പരുക്ക് പറ്റാതെ നോക്കേണ്ട ചുമതല ഭരണകൂടത്തില്‍ ജനം സ്വമേധയാ വച്ചു കൊടു’ത്തു. സൗജന്യ ചികിത്സ, വേതന നഷ്ടം പരിഹരിക്കല്‍, യാത്രാ നിയന്ത്രണം, ഭക്ഷണ വിതരണം, എല്ലാം സ്വകാര്യമേഖല അല്ല ചെയ്യുന്നത് എന്നോര്‍ക്കണം. കെയ്ന്‍സിയനും, ഫ്രീദ് മാനിസത്തിനും അപ്പുറം എന്തൊക്കെയൊ ആണ് സമൂഹം എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങി. എന്നിരുന്നാലും ഇതിന്റെ മറവില്‍ നിരീക്ഷണം (Sate surveillance) വ്യാപകമാകാതിരിക്കാന്‍ ജനാധിപത്യ വാദികള്‍ ശ്രദ്ധിക്കണം.
6. തൊഴില്‍ രംഗം.
തൊഴില്‍ രംഗത്തെ പോലെ ഈ കുഴപ്പം ബാധിച്ച മറ്റൊരു മേഖലയും കാണില്ല. ഇന്ത്യയിലെ 80 ശതമാനത്തിലേറെ തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ ആണ്. ദിവസ ജോലിക്കാരെ എങ്ങനെ ഇത് ബാധിക്കുന്നു എന്ന് ഇതിലൂടെ നമുക്ക് ഊഹിക്കാവുന്നതേ ഒള്ളൂ. WFH (work from home ) എന്ന രീതി പലരും വ്യാപകമായി ഈ കാലത്ത് പരീക്ഷിച്ചു. ഇത് , ഉല്‍പ്പാദന ക്ഷമത കൂട്ടുന്നു എന്നു കണ്ടാല്‍ ഭാവിയിലെ സേവന മേഖലയിലെ വ്യവസായങ്ങളുടെ കെട്ടിടങ്ങള്‍ പലതും ചെറിയതായി മാറും. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യും.
നമ്മുടെ .വീടുകളില്‍ ഭര്‍ത്താവ് ഒരു മുറിയില്‍ IT ജോലി, ഭാര്യ മറ്റൊരു മുറിയില്‍ മറ്റൊരു ജോലിയില്‍ ഒരു കയറുന്നത് സങ്കല്‍പിച്ചു നോക്കിയാല്‍ അത്ഭുതമാകും. ഒന്നിച്ച് ജോലി ചെയ്യേണ്ട സ്ഥലങ്ങളില്‍ അകലം Mask ഒക്കെ ഇനി നിര്‍ബന്ധം ആക്കിയേക്കാം. Insurance, agents Sales men, Re paring, പോലെ ഉള്ള ജോലികള്‍ക്ക് വേണ്ടി പ്രത്യേകം സുരക്ഷാ നിര്‍ദേശങ്ങള്‍ ഉണ്ടാകണം. ഏറ്റവും പ്രധാനം സാമ്പത്തിക മാന്ദ്യം കൊണ്ട് പൂട്ടി പോകുന്ന വ്യവസായങ്ങളിലെ തൊഴിലാളികളുടെ തൊഴിലിലായ്മയുടെ പ്രശ്നമാണ്. അടിയന്തരമായി തൊഴില്‍ നല്‍കുന്ന ഉത്തേജന പാക്കേജിന് സര്‍ക്കാര്‍ നടപടി എടുത്തേ തീരൂ.
7. വ്യവസായം, കൃഷി, ബാങ്കിങ്ങ്.
16000ത്തിലേറെ വ്യവസായങ്ങളും, 121.4 ഹെക്ടറിലായി 241.6 മില്യന്‍ ടണ്‍ കൃഷി ഉല്‍പാദനവും 86960 ബാങ്ക് ഓഫീസുകളും ഉള്ള രാജ്യത്താണ് 21 ദിവസത്തെ പൂര്‍ണ്ണ ലോക്ക് ഔട്ട് ഉണ്ടായത് എന്ന് കണ്ടാല്‍ ഇതിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമാകും. ചെറുകിട, വ്യവസായങ്ങളും കൃഷിയും നഷ്ടത്തിലേക്ക് വീഴാതാരിക്കാന്‍ സാമ്പത്തികം സഹായം കൂടിയേ തീരൂ. ല്ന ലാഭ നിരക്കിലുള്ള കുറവ് കടം തിരിച്ചടക്കാതിരിക്കുന്നതിലേക്ക് എത്തിയാല്‍ ബാങ്കുകളും കുഴപ്പത്തിലാകും. ബാങ്കുകളാണ് Corporate credit ന്റെ 45% നല്‍കുന്നത് എന്ന യുക്തിയാണ് മേല്‍ പറഞ്ഞതിന് ആധാരം. RBI പ്രഖ്യാപിച്ച മോട്ടോറിയത്തിനും, reporate കുറവിനും ഒക്കെ എന്തു ഫലമാണ് കൊറോണാനന്തര ഘട്ടത്തില്‍ ഉണ്ടാകുക എന്ന് കണ്ടറിയണം.
