Christina Cherian

കുട
ഞാന്‍ കുട
കര്‍മ്മകാലങ്ങള്‍ രണ്ട്;
മഴയും വെയിലും.

മഴയില്‍
അരുമയായ് കയ്യിലേന്തും
സ്നേഹിച്ച് സൂക്ഷിച്ച് കൊല്ലും..

മഴയ്ക്കപ്പുറം സ്ഥാനഭ്രംശം ..
ചേര്‍ത്തണച്ച കൈകളാല്‍
ഇരുണ്ടൊരു മൂല !

വെയിലില്‍ സൂര്യനെ തടയും.
അതിനപ്പുറം മറന്നെന്നെ
എവിടെയും വെയ്ക്കും !

വേണ്ടാക്കാലങ്ങളില്‍
ആരുമില്ലായ്മകളില്‍
ഭിത്തിയില്‍ തൂങ്ങി മരണം !

അസ്തിത്വം മഴയിലും വെയിലിലും മാത്രം
ഇതരങ്ങളില്‍ ചെറുമരണങ്ങള്‍ !