കൂടിയിരിക്കാന്‍
കൂട്ടുകൂടാന്‍
പാട്ടു പാടാന്‍
കഥ പറയാന്‍
ഞങ്ങള്‍ക്കു വേണം
കടയറുത്താലും
പറിച്ചെറിഞ്ഞാലും
മുളച്ചു പൊന്തുമോരിടം..
മനസ്സു ചായ്ക്കാനും
മതിമറക്കാനും
കുരലുയര്ത്താനും
കടങ്ങളോര്ക്കാനും
ഇരുട്ടു മൂടാത്ത വെയിലു വാട്ടാത്ത
തെഴുത്തു നില്ക്കുമോരിടം ..
അടച്ച വാതിലിന്
താഴുതിനെ മറന്ന-വനവനാകാത്തൊരിടം ..
കരിഞ്ഞ നെഞ്ചിലെ
കനവില്‍ നിന്നൊരു
ഉഷസുയിര്ക്കുമോരിടം.
നിനവില്‍ പൂത്തൊരു
വെളിച്ചമൊക്കെയും
കല തന് കതിരാകുമിടം ..