Athira John

എന്റെ കുഞ്ഞിനെ പാമ്പു കടിച്ചു...എത്രയും വേഗമെത്തണം...രക്ഷിക്കണം

ഫോര്‍ എമര്‍ജന്‍സി ഡയല്‍ 1...0...8.


വെള്ളയമ്പലത്തെ പ്രശസ്തയായ വിനിതാഡോക്ടറുടെ മകളെ പാമ്പു കടിച്ചു


ഒരു ഡോക്ടറായിട്ടുകൂടി എന്തു ചെയ്യണമെന്നറിയാത്ത വിഭ്രമാവസ്ഥ


കുഞ്ഞിന്റെ സിരകളില്‍ അനുനിമിഷം പടരുന്ന പാമ്പിന്‍വിഷം.


വിറയാര്‍ന്ന വിരലുകള്‍ ഫോണിന്റെ കീ പാഡിലമര്‍ന്നു- 1...0...8."എന്റെ കുഞ്ഞിനെ പാമ്പു കടിച്ചു...എത്രയും വേഗമെത്തണം...രക്ഷിക്കണം.'' വന്നെത്തേണ്ട വഴി പറഞ്ഞുകൊടുത്ത്, മരവിച്ച ശരീരവും മസ്സുമായി തരിച്ചിരുന്നുപോയി ആ അമ്മ.


നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി സര്‍വ്വസന്നാഹവുമുള്ള ആംബുലന്‍സ്. ഒട്ടും വൈകാതെ കുഞ്ഞിനെയും അമ്മയെയും കയറ്റി ആംബുലന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...


ശരീരകലകളെ തിന്നു തീര്‍ത്തുകൊണ്ട് കൊടിയവിഷം പടരുമ്പോഴും ഒന്നുമറിയാതെ തങ്ങളെ നോക്കിച്ചിരിക്കുന്ന ആ കുഞ്ഞിന്റെ മുഖമായിരുന്നു അതിവേഗത്തില്‍ വാഹനത്തെ പായിക്കുമ്പോള്‍ ആംബുലന്‍സ് പൈലറ്റിന്റെ മസ്സില്‍ ... എങ്ങനെയും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയണേ എന്ന പ്രാര്‍ഥ മാത്രമായിരുന്നു നെഞ്ചില്‍.


ഹൃദയമിടിപ്പ് താണുവരുന്നത് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തൊട്ടറിയുന്നുണ്ടായിരുന്നു. അതിവേഗമോടുന്ന വാഹനത്തിനുള്ളില്‍ വച്ച് ചെയ്യാവുന്നതെല്ലാം ചെയ്തു. മെഡിക്കല്‍ കോളെജിലെ അത്യാഹിതവിഭാഗത്തില്‍ കുഞ്ഞിനെയെത്തിച്ച്, കരിന്തിരി കത്തിത്തുടങ്ങിയ ആ കുരുന്നു ജീവന്‍ ഊതിത്തെളിച്ചെടുക്കുമ്പോള്‍ സ്വര്‍ഗ്ഗം നേടിയ സന്തോഷമായിരുന്നു ഞങ്ങളിരുവര്‍ക്കും.


ആ കഥ പറയുമ്പോള്‍ മാസങ്ങള്‍ക്കിപ്പുറവും ആംബുലന്‍സ് ജീവക്കാരുടെ കണ്ണുകളില്‍ സ്വര്‍ണ്ണത്തിളക്കം.ഇതുപോലെ ഒരു നൂറു കഥകളുണ്ട് ഇവരോരുത്തര്‍ക്കും പറയാന്‍.


മരണത്തിന്റെ ചുഴിയില്‍ നിന്നും കോരിയെടുത്ത് ജീവന്റെ കരയിലേക്കടുപ്പിച്ചതിന്റെ കഥകള്‍...


കഥാവശേഷരായി മാറിയേക്കാമായിരുന്ന അനേകരെ കുടുംബത്തിനും സമൂഹത്തിനും തിരികെ നല്‍കിയതിനു പിന്നിലെ വീരഗാഥകള്‍.