8. വിദ്യാഭ്യാസ മേഖല
വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടിയത്.പരീക്ഷ മാറ്റിവച്ചതടക്കം, ക്ലാസുകള്‍ മുടങ്ങിയത് വരെ എത്തി കാര്യങ്ങള്‍. എന്തായാലും കൊറൊണ ചിലതൊക്കെ പഠിപ്പിച്ചു. Zoom, Hangout Meet , Canvas തുടങ്ങിയ online പ്ലാറ്റ്ഫോമുകള്‍ ക്ലാസുകള്‍ എടുക്കാനായി വ്യാപകമായി ഉപയോഗിക്കപെട്ടു. എങ്കിലും Lab, workshop എന്നിവ കുട്ടികള്‍ക്ക് നഷ്ടമായി എന്ന് കാണണം. ഇതൊക്കെ ഭാവിയില്‍ എങ്ങനെ അടിയന്തര ഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയെ പ്രവര്‍ത്തന സജ്ജം ആക്കാം എന്ന് കാണിക്കുന്ന ഉദാഹരണങ്ങള്‍ ആണ്.
8. പോസ്റ്റല്‍ / വാര്‍ത്താവിനിമയം / ഇലക്ട്രിസിറ്റി .
രജ്യത്ത് 1,55000 പോസ്റ്റോഫിസുകളിലായി 654 കോടി പോസ്റ്റല്‍ ആര്‍ട്ടിക്കിള്‍ കെട്ടിക്കിടക്കുന്നു. എന്നാല്‍ ചിലയിടത്ത് പോസ്റ്റ് മാന്‍മാരെ ഉപയോഗിച്ച് ബാങ്ക് പണം പിന്‍വലിച്ച് വീട്ടില്‍ പ്രായമുളളവര്‍ക്ക് നല്‍കുന്നതിന് ശ്രമം ഉണ്ടായി. പത്രം, ടെലിവിഷന്‍ എന്നിവയെ കാര്യമായി ഇത് ബാധിച്ചില്ല എങ്കിലും Internet ഉപയോഗം ഗണ്യമായി കൂടുകയും Amazon, Netfix Home delivery എന്ന മാതൃകയിലേക്ക് കുറെ കാലത്തെക്കെങ്കിലും നമ്മള്‍ ചുരുങ്ങും എന്നും കരുതാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. മാളുകള്‍, തിയറ്ററുകള്‍ എല്ലാം കുറെ കാലത്തേക്ക് നിയന്ത്രണ വിധേയമാകുന്നതിന് സാധ്യത ഏറെ ആണ്.
9. ഫ്ലാറ്റ്/ പട്ടണങ്ങള്‍ /ടൂറിസം
ഫ്ലാറ്റ് ജീവിതം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ Community Spread കൂടുതല്‍ ബാധിക്കാന്‍ ഇവിടെ സാഹചര്യം കൂടുതലാണ്. ഇവിടങ്ങള്‍ ഭാവിയില്‍ കൂടുതല്‍ സുരക്ഷിതമാക്കുക അല്ലാതെ വഴിയില്ല. പട്ടണങ്ങള്‍ ഗ്രാമങ്ങളെക്കാള്‍ ബാധിക്കുന്ന കാഴ്ചയാണ് കൊ റൊണ കാലത്ത് കണ്ടത്.. നല്ല മികവുള്ള സുരക്ഷാ പ്ലാനുകള്‍ തയ്യാറാക്കേണ്ട ചുമതലയും കൊ റൊണക്ക് ശേഷം നമ്മുടെ മേല്‍ വന്നു പതിക്കും. വന്‍ വരുമാനം നല്‍കുന്ന ടൂറിസം മേഖലക്ക് ഈ തിരിച്ചടി വലിയ നഷ്ടമാണ് ഉണ്ടാക്കുക. എങ്ങനെ ഭാവിയില്‍ ഇത് സുരക്ഷിതമാക്കാം എന്നത് വലിയ ഒരു വെല്ലുവിളിയാണ്.
ഉപസംഹാരം
മേല്‍ പറഞ്ഞവക്ക് പുറമേ ധാരളം ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ ഉണ്ട്. എന്തായാലും മനുഷ്യരോടൊപ്പം വൈറസുകളും കാണും. ഇവയുമായി പൊരുതിയും പൊരുത്തപ്പെട്ടും നമുക്ക് നീങ്ങാനേ കഴിയൂ. വാക്സിനേഷന്‍ എന്ന പേ തി വിധി വരെ എങ്കിലും. ഇതിനുള്ള സാമ്പത്തിക നയങ്ങളുടെ പണിപ്പുരയിലാകണം കൊറോണാനന്തര ഘട്ടത്തില്‍ നമ്മുടെ നയം രൂപകല്‍പന ചെയ്യുന്നവര്‍.