ഇക്കഴിഞ്ഞ ഇടതു സര്‍ക്കാരാണ് 108 ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു മാത്രം സര്‍വ്വസന്നാഹങ്ങളോടും കൂടിയ 25 ആംബുലന്‍സുകള്‍്. 108 വിരലമര്‍ത്തിയാല്‍ പാഞ്ഞെത്തുവാന്‍ തയ്യാറെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സേവനത്തിലുണ്ട്. ഒരു ദിവസം ഒരാംബുലന്‍സ് കൈകാര്യം ചെയ്യുന്നത് 7 നും 10നുമിടയില്‍ കേസുകള്‍. ശരാശരി 8 ജീവനുകള്‍ക്ക് തുണയാകുന്നു എന്നു കരുതിയാല്‍ തന്നെ, തിരുവനന്തപുരം ജില്ലയില്‍ മാത്രം ഏറ്റവും കുറഞ്ഞത് 200 പേര്‍ പ്രതിദിനം തികച്ചും സൌജ്യമായി ഈ സേവം തേടുന്നു


കാര്യങ്ങള്‍ കേള്‍ക്കാന്‍ മനോഹരമാണെങ്കിലും ഒട്ടും സുഖകരമല്ല 108 ആംബുലന്‍സിലെ ജീവക്കാരുടെ അവസ്ഥ. നിലവിലുള്ള തൊഴില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി 12 മണിക്കൂര്‍ നീളുന്ന ജോലി സമയം, വളരെക്കുറഞ്ഞ വേതനം, ഒട്ടും വിശ്രമം അനുവദിക്കാത്ത സമയക്രമം തുടങ്ങി ജീവക്കാരെ വീര്‍പ്പുമുട്ടിക്കുന്ന, തികച്ചും പ്രാകൃതമായ സേവവേത വ്യവസ്ഥകളാണ് നിലവിലുള്ളത്. തങ്ങളുടെ ജോലിസ്ഥിരതയെക്കുറിച്ച് ഒന്നുമറിയില്ല ഇവര്‍ക്ക്. ഏതു നിമിഷവും പിരിച്ചുവിടപ്പെട്ടേക്കാം.


പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന  ഭീമമായ തുകയുടെ ബഹുഭൂരിപക്ഷവും ഇടിലക്കാര്‍ തട്ടിയെടുക്കുന്നു. ഭരണകക്ഷിയിലെ ഉന്നതന്മാര്‍ ഈ കൊടിയ തൊഴിലാളിപീഡനത്തിന് ഓശാപാടുന്നു.


സഹനത്തിന്റെ നെല്ലിപ്പലക കണ്ടൊടുവില്‍ സംഘടിക്കാനൊരുങ്ങുകയാണ് 108 ആംബുലന്‍സ് ജീവക്കാര്‍. എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്നീഷ്യന്മാര്‍ നടത്തിയ, ഇക്കഴിഞ്ഞ ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെ ഒരു മാസം നീണ്ടു നിന്ന ഐതിഹാസികമായ അവകാശസമരത്തിനൊടുവില്‍ ന്യായമായ ശമ്പളവര്‍ധന നല്കാമെന്നു കമ്പിക്ക് സമ്മതിക്കേണ്ടി വന്ന സാഹചര്യം ഇവരില്‍ പ്രതീക്ഷ പടര്‍ത്തുന്നു. സേവവേതവ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനായുള്ള അവകാശസമരത്തിന്റെ ഭാഗമായി 108 ആംബുലന്‍സ് പൈലറ്റുമാരും പണിമുടക്ക് നോട്ടീസ് നല്കിക്കഴിഞ്ഞു.


തങ്ങള്‍ക്കര്‍ഹമായത് നേടിയെടുക്കുമെന്ന ദൃഢപ്രതിജ്ഞയുമായി ‘കേരളാ എമര്‍ജന്‍സി മെഡിക്കല്‍ ആന്റ് 108 എംപ്ളോയീസ് അസോസിയേഷന്‍’ എന്ന സംഘടന പിറവിയെടുത്തിരിക്കുകയാണ്. അടിയന്തിരചികിത്സാ രംഗത്തെ ജീവനക്കാര്‍ക്ക് അവരുടെ അവകാശ സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സി. ഐ. ടി. യു. നേതൃത്വവും കൂടെയുണ്ട്. ഇവര്‍ക്കിനി ആവശ്യം ഈ മഹാ സേവനത്തിന്റെ മുഖ്യ ഗുണഭോക്താക്കളായ ബഹു ജനങ്ങളുടെ പൂര്‍ണ്ണമായ പിന്തുണയാണ്.